ഗവ. എച്ച് എസ്സ് എസ്സ് ചിതറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയുടേയും തിരുവനന്തപുരം ജില്ലയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ. കർഷകരും കർഷകത്തൊഴിലാളികും ഉൾപ്പെടുന്ന ഒരു മലയോര ഗ്രാമമായിരുന്നു ചിതറ.സ്ത്രീ വിദ്യഭ്യാസം ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശം. പ്രൈമറി തലത്തിനു മുകളിൽ വിദ്യാഭ്യാസം ലഭിക്കാതിരുന്ന കാലഘട്ടം.ഊട്പാതകളിലൂടെ കാൽനടയായി വളരെ വിദൂരതയിൽ സഞ്ചരിച്ച് അപൂർവ്വം ചിലർ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി.ഈ സാഹചര്യത്തിൽ ഒരു മിഡിൽ സ്കൂൾ സ്ഥാപിക്കുന്നതിനു വേണ്ടി നടത്തിയ പരിശ്രമത്തിന്റെ അടിസ്ഥാനത്തിൽ 1950 ൽ അതിനു അനുമതി ലഭിച്ചു. ചിതറ ജംഗ്ഷനിൽ സ്ഥിതി ചെയ്തിരുന്ന കൊക്കോടു ശ്രീ കുഞ്ഞുപിള്ള അവർകളുടെ ഇരുനില കെട്ടിടത്തന്റെ മുകളിലത്തെ നിലയിലാ​ണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കുളത്തറ ശ്രീ അമീൻപിള്ള രാവുത്തർ സംഭാവനയായി നൽകിയ ഒന്നര എക്കർ സ്ഥലത്ത് കൊക്കൊട് വീട്ടിൽ ശ്രീ കുഞ്ഞുപിള്ള അവർകൾ സംഭാവനയായി നിർമ്മിച്ചു നൽകിയ ഒഫീസുൾപ്പെടെയുള്ള 4 മുറി കെട്ടിടത്തിലേയ്ക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റുകയുണ്ടായി. ശ്രീമാൻ ഗോപാലപിള്ള അവർകൾ ഹെഡ്മാസ്റ്ററായി ചുമതലയേറ്റതിനു ശേഷമാണ് ഈ സ്കളിന്റെ പ്രതാപകാലം ആരംഭിച്ചത്.മുൻ കൊല്ലം ജില്ലാ കലക്ടർ ശ്രീ കെ അജയകുമാർ അവർകളും ദേശിയ അധ്യാപക അവാർഡ് നേടിയ എസ് രമണൻ സാർ അവർകളും ഈ സ്ഥാപനത്തിന്റെ അഭിമാന സ്തംഭങ്ങളാണ്.സ്കൂൾ ആരംഭിച്ച് മുപ്പത് വർഷക്കാലം മിഡിൽ സ്കൂളായി പ്രവർത്തിച്ച സ്ഥാപനം 1980 ൽ എച്ച് എസ് ആയും 2004 ൽ എച്ച് എസ് എസ് ആയും ഉയർത്തപ്പെട്ടു.



.