ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/അപ്പുവിന്റെ വിഷമം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ വിഷമം

കൂട്ടുകാരേ, നമ്മുടെ മിന്നു തത്തയെ ഓർമയില്ലേ - അപ്പു പിടിച്ചു കൂട്ടിലാക്കിയ തത്ത . അവളിപ്പോൾ സ്വതന്ത്രമായി കൂട്ടുകാരോടൊപ്പം മാനത്തു പറന്നു നടക്കുകയാണ്.അങ്ങനെ പറക്കുമ്പോൾ ഒരുദിവസം അവൾ അപ്പുവിന്റെ വീടിനടുത്തെത്തി.അവിടൊന്നും അപ്പുവിനെയോ കൂട്ടുകാരെയൊ കണ്ടില്ല. അവൾ കൂട്ടുകാരോടു ചോദിച്ചു. അല്ല ഇതെന്താ ഇവിടൊന്നും ആരെയും പുറത്തു കാണാത്തത്? കൂട്ടുകാർ പറഞ്ഞു, നമുക്ക് പോയി അന്വേഷിച്ചാലോ? അവർ അവിടെ കണ്ട കറുമ്പിപശുവിനോട് വിവരങ്ങൾ ചോദിച്ചു.കറുമ്പി പശു അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ലോകമെങ്ങും കൊറോണ എന്ന അസുഖമാണെന്നും എല്ലാവരും വീട്ടിൽ അടച്ചിരിക്കയാണെന്നും ഒക്കെ. അപ്പോഴാണ് മിന്നുവിന് അപ്പുവിനെ ഒന്നുകൂടി കാണണമെന്ന് തോന്നിയത്. അവൾ അപ്പുവിന്റെ മുറിയുടെ അടുത്ത് പറന്നു ചെന്നു. അവൻ അവിടെ കാർട്ടൂൺ കാണുകയാണ്. അപ്പൂ അപ്പൂ അവൾ വിളിച്ചു. അവൻ തിരിഞ്ഞു നോക്കി. മിന്നു പറഞ്ഞു ഇപ്പം നിനക്കു മനസ്സിലായോ കൂട്ടിൽ അടച്ചിട്ടാലുള്ള വിഷമം? അപ്പുസങ്കടത്തോടെ മിന്നുവിനോടു പറഞ്ഞു. ഇനി ഒരിക്കലും ഞാൻ ഒരു ജീവിയേയും പിടിച്ചു കൂട്ടിലാക്കില്ല.പുറത്തിറങ്ങാൻ പറ്റാത്തതിന്റെ വിഷമം ഇപ്പോഴാണ് എനിക്കു മനസ്സിലായത്.അപ്പുവിനെ ആശ്വസിപ്പിച്ചു കൊണ്ട് മിന്നുവും കൂട്ടുകാരും പറന്നു പോയി.

ശ്രീലക്ഷ്മി.കെ.കെ
3 A ജി വി എച്ച് എസ് എസ് കൊടുവള്ളി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