ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ് വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു. കൂടാതെ 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്ക് ഓരോ പുതിയ യൂണിറ്റ് ആരംഭിച്ചിരിക്കുന്നു. സ്കൗട്ട് മാസ്റ്ററായി ശ്രീ. ബി. ബിജുവും ഗൈഡ് ക്യാപ്റ്റനായി ശ്രീമതി സുൽഫത്തും പ്രവർത്തിക്കുന്നു.

സ്നേഹഭവനം

നിർധനനായ കുട്ടിയ്ക്ക് നൽകുന്ന സ്നേഹഭവനത്തിനായി നമ്മുടെ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം സ്കൗട്ട്, ഗൈഡ് യൂണിറ്റുകളുടെ സംഭാവനയുടെ രണ്ടാം ഗഡുവായ 26000/- രൂപ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീ. മണി സാറിൽ നിന്നും ഭാരവാഹികളായ സയ്ദ് മുഹമ്മദ്, ശ്രീ. ബിജു എന്നിവർ ഏറ്റുവാങ്ങി. യൂണിറ്റ് ലീഡർമാരായ ശ്രീ. നാസറുദീൻ, ശ്രീമതി സുനിത കുമാരി എന്നിവർ സന്നിഹിതരായിരുന്നു. ആകെ 51000/- രൂപയാണ് സ്കൗട്ട്, ഗൈഡ് യൂണിറ്റുകൾ സമാഹരിച്ചു നൽകിയത്.

കോവിഡ് വ്യാപനം കൂടിയിരിക്കുന്ന നാളുകളിൽ അഞ്ചൽ സി.എഫ്.എൽ.ടി.സിയ്ക്കാവശ്യമായ പ്രതിരോധമരുന്നുകൾ, പൾസ് ഓക്സിമീറ്ററുകൾ, മാസ്ക്, സാനിറ്റൈസർ പെഡൽ സ്റ്റാൻഡ് എന്നിവ വാങ്ങിനൽകി.

രാജ്യപുരസ്കാർ പരീക്ഷ

കഴിഞ്ഞ വർഷം രാജ്യപുരസ്കാർ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും മികച്ച വിജയം കൈവരിക്കാനായി. ഈ വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രവേശ് ബാഡ്ജ് ലഭിക്കുന്നതിനുള്ള പരിശീലനങ്ങൾ നൽകിവരുന്നു. ഒൻപതാം ക്ലാസിലെ സ്കൗട്ട്- ഗൈഡ് കുട്ടികൾക്കാവശ്യമായ ദ്വിതീയ സോപാൻ പരീക്ഷ 11/11/2021 ന് പൂർത്തിയായി. കുട്ടിക്കൊരു ലൈബ്രറി, മുറ്റത്തൊരു പൂന്തോട്ടം, രക്തനിർണയക്യാമ്പ് എന്നിവയ്ക്ക് കുട്ടികൾ പങ്കെടുത്തുവരുന്നു.

2021 നവംബർ

ഹെൽമെറ്റ്,സീറ്റ് ബെൽറ്റ്, മാസ്ക്,സാനിറ്റൈസർ എന്നിവ ഉപയോഗിക്കാത്തവരേയും സ്കൂൾ പരിസരത്ത് അമിതവേഗതയിൽ പോകുന്ന വാഹനങ്ങളിലെ യാത്രക്കാരെയും ബോധവൽക്കരിക്കുകയും അവരെക്കൊണ്ട് മാസ്ക്, ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിപ്പിക്കുകയും ചെയ്യുക എന്ന പ്രവർത്തനം വിജയകരമായി പൂർത്തീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.

പ്ലാസ്റ്റിക് ഉപഭോഗം കൂടിവരുന്ന നമ്മുടെ സമൂഹത്തിന് ഒരു മുതൽക്കൂട്ട് എന്നവണ്ണം പേപ്പറുകൾ കൊണ്ടും പാഴ് വസ്തുക്കൾ കൊണ്ടുള്ള വസ്തുക്കൾ ഉണ്ടാക്കി മാതൃകയായി. പേപ്പർ കൊണ്ട് നിർമിച്ച പേന, ബാഗുകൾ, സ്കൂളിലും പരിസരത്തും കണ്ടെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളെ തരംതിരിച്ച് രൂപപ്പെടുത്താനായി.

