ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം/അക്ഷരവൃക്ഷം/ അതിജീവിക്കാം കോവിഡ് 19 എന്ന് മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം കോവിഡ് 19 എന്ന് മഹാമാരിയെ

ലോകം നിശബ്ദം ആവുകയാണ് .1918-ലെ ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത് ലോകമെമ്പാടും വരുന്ന സ്പാനിഷ് ഫ്ലൂഎന്ന ഭീകരമായ മഹാമാരി ക്ക് ശേഷം ആദ്യമായി ആകാം ലോകം ഭയന്നുവിറച്ച് മുറികളിലേക്ക് ചുരുങ്ങുന്നത് .സ്പാനിഷ് ഫ്ലൂവിൻറെ നൂറ്റി രണ്ടാം വർഷികത്തിലാണ്കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നത്. ഏഷ്യയിലെ ഒരു നഗരത്തിൽ തുടങ്ങിയ രോഗബാധ എല്ലാ ഭൂഖണ്ഡങ്ങളിലും എത്തിയിരിക്കുന്നു. 2019 ഡിസംബർ 31 ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിലെ മത്സ്യമാംസം വിൽക്കുന്ന മാർക്കറ്റിൽ നിന്നും ആണ് ഈ രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് നമുക്ക് വേണ്ടത് ജാഗ്രതയും കരുതലും ജാഗ്രത എന്ന വാക്ക് ലോകത്തിൻറെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവനത്തിന് മന്ത്രമായി കഴിഞ്ഞു .സർവ്വ ശക്തിയും ഉപയോഗിച്ച് പോരാടുമ്പോഴും ലോകരാജ്യങ്ങൾക്ക് കോവിഡ് ഒട്ടേറെ ജീവൻ നഷ്ടപ്പെടുത്തി വരുത്തി വയ്ക്കുമ്പോൾ സാമൂഹ്യ അകലത്തിൽ കൂടി മാത്രമാണ് ആരോഗ്യരക്ഷ എന്ന പാഠം ലോകരാജ്യങ്ങൾ മനസ്സിലാക്കേണ്ടത്. കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി കണക്കുകൂട്ടലുകൾ തെററിച്ചുകൊണ്ട് വർദ്ധിക്കുകയാണ്.ലോകരാജ്യങ്ങൾക്ക് തന്നെ കോവിൽ ഒട്ടേറെ ജീവൻ നഷ്ടപ്പെടുത്തി വരുത്തി വയ്ക്കുമ്പോൾ സാമൂഹ്യ അകലത്തിൽ കൂടി മാത്രമാണ് ആരോഗ്യരക്ഷ എന്ന പാഠം ലോകരാജ്യങ്ങൾ മനസ്സിലാക്കേണ്ടത് .കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് വർദ്ധിക്കുകയാണ് .സമൂഹത്തിൽ രോഗം പടരുന്നത് ഏതുവിധേനയും ജീവന്മരണ പ്രശ്നമാകുന്നു വൈറസ് വ്യാപനത്തിന് ചങ്ങല മുറിക്കുക എന്ന് തന്നെയാണ് ഇപ്പോഴും നമ്മുടെ മുന്നിലുള്ള പോംവഴി.അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വൃദ്ധദമ്പതികൾ അടക്കം പലരും ഇതിനകം രോഗമുക്ത നമ്മുടെ കൊച്ചു കേരളത്തിനു ആത്മ ധൈര്യവും പ്രത്യാശയും പകരുകയും ചെയ്തു .വിദേശത്തുനിന്നു വന്നവരോ അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വരോ അല്ലാത്ത വർക്ക് പോലും രോഗം സ്ഥിരീകരിക്കുന്നത് ജാഗ്രതയുടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനായി നമുക്കുള്ള ചൂണ്ടുപലക തന്നെയാണ് .

കോവിഡ്19 എന്ന് രോഗത്തിൽ നിന്ന് രക്ഷ നേടാൻ നാം ഓരോരുത്തരും പാലിക്കേണ്ട മുൻകരുതലുകൾ

  • ഒരു മിനിറ്റ് സമയമെടുത്ത് കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല യോ ടിഷ്വുവോ ഉപയോഗിക്കുക
  • ഉപയോഗശേഷം അടപ്പുള്ള ചവറ്റുകുട്ടയിൽ ഇടുക
  • ആശുപത്രിയിൽ പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക
  • പനി,ഫ്ലൂ തുടങ്ങിയ രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറെ സമീപിക്കാം.
  • വൈറസ് പടരാതിരിക്കാൻ നടപ്പാക്കിയ സുരക്ഷാനടപടികൾ കുറിച്ച് നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സമപ്രായക്കാരെയും ധരിപ്പിക്കുക.
  • സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കുക

