ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/* ഇങ്ങനെയും ഒരവധിക്കാലം *

Schoolwiki സംരംഭത്തിൽ നിന്ന്
*__ഇങ്ങനെയും ഒരവധിക്കാലം__*
                വെക്കേഷൻ അടുത്തതിൻറെ സന്തോഷത്തിലായിരുന്നു മാളു. വെക്കേഷൻ ആയിട്ട് വേണം മാളുവിന് അവളുടെ അമ്മ വീട്ടിൽ പോവാൻ.അങ്ങനെ ഇരിക്കുമ്പോഴാണ് ലോക് ഡൗൺ മൂലം ഏഴാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളുടെയും പരീക്ഷ ഒഴിവാക്കിയത്. 
                അന്ന് മാളു ഒരുപാട് സന്തോഷിച്ചു. എന്നിട്ട് അമ്മയോട് പറഞ്ഞപ്പോൾ  അമ്മ പറഞ്ഞു ലോക് ഡൗൺ തന്നിരിക്കുന്നത് വീട്ടിലിരിക്കാൻ ആണ് മോളെ.... ഇനി മുതൽ ബസ്സുകൾ ഉണ്ടാവുകയില്ല എന്ന്. അന്നുമുതൽ മാളു എല്ലാ ദിവസവും മുടങ്ങാതെ വാർത്താചാനലുകൾ മാറിമാറി കാണുമായിരുന്നു.ലോക്ഡൗൺ മാറ്റിവെച്ചു എന്ന് ഒരു സന്തോഷവാർത്ത കേൾക്കുവാൻ ആയിരുന്നു അത്. പകരം അവൾ കണ്ടത് കൊറോണയുടെ തീവ്ര മുഖങ്ങൾ ആയിരുന്നു .ദിനംപ്രതി കൂടി വരുന്ന രോഗികളുടെ എണ്ണം കണ്ട് അവൾക്ക് ആ രോഗ്ത്തിന്റെ തീവ്രത മനസ്സിലായി. 
                പിറ്റേന്നു രാവിലെ പലചരക്ക് സാധനങ്ങളും പച്ചക്കറികളും വാങ്ങാൻ അടുത്തുള്ള സൂപ്പർമാർക്കറ്റിൽ പോയപ്പോൾ അമ്മ മാളുവിനോട് ചോദിച്ചു മിഠായിയോ ബിസ്ക്കറ്റോ എന്തെങ്കിലും വേണോ എന്ന്. ചോദിച്ചു തീർന്ന പാടെ മാളു ഒരു ലിസ്റ്റുമായി എത്തി. വർണ്ണകടലാസുകളും ചായങ്ങളും പശയും എല്ലാം അടങ്ങുന്ന ഒരു നീണ്ട ലിസ്റ്റ്. ആ നീണ്ട ലിസ്റ്റ് കണ്ട് അമ്മ ചോദിച്ചു ,"നിനക്കെന്തിനാ ഇതെല്ലാം.. ഞാൻ ന്യൂസ് കണ്ടു തുടങ്ങിയതിനുശേഷം എനിക്ക് മനസ്സിലായി ഈ രോഗം എത്രമാത്രം അപകടകരമാണെന്ന്. അതുകൊണ്ട് ലോക്ക് ഡൗൺ കഴിഞ്ഞാലും ആ രോഗം ഈ നാട്ടിൽ നിന്നു പോയതിനു ശേഷമേ ഞാൻ അമ്മയുടെ വീട്ടിൽ പോകുന്നുള്ളൂ. അത്രയും നാൾ വീട്ടിൽ വെറുതെയിരുന്നാൽ ബോറടിക്കില്ലേ ..അതുകൊണ്ടാ അമ്മയോട് ഇതെല്ലാം വാങ്ങാൻ പറഞ്ഞേ..അത് ഉപയോഗിച്ച് വല്ലതും ഉണ്ടാക്കിയാൽ എനിക്ക് ബോറടിക്കില്ലല്ലോ..." "എനിക്ക് ഇതൊന്നും എന്താന്നറിയില്ല ... നീ കൂടെ വാ.. പിന്നെ ആ മാസ്ക് എടുത്തിട്ട് വാ." "അതെന്തിനാ അമ്മേ...?" "കൊറോണ വൈറസ് അകത്ത് ചെല്ലുന്നത് കണ്ണിലൂടെയും മൂക്കിലൂടെയും വായിലൂടെയും ആണ്.അതുകൊണ്ട് വായും മൂക്കും നമ്മൾ മാസ്ക് ഉപയോഗിച്ച് മറക്കുന്നു. വാ നമ്മുക്ക് സംസാരിച്ചു നിൽക്കാൻ സമയമില്ല. വൈകിയാൽ സൂപ്പർമാർക്കറ്റ് അടയ്ക്കും." "ബസ്സില്ലല്ലോ അമ്മേ.... പിന്നെങ്ങനെ നമ്മൾ പോകും?" മാളു ചോദിച്ചു. "നടക്കും. ഇവിടെ അടുത്തല്ലേ സൂപ്പർമാർക്കറ്റ്. വാ നടക്കാം...."
               "ദേ എത്തി. മാളു നിനക്ക് വേണ്ട സാധനങ്ങൾ പോയി എടുത്തോളൂ...." അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരൻ അവർക്ക് വാതിൽ തുറന്നുതന്നു.  

അവരുടെ കൈയ്യിൽ സാനിറ്റൈസർ ഒഴിച്ചു കൊടുത്തു. പിന്നെ മാളുവിന്‌ വേണ്ട സാധനങ്ങൾ എടുക്കാൻ പോയി. "എടുത്തു അമ്മേ.. നമുക്ക് ബില്ല് അടിക്കുന്ന ഇടത്തേക്കു് പോകാം..." "മാളൂ.. നീ വേണമെങ്കിൽ പുറത്തേക്കിറങ്ങിക്കോ..പൈസ കൊടുത്തതിനുശേഷം ഞാനങ്ങു വന്നേക്കാം."

               വീട് എത്തി ഉടെന്നെ മാളു പറഞ്ഞു "എൻറെ  സാധനങ്ങൾ ഇങ്ങു താ." "അതൊക്കെ തരാം. ആദ്യം പോയി സോപ്പിട്ടു നന്നായി കൈകഴുകി വാ." "അതെന്തിനാ,അമ്മേ?" "അതെല്ലാം കൊറോണയിൽ നിന്നുള്ള സുരക്ഷയുടെ ഭാഗമാണ്..പിന്നെ കൂടെ കൂടെ വെള്ളം കുടിക്കണേ.. മാളൂ..." "ഞാൻ കുടിച്ചോളാം, അമ്മേ.ഇതും സുരക്ഷയുടെ ഭാഗമാണോ,അമ്മേ ...?" "അതെ.." അമ്മ പറഞ്ഞു.
ഫൈഹ മെഹ്റിൻ
6B ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