ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
   65 വർഷങ്ങൾക്ക് മുൻപ് ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച സ്കൂൾ ഇന്ന് ഹൈടെക് സൗകര്യങ്ങളിൽ എത്തി നിൽക്കുകയാണ്. ആവശ്യാനുസരണം ക്ലാസ് മുറികൾ, സയൻസ് ലാബ്, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ സ്കൂളിലുണ്ട്. ക്ലാസ് റൂമുകളിൽ ലാപ്ടോപ്പ്, പ്രോജക്ടർ സംവിധാനങ്ങളും ഉണ്ട്. ആകർഷണീയമായ പ്രീപ്രൈമറി ക്ലാസ് സ്കൂളിന് ഒരു മുതൽക്കൂട്ടാണ്.കുട്ടികൾക്ക് ആവശ്യമായ എണ്ണം ടോയ് ലറ്റുകൾ, കുടിവെള്ള സൗകര്യം, എന്നിവ സ്കൂളിലുണ്ട്.
         2021-22 വർഷം സമഗ്ര ശിക്ഷാ കേരള മാതൃകാ പ്രീ സ്കൂളിനായി പത്തനംതിട്ട ജില്ലയിൽ നിന്നുംതെരഞ്ഞെടുത്തിരിക്കുന്ന രണ്ട് സ്കൂളുകളിൽ ഒന്ന് ഗവ. വെൽഫെയർ യൂ.പി.സ്കൂളാണ്.          
   ആൺകുട്ടികൾക്കായി തയ്യാറാക്കിയ  ടോയ് ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണം പൂർത്തിയായിരിക്കയാണ് '
   കുട്ടികളുടെ യാത്രാസൗകര്യം ഉറപ്പാക്കാനായി 7 വർഷമായി ഒരു സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു.