ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം/അക്ഷരവൃക്ഷം/ ഒന്നിച്ച് നിൽക്കാം കൊറോണക്കെതിരെ.

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ച് നിൽക്കാം കൊറോണക്കെതിരെ

ആധുനിക ലോകം ആർഭാടത്തിനും ആഡംബരത്തിനും പരിഷ്കാരത്തിന്റെയും പിന്നാലെ പോകുമ്പോൾ നാം അറിഞ്ഞിരുന്നില്ല നമ്മുടെ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ വിപത്താണ് വരാൻ പോകുന്നതെന്ന്.കൊറോണ എന്ന മഹാമാരി വൈറസ് ഇന്ന് ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുക യാണ്.രാജ്യമൊട്ടാകെ പടർന്നു പന്തലിക്കുന്ന ഈ വിപത്ത് മനുഷ്യനിൽ ഭീതി പടർത്തുന്നു. .രോഗപ്രതിരോധശേഷിക്ക്ഇതിനെ നേരിടാൻ സാധിക്കുന്നു .രോഗപ്രതിരോധശേഷി ഉളവാക്കാൻ നാം ചെയ്യേണ്ടത് വ്യക്തിശുചിത്വവും പരിസരശുചിത്വവും സമയക്രമാതീതവും മായം കലരാത്ത തുമായ ഭക്ഷണരീതിയും ഒക്കെയാണ് .എന്നാൽ ഇതൊന്നും നല്ലരീതിയിൽ സാധ്യമാക്കാൻ നമുക്ക് സാധിക്കുന്നില്ല. എന്നുള്ളതാണ് സത്യം. ഈ വൈറസിനെ ചെറുത്തു നിൽക്കാനുള്ള പ്രതിരോധശേഷി നാമോരോരുത്തരും നേടിയെടുക്കേണ്ടതാണ് .കൊറോണക്കെതിരെ നമുക്ക് ചേർന്ന് നിൽക്കാം.... ഒന്നിച്ച് ....

അനന്തു അശോക്
8A ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം