ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

🔍🔍🔍🔍🔍🔍

🔹 വിദ്യാർത്ഥികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണ ത്വരതയും വളർത്തിയെടുക്കുക എന്നതാണ് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.

🔹 ശാസ്ത്ര മേളകളിലെ സജീവ സാന്നിദ്ധ്യമാണ് ഏരൂർ സ്കൂൾ . എല്ലാ വർഷവും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഓവറോൾ കിരീടവും സെക്കന്റ് ഓവറോളും സ്ഥിരമായി നേടി വരുന്നു. കുട്ടികളുടെ ശാസ്ത്രമാഗസിൻ മേളകളിൽ വളരെയധികം പ്രശംസം നേടിയിട്ടുണ്ട്. സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ എന്നിവയ്ക്ക് ജില്ലാ തലത്തിൽ A ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

🔹 ശാസ്ത്ര നാടകം നമ്മുടെ സ്കൂളിന്റെ എടുത്തു പറയേണ്ട പ്രവർത്തനം തന്നെയാണ്. കാലങ്ങളായി ഞങ്ങൾ ഈ മേഖലയിൽ ജില്ലാ തലത്തിൽ A ഗ്രേഡ് കരസ്ഥമാക്കി വരുന്നു.

🔹 സ്കൂൾതലത്തിലും സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വളരെ മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നത്. ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളിലും ധാരാളം വ്യത്യസ്തങ്ങളായ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. അവയിലെല്ലാം തന്നെ കുട്ടികൾ മികവുറ്റ പ്രകടനങ്ങളാണ് കാഴ്ച്ചവെക്കുന്നത്.

🔹കോവിഡ് മഹാമാരിയുടെ കാലത്ത് പഠനം ഓൺലൈനായപ്പോൾ ഈ മത്സരങ്ങളെല്ലാം തന്നെ രക്ഷിതാക്കളുടെ പൂർണ്ണ സഹകരണത്തോടെ online ആയും നടത്തുകയുണ്ടായി.

🔹 കുട്ടികൾക്ക് ലഘു പരീക്ഷണങ്ങൾ നടത്തുന്നതിന് സുസജ്ജമായ ഒരു സയൻസ് ലാബും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.എല്ലാ വർഷവും അവധിക്കാലത്ത് സയൻസ് ക്യാമ്പ് നടത്താറുണ്ട്

🔹 കുട്ടികളുടേയും അധ്യാപകരുടേയും ഒപ്പം രക്ഷിതാക്കളുടേയും സഹകരണത്തോടെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു.