ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/കടക്ക് പുറത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയൊരു വസന്തം വരും

"ലോകത്തെ ആകമാനം പിടിച്ചുകുലുക്കിയ മഹാമാരിക്കെതിരെ മരുന്ന്. COVID-19 എതിരെയുള്ള മരുന്ന് പരീക്ഷണം വിജയകരം വൈകാതെ തന്നെ നാം COVIDൽ നിന്നും മുക്തി നേടും"

മലയാളികളോ ഇന്ത്യക്കാരോ ചൈനക്കാരോ മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങൾ കണികണ്ടുണരാൻ ആഗ്രഹിക്കുന്ന വാർത്തയാണ് ഇത് . ഈ വരികൾ സത്യമാകട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു.

വിദൂരമായ ആകാശത്തിന്റെ ഉള്ളറകളിലേക്ക് കടന്നുചെന്ന് ഇരുണ്ട ലോകത്ത് വിളക്ക് കൊളുത്തി അവിടെ പരീക്ഷണങ്ങൾ നടത്തി അനന്തതയുടെ ആഴങ്ങളിലേക്ക് കടന്നു ചെന്ന് ശൂന്യാകാശം വെറും ശൂന്യമല്ല അവിടെ ഗ്രഹങ്ങളേയും ഉപഗ്രഹങ്ങളേയും ഉൾക്കകളേയും മറ്റും കണ്ടെത്തി. ചന്ദ്രൻ എന്ന അത്ഭുത ത്തിലേക്ക് യാത്ര നടത്തി അവിടെ താമസിക്കുക വരെ ചെയ്തു. നാം മനുഷ്യൻ... എത്രയോ വലിയവർ അല്ലേ.......?

എന്നാൽ ഇന്നോ...?

മനുഷ്യൻറെ നഗ്നമായ നേത്രം കൊണ്ട് കാണാൻ പോലും കഴിയാത്ത വളരെ സൂക്ഷ്മമായ ഒന്ന് നാടിന്റെയും രാജ്യത്തിൻ്റെയും അതിർത്തികൾ അതിനറിയേണ്ട., സഞ്ചരിക്കാൻ വാഹനം വേണ്ട, പാസ്പോർട്ട് വേണ്ട, എവിടെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാം. ആ അതിസൂക്ഷ്മമായ ഒരു വൈറസിനെ ഭയന്ന് മനുഷ്യകുലം വീടിനുള്ളിൽ ഒതുങ്ങി കൂടുന്നു. കൊറോണ എന്ന വൈറസിന് വി.ഐ.പി പരിവേശം.

എന്താണല്ലേ .....?

എന്തൊക്കെയോ ആണ് എന്ന് അവകാശപ്പെടുമ്പോഴും ഒന്നുമല്ലാന്ന് ആവുകയാണ് നാം. ഇവിടെ നിസ്സഹായരാവുകയാണ് മനുഷ്യർ.

ഒന്നാലോചിച്ചുനോക്കൂ.......

ഇപ്പോൾ സാധാരണക്കാരായ നമ്മളും ശതകോടീശ്വരന്മാരും തമ്മിൽ എന്താണ് വ്യത്യാസം നമ്മളും വീട്ടിൽ അവരും വീട്ടിൽ. ബിൽഗേറ്റ്സ് തന്നുടെ വീട്ടിലെ ഗേറ്റ് പൂട്ടി വീട്ടിനുള്ളിൽ. അംബാനിയുടെ വീട്ടിലെ കാർ പോർച്ചിൽ അഞ്ചും പത്തും കോടി രൂപയുടെ കാറുകൾ പശുത്തൊഴുത്തിൽ പശുക്കൾ കിടക്കുന്നതുപോലെ കിടക്കുന്നു. മുംബൈയിൽ 24 നിലകളിലുള്ള ഒരു കൊച്ചു കുടിലിൽ അവരും ഒതുങ്ങിക്കൂടുന്നു. പക്ഷേ 21 ദിവസം അല്ല ഇനി ഒരുവർഷം മുഴുവൻ വീട്ടിൽ നിന്നാലും അവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. നമ്മൾ സാധാരണക്കാരുടെ കാര്യം അങ്ങനെയല്ലല്ലോ? 10 തലമുറയ്ക്ക് സുഖമായി ജീവിക്കാനുള്ളത് അവർ കരുതിയിട്ടുണ്ട്. നമ്മൾ ആണെങ്കിൽ അന്നന്നുള്ളതിന് പുറത്തിറങ്ങി കഷ്ടപ്പെട്ടേ പറ്റൂ........

