ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അക്ഷരവൃക്ഷം/ നാം വീണ്ടും ഓർക്കുക അവരെ....

Schoolwiki സംരംഭത്തിൽ നിന്ന്
നാം വീണ്ടും ഓർക്കുക അവരെ....
രോഗം പ്രതിരോധിക്കാൻ ആയി നാം എല്ലാം വീട്ടിൽ തന്നെ ആണ്. എന്നാൽ രോഗികളെ അതിഥികളെ പോലെ വിളിച്ചു വരുത്തി സ്വികരിച്ചു ആശ്വാസം നൽകുന്നവർ ദിവസങ്ങൾ ആയി പുറത്തു തന്നെയാണ്.

ആശുപത്രികളിൽ കോണിചുവട്ടിലും അലമാര തട്ടിലും എല്ലാം ഉറങ്ങുന്ന ആരോഗ്യ പ്രവർത്തകരുടെ വീഡിയോ കണ്ടു. മാസ്ക് വച്ചു മുറിഞ്ഞ മുഖം കണ്ടു. നമ്മുടെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടറും ഫർമസിയിൽ ഉള്ളവരും ഡ്രൈവർമാരടെയും എല്ലാം അവസ്ഥ ഇതിനകം നാം അറിഞ്ഞു. അവരുടെ മക്കൾ ദിവസങ്ങൾ ആയി അവരെ കണ്ടിട്ടുണ്ടാവില്ല.
രോഗികളെ പരിചരികുന്നവർക്ക് ഇതെന്ന് തീരുമെന്ന് അറിയില്ല. രാവും പകലും അറിയാതെ അവർ ജോലി ചെയ്യുന്നു.
പ്രളയകാലത്ത് എല്ലാം മറന്നു ജോലി ചെയ്ത എത്രയോ പേരെ കണ്ടു.
നമ്മൾ അവരിൽ നിന്നോന്നും പ്രതീക്ഷിച്ചില്ല.
ഈ ദുരിതകാലത്തു നമ്മുക്ക് തുണയായി നിൽക്കുന്ന ഓരോരുത്തർക്കും വേണ്ടത് നമ്മുടെ കരുതലാണ്. ഇവരാരും നമ്മളോടൊന്നും ചോദിക്കുന്നില്ല എന്ന് നമ്മൾ ഓർക്കുക......

പ്രീതിന പ്രവീൺ
9 E ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം