ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

Anti drug campaign ( അനുപദം)

         " അരുത് ലഹരി" എന്ന ആശയം ഉൾക്കൊണ്ട് ലഹരിവസ്തുക്കളുെടെ ഉപയോഗം മൂലമുണ്ടാകുന്ന ദേഷങ്ങൾ, ലഹരി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്നിവ പൊതു സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതിനായി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന കർമ്മ പദ്ധതികൾക്ക് രൂപം നൽകി. " അനുപദം" എന്ന് പേര് നൽകിയിരിക്കുന്ന ഈ പദ്ധതിയുടെ  ഔദ്യോഗിക ഉദ്ഘാടനം ബഹു. ഗ്രാമപഞ്ചായന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ശ്രീ. പൊന്നച്ചൻ കടമ്പാട്ട് നിർവ്വഹിച്ചു.ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കലാജാഥയും വിളംബര റാലിയും നടന്നു .

ലഹരിപ്രവർത്തനങ്ങളുടെ ഭാഗമായ വിളംബര റാലി സ്കൂളിൽ നിന്ന് പുറപ്പെട്ട്     തണ്ണിത്തോട് കാവിൽ ജംഗ്ഷനിൽ അവസാനിച്ചു.കാവിൽ ജംഗ്ഷൻ,ബസ്റ്റാൻഡ്,  തണ്ണിത്തോട് മൂഴി, അടവി ഇക്കോ ടൂറിസംകേന്ദ്രം എന്നിവിടങ്ങളിൽ കലാജാഥ എത്തുകയും കുട്ടികളുടെ കലാപരിപാടികൾ നടത്തുകയും ചെയ്തു. ലഹരി വിരുദ്ധ ഗാനങ്ങൾ, ഡാൻസ്, പ്രസംഗം, മോണോ ആക്ട്, സ്കിറ്റ് എന്നിവ നടത്തി.

 ലഹരിവിരുദ്ധപ്രവർത്തനളുടെ ഡിസംബർ മാസ പ്രവർത്തനങ്ങൾ 12/12/2022 തിങ്കളാഴ്ച 11 മണിക്ക് തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിൽ വച്ച് നടത്തി. SMC ചെയർമാൻ ശ്രീ. അജയകുമാരൻ നായർ പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചു. ശിവപ്രിയ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. ആദിത്യൻ A S, ശ്രീഹരി., സിദ്ധാർഥ് എന്നിവർ ലഹരിവിരുദ്ധ ഗാനം ആലപിച്ചു. ശോഭാകുമാരി PM പ്രോഗ്രാമിൽ പങ്കെടുത്തവർക്ക് നന്ദി അർപ്പിച്ചു.

അനുപദം ( ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ)

   ഗവ.വെൽഫെയർ യൂ.പി.സ്കൂളിൽ ലഹരിയ്ക്കെതിരായി ആരംഭിച്ച പരിപാടിയാണ് അനുപദം. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിൽ ഓരോ മാസവും ഒരു പരിപാടിയെങ്കിലും നടപ്പിലാക്കുന്നു. ജനുവരി മാസത്തെ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി നല്ലപാഠം പ്രവർത്തകർ SMC ചെയർമാൻ ശ്രീ. അജയകുമാരൻ നായർ , നല്ലപാഠം കോർഡിനേറ്റർമാരായ ശ്രീമതി ശോഭാ കുമാരി, ശ്രീമതി ജസീന ബീഗം എന്നിവരുടെ നേതൃത്വത്തിൽ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു.

    പഞ്ചായത്തും എക്സൈസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച്അവിടെനിന്നും മനസ്സിലാക്കാൻ സാധിച്ചുഇങ്ങനെ ഒരു പ്രവർത്തനം ഏറ്റെടുത്ത് നടപ്പിലാക്കാൻ മനസ്സ് കാണിച്ച |വിദ്യാർത്ഥികളെയും അധ്യാപകരെയും ഗ്രാമപഞ്ചായത്ത്

പ്രസിഡൻറ് ശ്രീ കെ എ . .കുട്ടപ്പൻ അഭിനന്ദിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. സേതു ,അസിസ്റ്റൻറ് സെക്രട്ടറി സെബാസ്റ്റ്യൻ  മോറിസ് , ഹെഡ് ക്ലർക്ക് അനൂപ്  ഭട്ടതിരി എന്നിവർ കുട്ടികളുമായി സംവദിച്ചു.

 ലഹരിക്കെതിരായി ദീപം തെളിയിക്കൽ

 ദീപാവലി ദിവസം സന്ധ്യയ്ക്ക് എല്ലാ കുട്ടികളും തങ്ങളുടെ വീടുകളിൽ ലഹരിക്കെതിരെ ദീപം തെളിയിക്കുകയും അതിന്റെ ഫോട്ടോയും വീഡിയോയും ക്ലാസ്ടീച്ചർ മാർക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്

    ജില്ലാ വിമുക്തി മിഷന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു. SMC ചെയർമാൻ ശ്രീ അജയകുമാരൻ നായർ അധ്യക്ഷനായ യോഗത്തിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പൊന്നച്ചൻ കടമ്പാട്ട്  ക്ലാസ് ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം ശ്രീ എ ആർ സ്വഭു ആശംസ അറിയിച്ചു.എക്സൈസ് പ്രിവന്റിവ് ഓഫീസർ ശ്രീ എസ് അനിൽകുമാർ ക്ലാസ് നയിച്ചു.

പ്രതീകാത്മക ലഹരി കത്തിക്കൽ  

       ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ എ ആർ സ്വഭുവിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ലഹരി കത്തിക്കൽ ചടങ്ങും നടത്തിഈ പരിപാടിയിൽ രക്ഷിതാക്കൾ കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു

ലഹരി വിരുദ്ധ പ്രതിജ്ഞ

      വാർഡ് മെമ്പർ എ ആർ. സ്വഭു,എസ് എം സി ചെയർമാൻ അജയകുമാരൻ നായർ കുടുംബശ്രീ പ്രവർത്തകർ ,വിദ്യാർത്ഥികൾ , അധ്യാപകർ എന്നിവർ ഉൾപ്പെട്ട ചടങ്ങിൽശിവഗംഗലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലഹരിപ്രവർത്തനങ്ങളുടെ ഭാഗമായി വിളംബര റാലി സ്കൂളിൽ നിന്ന് പുറപ്പെട്ട്     തണ്ണിത്തോട് കാവിൽ ജംഗ്ഷനിൽ അവസാനിച്ചു.കാവിൽ ജംഗ്ഷൻ,ബസ്റ്റാൻഡ്  തണ്ണിത്തോട് മൂഴി, അടവി ഇക്കോ ടൂറിസംകേന്ദ്രം എന്നിവിടങ്ങളിൽ കലാജാഥ എത്തുകയും കുട്ടികളുടെ കലാപരിപാടികൾ നടത്തുകയും ചെയ്തു. ലഹരി വിരുദ്ധ ഗാനങ്ങൾ, ഡാൻസ്, പ്രസംഗം, മോണോ ആക്ട്, സ്കിറ്റ് എന്നിവ നടത്തി.ഈ പ്രവർത്തനങ്ങളുടെയെല്ലാം വിജയത്തിന് പിന്നിൽ PTA അംഗങ്ങളായ അജയകുമാരൻ നായർ, നിരീഷ് മോഹൻ, വിനീഷ്, രതീഷ്, മണികണ്ഠൻ, രഞ്ചിനി, അശ്വതി എന്നിവർ ഉണ്ടായിരുന്നു.

ലഹരിവിരുദ്ധപ്രവർത്തനങ്ങളുടെ ഡിസംബർ മാസ പ്രവർത്തനങ്ങൾ 12/12/2022 തിങ്കളാഴ്ച 11 മണിക്ക് തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിൽ വച്ച് നടത്തി. SMC ചെയർമാൻ ശ്രീ. അജയകുമാരൻ നായർ പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചു. ശിവപ്രിയ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. ആദിത്യൻ A S, ശ്രീഹരി., സിദ്ധാർഥ് എന്നിവർ ലഹരിവിരുദ്ധ ഗാനം ആലപിച്ചു. ശോഭാകുമാരി PM പ്രോഗ്രാമിൽ പങ്കെടുത്തവർക്ക് നന്ദി അർപ്പിച്ചു.

  ലഹരിക്കെതിരായി ദീപം തെളിയിക്കൽ

      ദീപാവലി ദിവസം സന്ധ്യയ്ക്ക് എല്ലാ കുട്ടികളും തങ്ങളുടെ വീടുകളിൽ ലഹരിക്കെതിരെ ദീപം തെളിയിക്കുകയും അതിന്റെ ഫോട്ടോയും വീഡിയോയും ക്ലാസ്ടീച്ചർ മാർക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്

    ജില്ലാ വിമുക്തി മിഷന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു. SMC ചെയർമാൻ ശ്രീ അജയകുമാരൻ നായർ അധ്യക്ഷനായ യോഗത്തിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പൊന്നച്ചൻ കടമ്പാട്ട്  ക്ലാസ് ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം ശ്രീ എ ആർ സ്വഭു ആശംസ അറിയിച്ചു.എക്സൈസ് പ്രിവന്റിവ് ഓഫീസർ ശ്രീ എസ് അനിൽകുമാർ ക്ലാസ് നയിച്ചു.                

                       പ്രതീകാത്മക ലഹരി കത്തിക്കൽ  

       ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ എ ആർ സ്വഭുവിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും പ്രതീകാത്മക ലഹരി കത്തിക്കൽ ചടങ്ങും നടത്തിഈ പരിപാടിയിൽ രക്ഷിതാക്കൾ കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു

                                    ലഹരി വിരുദ്ധ പ്രതിജ്ഞ

      വാർഡ് മെമ്പർ എ ആർ. സ്വഭു,എസ് എം സി ചെയർമാൻ അജയകുമാരൻ നായർ കുടുംബശ്രീ പ്രവർത്തകർ ,വിദ്യാർത്ഥികൾ , അധ്യാപകർ എന്നിവർ ഉൾപ്പെട്ട ചടങ്ങിൽശിവഗംഗലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

              അനുപദം ( ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ)

  ഗവ.വെൽഫെയർ യൂ.പി.സ്കൂളിൽ ലഹരിയ്ക്കെതിരായി ആരംഭിച്ച പരിപാടിയാണ് അനുപദം. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിൽ ഓരോ മാസവും ഒരു പരിപാടിയെങ്കിലും നടപ്പിലാക്കുന്നു. ജനുവരി മാസത്തെ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി നല്ലപാഠം പ്രവർത്തകർ SMC ചെയർമാൻ ശ്രീ. അജയകുമാരൻ നായർ , അധ്യാപകരായ ശ്രീമതി ശോഭാ കുമാരി, ശ്രീമതി ജസീന ബീഗം എന്നിവരുടെ നേതൃത്വത്തിൽ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു.