ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2021 - 2022 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സഹപാഠിക്കൊരു സ്നേഹവീട്

അയ്യൻകോയിക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻററി സ്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിയ അഭിമാന പദ്ധതികളിൽ ഒന്നാമത്തേതാണ് 'സഹപാഠിക്ക് ഒരു സ്നേഹവീട്'. സ്കൂളിലെ കൂട്ടുകാരും അധ്യാപകരും എൻ എസ് എസ്, എസ്.പി.സി അംഗങ്ങളും പി ടി എ യും പൂർവ്വ വിദ്യാർത്ഥികളും ഒരേ മനസ്സോടെ കൈ കോർത്തപ്പോൾ 6 ലക്ഷം രൂപ ചെലവിൽ സഹപാഠിക്കായി അടച്ചുറപ്പുള്ള ഒരു വീട് ഉയർന്നു. സ്നേഹ വീടിൻ്റെ താക്കോൽദാനം സ്കൂൾ അങ്കണത്തിൽ വച്ച് ബഹു.വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി നിർവ്വഹിച്ചു. സഹപാഠിക്ക് ഒരു സ്നേഹ വീടിൻ്റെ താക്കോൽദാന ചടങ്ങ് ' ആദരണീയനായ കേരള പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പു മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ നിർവ്വഹിച്ചു.. ശ്രീ എൻ കെ പ്രേമചന്ദ്രൻ എം പി സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ച ചടങ്ങിൽ ചവറ എം എൽ എ ഡോ സുജിത് വിജയൻ പിള്ള അദ്ധ്യക്ഷനായിരുന്നു.. മഹദ് വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

ഭവനസന്ദർശനം

അക്കാദമിക രംഗങ്ങളിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി മഹാമാരിയുടെ സമയത്ത് വീട്ടിലിരുന്ന കുട്ടികളുടെ പഠന വിടവ് നികത്തുക എന്നതായിരുന്നു. വിക്ടേഴ്സ് ചാനലിനെ ക്ലാസ്സുകൾക്ക് പിന്തുണ നൽകുന്നതിനൊപ്പം ഗൂഗിൾ മീറ്റിലൂടെയും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ആവശ്യമായ പഠന പിന്തുണ നൽകാൻ അധ്യാപകർ പരിശ്രമിച്ചു.വീടുകൾ സന്ദർശിച്ച് കുട്ടികളേയും രക്ഷാകർത്താക്കളേയും നേരിൽ കണ്ട് അവർക്ക് ആത്മവിശ്വാസവും നിർദ്ദേശങ്ങളും നൽകി.

വീടൊരു വിദ്യാലയം

കോവിഡ് കാലഘട്ടത്തിൽ 'വീടൊരു വിദ്യാലയം' എന്ന ആശയത്തിൽ പ്രധാനപ്പെട്ട എല്ലാ ദിനാചരണങ്ങളിലും സ്കൂളിലെ വിദ്യാർത്ഥികൾ വളരെ ആത്മാർത്ഥമായി പങ്കാളികളായി. പരിസ്ഥിതി ദിനം, ഹിന്ദി ദിനം, ബഷീർ ദിനം, ചാന്ദ്രദിനം, ശാസ്ത്രദിനം, ഗണിത ശാസ്ത്രദിനം, ടെലിവിഷൻ ദിനം, ഓണാഘോഷം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, റിപ്പബ്ളിക് ദിനം അങ്ങനെ ദിനാചരണങ്ങളുടെ പ്രാധാന്യം അതിൻ്റെ എല്ലാ അർത്ഥത്തിലും ഉൾക്കൊണ്ട് വിദ്യാർത്ഥികൾ ഓൺലൈനായും ഓഫ് ലൈനായും തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു.

ദിനാചരണങ്ങൾക്ക് നേതൃത്വം നൽകിയത് വിവിധ ക്ലബുകളാണ്. വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, ഗണിത, സോഷ്യൽ സയൻസ് ക്ലബുകൾ ഏറെ ആവേശത്തോടെ ഓൺലൈനായി മൽസരങ്ങൾ സംഘടിപ്പിച്ച് വിദ്യാർത്ഥികളെ ക്രിയാത്മകതയുള്ളവരാക്കി അവരിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിച്ചു.

വായനയുടെ ലോകം

വായനയുടെ ലോകം കുഞ്ഞുങ്ങളിൽ നിന്ന് അകന്നുപോകാൻ നീണ്ട അവധികളും ഓൺലൈൻ മാധ്യമങ്ങളും കാരണമാകുന്നു എന്ന് മനസ്സിലാക്കിയപ്പോൾ ഇതേ ഓൺലൈൻ മാധ്യമങ്ങളിലൂടെ കഥകളും കവിതകളും ചെറിയ നോവലുകളും pdf ആയും വീഡിയോകളായും എത്തിച്ചു കൊണ്ട് വായനാക്കുറിപ്പ് എഴുതാൻ നിർദ്ദേശിച്ചു.

പഠന പിന്തുണസംവിധാനം

കോവിഡ് വീട്ടിലിരുത്തിയപ്പോൾ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമുണ്ടായ പഠന വിടവ് പരിഹരിക്കുന്നതിനായി നവംബർ 1ന് സ്കൂൾ തുറന്നപ്പോൾ മുതൽ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ പിന്തുണ ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷാ വിഷയങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നത് തനതു പ്രവർത്തനമായി സ്കൂൾ ഏറ്റെടുത്തു.

പഠന പിന്തുണ

അക്ഷരത്തണൽ

2021 ജൂൺ മാസത്തിൽ ഓൺലൈനിലൂടെ അദ്ധ്യയയനം ആരംഭിക്കുമ്പോൾ കേരളത്തിലെ മറ്റെല്ലാ പൊതു വിദ്യാലയങ്ങളേയും പോലെ നമ്മുടെ വിദ്യാലയവും നേരിട്ട പ്രതിസന്ധി ഓൺലൈൻ പഠനോപകരണങ്ങളുടെ അഭാവമായിരുന്നു. ഒപ്പം കോ വിഡ് പ്രതിസന്ധിയിൽ അകപ്പെട്ടു പോയ നമ്മുടെ രക്ഷാകർത്താക്കൾക്ക് പിന്തുണയും നൽകണമായിരുന്നു. കോവിഡ് 19 അതിജീവന സഹായ പദ്ധതിയായി അയ്യൻകോയിക്കൽ ഹയർ സെക്കൻററി സ്കൂൾ 'അക്ഷരത്തണൽ' പദ്ധതി 2021 ജൂലൈ 7 ന് ആരംഭിച്ചു.സ്മാർട്ട് ഫോൺ ലൈബ്രറി, ചികിൽസാ സഹായ വിതരണം, ഭക്ഷ്യധാന്യ കിറ്റ് വിതരണം, പാലിയേറ്റീവ് യൂണിറ്റിനുള്ള സഹായം, നന്മ വണ്ടിക്ക് ഭക്ഷണപ്പൊതി നൽകൽ, കോവിഡ് രോഗ സാന്ത്വന പദ്ധതിയിൽ പങ്കാളിത്തം.. അങ്ങനെ വിവിധ പ്രവർത്തനങ്ങളിലൂടെ നമ്മുടെ വിദ്യാലയം സമൂഹത്തിന് കൈത്താങ്ങായി.

അക്ഷരതണൽ

ജൈവവൈവിദ്യോദ്യാനം

സ്കൂൾ ഇക്കോ ക്ലബിലെ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും അശ്രാന്ത പരിശ്രമഫലമായി സ്കൂളിൽ അതി മനോഹരമായ ഒരു ജൈവവൈവിദ്യോദ്യാനം ഒരുക്കാൻ കഴിഞ്ഞു.

ഉദ്യാനം

പ്രതിഭാസംഗമം

അയ്യൻകോയിക്കൽ ഗവ.ഹയർസെക്കന്ററി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു.2021 എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ 161 കുട്ടികളെ ചടങ്ങിൽ മൊമെന്റോ നൽകി അനുമോദിച്ചു. പ്രതിഭാ സംഗമം ബഹു. എം.എൽ.എ ഡോ.സുജിത് വിജയൻപിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. പിറ്റിഎ പ്രസിഡന്റ് ഷിഹാബ് കാട്ടുകുളം അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച സ്കൂൾ പ്രതിഭകളെയും അനുമോദിച്ചു. എ പ്ലസ് അവാർഡുകൾ ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമൻ വിതരണം ചെയ്തു.പ്രമുഖ എഴുത്തുകാരനും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയുമായ വി.വിജയകുമാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. 2020 എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ മാർക്ക് കരസ്ഥമാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ക്യാഷ് അവാർഡ് നേടിയ എസ്. അസ്ന , ആവർത്തനപ്പട്ടികയിലെ 118 മൂലകങ്ങളുടെ പേരുകൾ 24 സെക്കന്റിൽ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം പിടിച്ച ബി.അമൃത, ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് പാർലമെന്റ് അഫയേഴ്സ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മോഡൽ പാർലമെന്റിൽ പങ്കെടുത്ത എസ്.ഹീര , ശാസ്ത്രരംഗം ജില്ലാതല പ്രോജക്ട് അവതരണ മത്സരത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിരഞ്ജൻ ജ്യോതി, എച്ച്.എസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ആത്മജ പ്രകാശ് എന്നീ പ്രതിഭകളെ ചടങ്ങിൽ സാഭിമാനം അനുമോദിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.എ.അബ്ദുൽ ഷുക്കൂർ , സ്കൂൾ മുൻ പ്രിൻസിപ്പലായിരുന്ന കെ.കെ.സജീവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും എൻ.എസ്.എസ് വോളണ്ടിയറുമായിരുന്ന കിഡ്നിരോഗിയ്ക്ക് പിറ്റിഎയും, അധ്യാപകരും , എൻ.എസ്.എസ് യൂണിറ്റും സമാഹരിച്ച 70000 രൂപയുടെ ചികിത്സധന സഹായവും വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് , ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ജോസ് വിമൽരാജ്, യു.ഫാത്തിമകുഞ്ഞ്, പ്രിൻസിപ്പൽ കെ.പി.പ്യാരിനന്ദിനി , ഹെഡ്മിസ്ട്രസ് ആശാജോസ് , എസ്.എം.സി ചെയർമാൻ ജി.കൃഷ്ണകുമാർ , പിറ്റിഎ വൈസ്.പ്രസിഡന്റ് സി.രാജീവ്, സ്റ്റാഫ് സെക്രട്ടറിമാരായ ജി.അച്ചൻകുഞ്ഞ്, എഫ്.എമേഴ്സൺ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

ജൈവ പച്ചക്കറിത്തോട്ടം

രാസവളങ്ങളൊന്നും ഉപയോഗിക്കാതെ ജൈവവളം മാത്രം ഉപയോഗിച്ച് സംരക്ഷിക്കപ്പെടുന്ന ഒരു പച്ചക്കറിത്തോട്ടം വിദ്യാലയത്തിൽ പരിപാലിച്ചു വരുന്നു.

ജൈവ പച്ചക്കറിത്തോട്ടം