ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

കോവിഡ് -19 എന്ന മഹാമാരി ലോകത്തിൽ പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്. ലോക സമാധാനം തന്നെ താറുമാറാക്കാൻ ഇതിന് കഴിഞ്ഞു. കൊറോണാ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിവൈറസ് മരുന്നുകളോ, രോഗാണുബാധ ക്കെതിരായ വാക്സിനുകളോ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം മാത്രമേ രോഗലക്ഷണങ്ങൾ കാണിക്കുകയുള്ളൂ എന്നുള്ളത് നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാനിലെ ഫുഡ് മാർക്കറ്റിൽ നിന്നാണ്. ചൈനയിലെ ഡോക്ടറായ ലീ മെൻലിയാങ് ആണ് കൊറോണ വൈറസ് ബാധയെ കുറിച്ച് ആദ്യം മുന്നറിയിപ്പു നൽകിയത്. രോഗിയെ ശുശ്രൂഷിച്ച അദ്ദേഹത്തിന് രോഗബാധയേറ്റു. 2020 ഫെബ്രുവരി ഏഴിന് അദ്ദേഹം ഗുഹയിൽ വെച്ച് മരിച്ചു. ലോകത്ത് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇത് ലോകത്ത് ആകമാനം ഈ രോഗത്തിനെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് ലോകരാജ്യങ്ങളെ സജ്ജരാക്കി. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളെ ഇത് ബാധിച്ചു. കോവിഡ് എന്ന മഹാമാരിയെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിച്ചു.കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ കാര്യത്തിൽ കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ലോകത്തിനുതന്നെ മാതൃകയായി. കോവിഡ് -19ന്റെ പരിശോധനയ്ക്ക് നിർണായകമായ ഒരു ചുവടുവെപ്പാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിട്ടുള്ളത്. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി വേണ്ട പ്രതിരോധ മാർഗ്ഗങ്ങൾ കൈക്കൊള്ളുകയാണ് നാം ചെയ്യേണ്ടത്. ജനങ്ങൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നതിനോടൊപ്പം നമ്മൾ കഴിയുന്നതും വീടിനുപുറത്ത് പോകാതിരിക്കുകയും നമ്മുടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്തു കൊണ്ടിരുന്നാൽ നമുക്ക് വൈറസ് ബാധ ഒരു പരിധി വരെ തടയാം. കേരളത്തിൽ കോവിഡ് -19 രോഗബാധിതരുടെ എണ്ണം കുറവാണ് എന്നുള്ളത് നമുക്ക് ആശ്വാസകരമാണ്. ഇതിനായി രാപകൽ ഇല്ലാതെ അധ്വാനിക്കുന്ന ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, നേഴ്സുമാർ, ജനങ്ങൾ കൂടുതലായി പുറത്തിറങ്ങി ഒരു സമൂഹ വ്യാപനത്തിലേക്ക് രോഗബാധ എത്താതെ ജനങ്ങളെ നിയന്ത്രിക്കാൻ നമ്മളുടെ പോലീസ് സേന, ഈ സന്ദർഭത്തിൽ നമ്മോടൊപ്പം നിൽക്കുന്ന നമ്മുടെ ഗവൺമെന്റ്, ഇതിലെല്ലാമുപരി നമ്മുടെ സമൂഹത്തിന്റെ സഹകരണം എന്നിവയെല്ലാം വന്നിരിക്കണം. മരുന്നിനേക്കാൾ ഓരോ വ്യക്തിയുടേയും ശുചിത്വത്തിന് ആണ് പ്രാധാന്യം. വ്യക്തി ശുചിത്വത്തിൽ കൂടെ നമുക്ക് നമ്മുടെ അടുത്ത തലമുറയെ ആരോഗ്യപരമായി നിലനിർത്തുകയും അവർക്ക് മാതൃകയാവുകയും ചെയ്യാം

ഹരികീർത്തന കെ എച്
8 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം