ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയുംസംക്രമികരോഗങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും സംക്രമികരോഗങ്ങളും      

ലോ'കംമുൻകാ ലത്തെങ്ങും നേരിടാത്ത പ്രതിസന്ധിയിലാണ് ഇന്ന് കൊറോണ വൈറസ് എന്ന ചെറു രോഗാനു ഉണ്ടാക്കുന്ന covid 19 എന്ന വലിയ രോഗത്തെ പ്രതിരോധിക്കുന്ന തിരക്കിലാണ് നമ്മൾ .ഈ തിരക്കിനിടയിൽ നമ്മൾ ഓർത്തിട്ടുണ്ടോ ഇതിന്റെ ഉദ്ഭവം എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും. Covid-19 അല്ല ആദ്യത്തെ സാംക്രമികരോഗം .അത് അവസാനത്തേതുമല്ല .ഈ കഴിഞ്ഞ രണ്ടു പതിറ്റാ ണ്ടുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് പകർച്ചവ്യാധികളെ കുറിച്ച് ഗവേഷണം നടത്തുന്ന എപ്പിഡെമിയോളജിസ്റ്ററ്റുകൾ പ്രവചിക്കുന്നത് ഓരോ വർഷവും ഒരു പുത്തൻ സാംക്രമീകരോഗം വീതം തല പൊക്കുമെന്നാണ്.ഇവയിൽ പലതും ജന്തുജന്യരോഗമാണ്.പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റമാണ് എല്ലാ ജന്തുജന്യങ്ങളായസാംക്രമീകരോഗങ്ങളും പടർന്നു പിടിക്കാൻ കാരണമാകുന്നത് .Covid-19 എന്ന രോഗവും ജന്തുജന്യമാണ്.ചൈനയിലെ വുഹാൻ പ്രവിശ്യയിലെ വവ്വാലുകൾക്ക് ചെറിയൊരു പനിയുണ്ടാക്കുന്ന രോഗാനുവായിട്ടാവണം ആദ്യം തുടങ്ങിയത് ഈ വവ്വാലുകളുടെ ആവാസസ്ഥലങ്ങളിലേക്ക് മനുഷ്യർ ഇറങ്ങിചെന്നതോടെ അവിടുത്തെ വളർത്തു പന്നികളുമായി അവയ്ക്ക് സമ്പർക്കം ഉണ്ടാവുകയും പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയുമാവണം നടന്നത്.

മനുഷ്യൻ പ്രകൃതിയിൽ ഏൽപ്പിക്കുന്ന ആഘാതങ്ങൾ,കാലാവസ്ഥാ മാറ്റങ്ങൾ എന്നിവ പുതിയ തരം രോഗാണുക്കൾ l ഉണ്ടാകാൻ കാരണമാ കുന്നു .ആവാസ വ്യവസ്ഥയുടെ നാശം കാരണം രോഗാണുക്കൾ മനുഷ്യ ശരീരത്തി ൽ കടകക്കു കയും അസുഖം ഉണ്ടാക്കുകയും ചെയ്യുന്നു . ജനപെരുപ്പം കാരണം വളരെ വേഗത്തിൽ രോഗം പടരുന്നു .വന്യ ജീവികൾ ആണ് ഇത്തരം പകർച്ച വ്യാധികൾക്ക് കാരണക്കാർ എന്ന അറിവ് ഇത്തരം ജീവികളെയും അവയുടെ ആവാസവ്യവസ്ഥകളെയും നശിപ്പിക്കാൻ കാരണമായി.കഴിഞ്ഞ വർഷം നിപ പടർന്നത് വവ്വാലുകളിലൂടെയാണ് എന്നറിഞ്ഞതോടെ ഒട്ടേറെ വവ്വാലുകളെയും അവ ചേക്കേറുന്ന മരങ്ങളെയും നശിപ്പിച്ചു കളഞ്ഞു.ഇത്തരം രോഗങ്ങൾ തടയാൻ എന്ന പേരിൽ പ്രകൃതിയെ നശിപ്പിക്കുന്നത് വലിയ തെറ്റാണ് എന്ന് മനസിലാക്കാൻ ഉള്ള അവസരമാണ് ഇത്.ഇപ്പോൾ നമ്മൾ നേരിടു ന്ന covid 19 പ്രതി സന്ധി കൂട്ടായി നമ്മൾ അതിജീവിക്കും എന്നു തന്നെ പ്രത്യശിക്കാം .

എന്നാൽ അതിനു ശേഷം നമ്മൾ ഒത്തൊരുമിച്ചു പരിസ്ഥിതി സംരക്ഷണം ,വന്യ ജീവി സംരക്ഷണം എന്നിവ യിൽ വലിയ ശ്രദ്ധ തന്നെ കൊടുക്കണം .മറ്റു ജീവി കളുടെ ആ വാസ സ്ഥലങ്ങൾ നമ്മൾ സംരക്ഷിച്ചാൽ അവ ആഹാരത്തിനും താമസത്തിനുമായി മനുഷ്യ രു മായി ഇടപെടാതിരിക്കും അങ്ങനെ രോഗം മനുഷ്യരിലേക്ക് പടരാതിരിക്കുകയും ചെയ്യും .പക്ഷികൾ ,വവ്വാലുകൾ ,മറ്റു വന്യ ജീവികൾ എന്നിവ കൂട്ടത്തോടെ അവയുടെ ആ വാ സ കേന്ദ്ര ങ്ങളിൽ പാർക്കു മ്പോൾ അവയുടെ ശരീരത്തിൽ ഉള്ള സ്വാഭാവിക പ്രതിരോധ ശേഷി കാരണം മനുഷ്യരി ലേ ക്ക് രോഗം വ്യാപി ക്കാനുള്ള സാധ്യത വളരെ കുറവ് ആണ് .കൂടാതെ വന്യ ജീവികളുടെ മാംസം ഭക്ഷണം ആയി ഉപയോഗിക്കുന്നത് നിർത്തുക തന്നെ വേണം . ചുരുക്കത്തിൽ മനുഷ്യന്റെ ആരോഗ്യ വും പരിസ്ഥിതി യുടെ ആരോഗ്യ വും വളരെ ഗൗരവമായി തന്നെ നമ്മൾ കൂട്ടി യോജിപ്പിച്ചു പ്രവർത്തിക്കാൻ ഒട്ടും താമസിക്കരുത് .ജീവികളുടെആവാസവ്യവസ്ഥകൾ സംരക്ഷിക്കപ്പെടണം.

                                                                       🕷️🕸️🐢🐊🦈🐃🦌🐑🦚🌲🌿☘️🌵🎄🌻🌞
ദേവപ്രിയ .എസ്‌ . വിനോദ്‌
7A ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം