ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ദേശീയ ഗണിത ദിനത്തിന്റെ ഭാഗമായി ഡിസംബർ 22 ന് വിവിധ മത്സരങ്ങളും പ്രദർശനവും  ദിനചരണവും നടത്തി. പ്രധാന അധ്യാപകൻ പരിപാടി ഉത്ഘാടനം ചെയ്തു.ഗണിത വാസന ഉണർത്തുന്ന ജോമട്രിക്കൽ ചാർട്ട്, സ്റ്റിൽ മോഡൽ, വർക്കിംഗ്‌ മോഡൽ എന്നിവയുടെ മത്സരം സംഘടിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച വിവിധ ഇനങ്ങൾ പ്രദർശിപ്പിച്ചു. വിജയികൾക്കു സമ്മാനദാനവും നിർവഹിച്ചു.

2023-2024

  2023 -2024       അധ്യയന വർഷത്തെ ഗണിത ക്ലബ് 2023 ജൂലൈ 25 നു രൂപീകരിച്ചു .ക്ലബ് ന്റെ കീഴിൽ ഗണിത ക്വിസ് ,ഗണിത എക്സിബിഷൻ എന്നിവ നടത്തി. എൽപി ,യുപി  ,ഹൈസ്കൂൾ കുട്ടികൾ പങ്കെടുത്തു .അതിൽ നിന്നും ഒന്നാം സ്ഥാനം നേടിയവരെ ആലുവ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു .കുട്ടികൾ തയ്യാറാക്കിയ ഗണിതമാഗസീനുകൾ WONDERS OF MATHS (UP), MATH HORIZON (ഹൈസ്കൂൾ )എന്നിവ യഥാക്രമം B ഗ്രേഡ്  ,A ഗ്രേഡ്  കരസ്ഥമാക്കി .5 -8 വരെ ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച ഗണിതഅസംബ്ലി ഏറെ ശ്രദ്ധേയമായിരുന്നു .ഗണിത അസംബ്ലി  ഇൽ ഗണിതപ്രാർത്ഥന ,ഗണിതപ്രതിജ്ഞ ,ക്വിസ് ,ഗണിതശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രസംഗം എന്നിവ രസകരമായിരുന്നു .