2021 ആഗസ്റ്റ്

കോവിഡ് പശ്ചാത്തലത്തിൽ ഓരോ കുട്ടികളും വീട്ടിൽ തന്നെ ജൈവപച്ചക്കറികൾ നടുന്നതിനും വിളവെടുക്കുന്നതിനും തീരുമാനിച്ചു. പയർ, പാവല്പ‍, പടവലങ്ങ, വെണ്ടയ്ക്ക, മുളക്, കോളിഫ്ലവർ, ചീര, വഴുതനങ്ങ, തക്കാളി, വെള്ളരി, മത്തങ്ങ തുടങ്ങിയവ വിളവെടുക്കാനായത് അഭിമാനാർഹമായ നേട്ടമാണ്.

2018 ജൂൺ 5 പരിസ്ഥിതി ദിനം

2018 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓരോ കുട്ടിയും 50 വൃക്ഷത്തൈകൾ വീതം കവറുകളിൽ സംരക്ഷിച്ച് സ്കൂളിലും അയൽ വീടുകളിലും എത്തിച്ചു. തൈകളുടെ പരിപാലനം ഉറപ്പാക്കുന്നതിന് മെച്ചപ്പെട്ട ഇടപെടൽ നടത്താനാകുന്നുണ്ട്.

സ്വാതന്ത്ര്യ ദിനാഘോഷം, പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എന്നീ പ്രവർത്തനങ്ങളിൽ സ്കൗട്ട് ആന്റ് ഗൈഡ് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി.

പ്രളയക്കെടുതിയിലെ പ്രവർത്തനങ്ങൾ

സംഭാവന

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ സഹോദരങ്ങളെ സഹായിക്കുന്നതിന് അധ്യാപക, അനധ്യാപക, സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ശേഖരിച്ച 8500 രൂപ സ്കൗട്ട് ജില്ലാ സെക്രട്ടറി ശ്രീ. മദൻലാൽ സാറിനെ ഏൽപ്പിച്ചു.

ഭക്ഷണകിറ്റ്-തുണിത്തര ശേഖരണം

കുട്ടനാട്ടിലെ എടത്വാ വില്ലേജിലെ 3 സ്കൂളുകൾ- എം.ടി.ജി.എച്ച്. എസ്. ആനപ്രാമ്പൽ, എം.ടി.ജി.എച്ച്.എസ് ആനപ്രാമ്പൽ, ജി.എൽ.പി.എസ് കോവിൽമുക്ക് എ്നനീ സ്കൂളുകൾ തിരഞ്ഞെടുത്ത് അവർക്കാവശ്യമായ ഭക്ഷണകിറ്റ്, തുണിത്തരങ്ങൾ എന്നിവ വിതരണം ചെയ്തു. പി.ടി.എ അംഗങ്ങൾ സ്കൂൾ സ്കൗട്ട് മാസ്റ്റർ ശ്രീ, ബി. ബിജു, ഗൈഡ് ക്യാപ്റ്റൻ ശ്രീമതി സുൽഫത്ത്, മറ്റ് അധ്യാപകർ, അനധ്യാപകർ എന്നിവർ പ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിൽ പങ്കെടുത്തു. കൂടാതെ പ്രളയാ ബാധിതരെ സഹായിക്കുന്നതിന് നമ്മുടെ സ്കൂളിൽ നിന്നുള്ള വിഭവശേഖരണ യജ്‍ഞത്തിലും അവ ആലപ്പുഴ അമ്പലപ്പഴയിൽ എത്തിക്കുന്നതിനും സ്കൗട്ട ആന്റ് ഗൈഡ് വിദ്യാർത്ഥികൾ മുന്നിൽ നിന്നു.

വീട്ടുപകരണങ്ങളുടെ ശേഖരണം

6/09/2018 ഉച്ചയ്ക്ക് 1.30 ന് സ്കൂൾ ഹൈടെക് ലാബിൽ കൂടിയ യോഗത്തിൽ സ്കൗട്ട്-ഗൈഡ് കുട്ടികൾ വീട്ടുപകരണങ്ങളും (ഗ്ലാസ്, പാത്രം, കപ്പ്, ജഗ്ഗ്) ശേഖരിച്ചുനൽകി. 5000 രൂപയും സംഭാവനയായി പ്രവർത്തനങ്ങൾക്ക് പുനലൂർ ഡി.ഓ.സി യെ ഏൽപ്പിച്ചു.