"ഒരു കൊച്ചു വൈറസിനെ ഭയന്ന് വീട്ടിൽ ഇരിക്കുവാനോ? എനിക്ക് പറ്റില്ല ഞാൻ പുറത്ത് പോകും, വരുന്നത് വരട്ടെ" എന്ന് പറയുന്നവർ ഒന്നാലോചിച്ചു നേക്കണം. ഇതേ കൊച്ചു വൈറസിനു മുന്നിൽ അമേരിക്ക, ഇറ്റലി, തുടങ്ങിയ ബഹുരാഷ്ട്രങ്ങൾ മുട്ടുമടക്കുന്നു. അപ്പോഴാണേ അതിനേക്കാൾ 10 അടി പിന്നിലുള്ള നമ്മൾ.

ഒരു പ്രതിസന്ധി വരുമ്പോൾ ഒറ്റക്കെട്ടായി വേണ്ടേ അതിനെ നേരിടാൻ. ഇങ്ങനെയൊരവസ്ഥയിൽ നമുക്ക് വേണ്ടി, നമ്മളിൽ പലർക്കും വേണ്ടി സ്വന്തം കുടുംബത്തെയും സ്വന്തം ജീവൻ പോലും പണയം വെച്ച് കുറച്ചുപേർ.... നമ്മുടെ ഡോക്ടർമാർ, നഴ്സുമാർ, ഹോസ്പിറ്റൽ സ്റ്റാഫുകൾ, മറ്റു വോളന്റേഴ്സ്, പോലീസുകാർ, ഫയർഫോഴ്സ്, എന്നിങ്ങനെ ജീവിതം ജനങ്ങൾക്ക് അർപ്പിച്ച കുറച്ചുപേർ അവർക്ക് നേതൃത്വം കൊടുക്കുന്ന സർക്കാർ, അവിടെ എടുത്തുപറയേണ്ട ഒരു പേരാണ് നമ്മുടെ ടീച്ചർ അമ്മയുടേത് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച 'നിപ്പ'യിലും ഇപ്പോൾ നേരിടുന്ന 'കൊറോണ'യിലും ചങ്കുറപ്പോടെ മുന്നിൽ നിൽക്കുന്ന നമ്മുടെ സ്വന്തം മലയാളിയുടെ സ്വന്തം ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. കെ. കെ. ശൈലജ ടീച്ചർ.

ഓർക്കൂ.......

'ഇനിയൊരു വസന്തം വരും......’

ലോക്ക്ഡൗണും നിയന്ത്രണങ്ങളും മാറി ഒരു പുതിയ നാളെയെ നമുക്ക് കിട്ടും. അതിനായി നമ്മൾ ഒറ്റക്കെട്ടായി സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കുക. ശരീരം കൊണ്ട് അകന്ന് മനസ്സ് കൊണ്ട് അടുക്കൂ.. രണ്ട് പ്രളയത്തേയും നിപ്പയേയും കേരളം കണ്ടു. കാടിളകി വന്ന ഇവയ്ക്ക് കേരളത്തിന്റെ മേൽ ത്തട്ടിലൂടെ ഒന്നു തഴുകി പോകാനേ സാധിച്ചുള്ളൂ.... അതുപോലെ കൊറോണയേയും നാം നേരിടും. സൂക്ഷിച്ചില്ലെങ്കിൽ കേരളത്തിന്റെ അടിവാരമിളക്കുാനുള്ള കഴിവ് കൊറോണയ്ക്കുണ്ട്.

നമ്മൾ നേരിടും.....

നമ്മൾ അതിജീവിക്കും.......

എന്തെന്നാൽ ഇത് കേരളമാണ്.........

ആസിയ ജഹാൻ എസ്
10 C ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം