ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്കാലം

വീട്ടിലിരിയ്ക്കാം ഒത്തൊരുമിയ്ക്കാം
കണ്ടുരസിയ്ക്കാം വീട്ടാരെ
നല്ലൊരു നാളെ കണികണ്ടുണരാൻ
ഒത്തുരസിയ്ക്കാം കൂട്ടരെ
വൈറസ് വില്ലൻ നമ്മളിലെത്താൻ
തക്കംനോക്കി നില്പാണേ
വ്യക്തിശുചിത്വം പാലിച്ചെന്നാൽ
വില്ലൻ പുല്ലായ് മാറുന്നു
നന്മമനസ്സിൻ താളങ്ങൾക്കായ്
കുഞ്ഞുമനസ്സുകൾ തേടുന്നു
ഹസ്തദാനം ചുംബനസമരം
വേണ്ട വേണ്ട നമ്മൾക്ക്
കാലുകൾ കഴുകി വീട്ടിൽ കയറി
യിരുന്നൊരു കാലം ഓർക്കേണം
കൈകൾ മാത്രം കഴുകിച്ചെന്നാൽ
വൈറസ് വീണ്ടും വന്നോളും
കൈകൾ കഴുകാം മാസ്ക്ക് ധരിയ്ക്കാം
ചൂടാം ഭക്ഷണം കഴിച്ചേക്കാം
ചളിയിൽ പോയാൽ കുളിയും വേണം
വേനൽക്കാലം കൂട്ടായി
മണ്ണും വിണ്ണും കൂടിച്ചേർന്നൊരു
പൂങ്കാവനമിന്നുണ്ടിവിടെ
മണ്ണിനെ പൊന്നായ് മാറ്റാനായാൽ
ഭക്ഷണമെല്ലാം നന്നാകും
പാലും പഴവും തൈരും മോരും
വേണം പോലും നമ്മൾക്ക്
കിട്ടാനുള്ളൊരു മാർഗ്ഗങ്ങൾക്കായ്
ഒത്തൊരുമിച്ച് ശ്രമിച്ചോളൂ

 

അനഖ
10F ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കഥ