വീട്ടിൽ ഇരിപ്പിന് പൂർണ ഗൗരവത്തിൽ ഗൗരവത്തോടെ കണ്ട് സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ഇനിയും മനസ്സിലാക്കാത്തവർ സ്വന്തം ജീവിതത്തിനു മറ്റുള്ളവരുടെ ജീവിതത്തിന് മൂല്യം നൽകാത്തവർ ആണെന്ന് വേണം മനസ്സിലാക്കാൻ. ഏറ്റവും നിർണായക തീരുമാനം എടുത്തു ലോക ഡൗൺ പ്രഖ്യാപിച്ച ഭരണാധികാരികൾ ഈ സാഹചര്യത്തിൽ ജനത്തിൽ നിന്നും തേടുന്ന ഒരു കാര്യം ജാഗ്രത പാലിക്കുക എന്നത് മാത്രമാണ്. അതുപോലും പാലിക്കാൻ ആവാതെ ഐസലേഷനിൽ ലിസ്ബണിൽ പോലുള്ളവർ പോലും ഉള്ളവർ വീടുവിട്ട് പുറത്തു പോകുന്നതും നിർബാധം വിഹരിക്കുന്നതും നമുക്കിനി കണ്ടിരിക്കാൻ ആവില്ല തന്നെ .

ആത്മവിശ്വാസത്തിന് കൈപിടിച്ച് അങ്ങേയറ്റത്തെ ജാഗ്രത കൊണ്ട് നാം നടത്തേണ്ട പോരാട്ടം ആണിത്. അതിജീവന എന്നത് കേരളത്തിൻറെ മറു പേരാണ് .അത് ഒരിക്കൽ കൂടി തെളിയിക്കാനുള്ള അവസരം നാം അർത്ഥപൂർണ്ണം ആക്കിയേ തീരൂ. വീട്ടിലിരുന്നു തന്നെ വിജയിക്കാവുന്ന ഒരു വലിയ പോരാട്ടത്തിൽ നമുക്ക് ഓരോരുത്തർക്കും കരുതലോടെ തന്നെയാകാം രോഗവ്യാപനത്തിന് കണ്ണി കരുതലോടെ മുറിച്ചു മാറ്റാം. അതിജാഗ്രത യിലേക്ക് കേരളം ( അനിവാര്യമായ അടച്ചിടൽ ) ലോകം കണ്ട ഏറ്റവും വിനാശകാരിയായ വൈറസ് കേരളത്തിലെ ജനജീവിതം അപ്പാടെ മാറ്റിമറിക്കുകയാണ് .നാം അഭിമുഖീകരിക്കുന്ന അസാധാരണമായ പരീക്ഷണ ഘട്ടത്തിൽ മുൻനിർത്തി അവശ്യ സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ട് തന്നെ കേരളം അടച്ചിടുന്നത് അനിവാര്യമാണെന്നതിൽ സംശയമില്ല .സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ യാണ് സർക്കാർ കൂടുതൽ കർശന നടപടികളിലേക്ക് കടന്നിരിക്കുന്നത് .ഇനി വേണ്ടത് നാമോരോരുത്തരും നിന്നും ഉണ്ടാകേണ്ട അതീവ ജാഗ്രതയാണ് .

ദിവസക്കൂലി കൊണ്ട് മാത്രം ജീവിക്കുന്ന ലക്ഷക്കണക്കിന് പേരുള്ള നാടാണ് നമ്മുടെ കൊച്ചു കേരളം .ഓരോ ദിവസവും കിട്ടുന്ന പരിമിതമായ വേദനകൊണ്ട് അന്നത്തെ ജീവിതം പുലർത്തുന്നവർ. നാളേക്ക് എന്തെങ്കിലും കരുതി വയ്ക്കാൻ പോലും അവരിൽ മിക്കവർക്കും കഴിയാറില്ല .അതുകൊണ്ടുതന്നെ ചെയ്തുപോകുന്ന തൊഴിൽ, കച്ചവടം ഒരുദിവസം ഇല്ലാതാകുമ്പോൾ അവരുടെ ജീവിതം വഴിമുട്ടും. കുടുംബം പട്ടിണിയിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു .അവർക്കായി നമ്മുടെ സർക്കാരിനെ മുൻകരുതലുകൾ ഏറ്റവും ആവശ്യമായ വേളയാണിത് .അടുത്തതായി എടുത്തുപറയേണ്ടത് ആരോഗ്യ പ്രവർത്തകരുടെ കാര്യമാണ് അവരുടെ കുടുംബത്തിനും സ്വന്തം രക്തബന്ധത്തിൽ ഒന്നും ഓർക്കാതെ തന്നെയാണ് അവരുടെ സ്വന്തം ജീവൻ പണയം വെച്ച് നമ്മുടെ ഓരോരുത്തരുടെയും ജീവനുവേണ്ടി പോരാടുന്നത്. നമ്മുടെ ആരോഗ്യ പ്രവർത്തകർക്കായി നാമോരോരുത്തരും ഹൃദയംതൊട്ട് നന്ദി രേഖപ്പെടുത്തുന്നു.

ആരതി
8A ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം