ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/ഒരു കൊറോണക്കാല വീട്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാല വീട്

പകൽ, സോറി അങ്ങനൊരു സമയം ഇപ്പോൾ കണ്ടിട്ട് കുറച്ചു നാളായി. എന്താന്നു അറിയില്ല, എണീറ്റു വരുമ്പോ സൂര്യൻ ആകെ കലിപ്പ് ചൂടിൽ ആയിരിക്കും. അമ്മയുടെ മുഖത്തും സൂര്യന്റെ ആ ചൂട് കാണാം. ഒരാഴ്‌ച അങ്ങനെ കടന്നു പോയി. ചിന്തിച്ചപ്പൊ ഒന്നിനും കൊള്ളാതെ ഇങ്ങനെ കിടന്നുറങ്ങുന്നതിൽ ഒരു അർത്ഥവും ഇല്ലെന്ന് സ്വയം തിരിച്ചറിഞ്ഞ ഞാൻ, തനതായ എന്തെങ്കിലും ഒക്കെ ചെയ്ത് ഗുഡ് ലിസ്റ്റ് ൽ പേര് വരാൻ തന്നെ തീരുമാനിച്ചു.

ഉള്ളി തോരനും മുട്ട പൊരിച്ചതും ഉണ്ടാക്കി പരീക്ഷിച്ചു കരിഞ്ഞ ഞാൻ പുതിയ വഴി ആലോചിച്ചു തല പുകഞ്ഞു. പടം വര വല്യ കുഴപ്പങ്ങൾ ഉണ്ടാക്കാതെ പോവുന്നുണ്ട്. പക്ഷേ പോര. ഒരു കവിത എഴുതി ചിന്ത വളർത്താനുള്ള ശ്രമം വിഫലമായില്ല.

മുറ്റത്തെ ചെടികളുടെ പേരെങ്കിലും അറിയുമോ എന്ന അമ്മയുടെ ചോദ്യം ചെവിയിൽ ഇപ്പോഴും ഉണ്ട്. പല വിധം ചെടികളുടെ പേരും ഉപയോഗവും പഠിക്കാൻ അമ്മ സഹായിച്ചു. ഇത്രയും സുന്ദരം ആണല്ലേ നമ്മുടെ തൊടി എന്ന് മനസ്സിലായത് അപ്പോഴാണ്. മുയൽചെവിയൻ പൂവ് ഊതി പറപ്പിക്കാൻ നല്ല രസമാണ്. മഞ്ചാടി കുരു പെറുക്കി കൂട്ടി വച്ചിട്ടുണ്ട്. ഈർക്കിൽ കൊണ്ട് കളിക്കാം.. ഒന്നിൽ തൊടാതെ ഈർക്കിൽ പെറുക്കി എടുക്കുന്ന കളി. ഓല വച്ച് എത്ര എത്ര ഭംഗിയുള്ള കാര്യങ്ങൾ ഉണ്ടാക്കാം എന്നോ....

പ്ലാവില വച്ച് തോരനും, ചക്ക കുരു കൊണ്ട് ചമ്മന്തി ഉണ്ടാക്കാനും നല്ലതാ... അതൊക്കെ പോട്ടെ. ഞാൻ പറയാൻ വന്നത് എന്താന്നു വച്ചാൽ, ഏതു എന്ത് ലോക് ഡൗൺ വന്നാലും നമ്മുടെ കേരളം അതി ജീവിക്കും. അതിനുള്ള ധൈര്യം നമുക്കുണ്ട്. നമുക്ക് നമ്മുടെ നൻമകൾ തിരിച്ചറിഞ്ഞു ജീവിക്കാൻ പറ്റട്ടേ. ലോകം കേരളത്തെ മാതൃക ആക്കുന്ന കാലം വരും, വരാതെ ഇരിക്കാൻ ആവില്ല.

ഇപ്പൊ എനിക്ക് നേരത്തെ എണീറ്റു ചെയ്യാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. കണ്ടു ഉറങ്ങി തീർക്കാൻ ഉള്ളതല്ല സ്വപ്നങ്ങൾ.സാക്ഷാത്‌കരിക്കാനുള്ളതാണ്...

ദേവി
9B ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2023 >> രചനാവിഭാഗം - കഥ