ഗവ. എച്ച് എസ് എസ് ആനപ്പാറ/അക്ഷരവൃക്ഷം/കൊവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് 19

കൊവിഡ് 19 എന്ന കൊറോണ വൈറസ് ഇന്ന് നമ്മുടെ ലോകത്ത് എല്ലായിടത്തും പടർന്നിരിക്കുകയാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ.ഈ മഹാമാരിയെ തുരത്തുവാൻ നമ്മൾ ആദ്യം മുൻ കരുതൽ എടുക്കണം. നമ്മൾ കൈകൾ നന്നായി സോപ്പോ,സാനിറ്റൈസർ ഉപയോഗിച്ചോ 20 സെക്കന്റ് നന്നായി കഴുകണം. അനാവശ്യമായി പുറത്തുപോകരുത്. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുക.ലോകത്ത് കൊവിഡ് 19 വന്ന് നിരവധി പേർ മരണപ്പെടുന്നു.കൊവിഡ് 19- നെ പ്രതിരോധിക്കുവാൻ നമ്മൾ പുറത്തുപോകാതെ വീട്ടിലിരുന്ന് ജാഗ്രത പുലർത്തണം.സർക്കാർ നിർദേശിക്കുന്ന കാര്യം എല്ലാവരും പാലിക്കുക.അത്യാവശ്യ സന്ദർഭങ്ങളിൽ പുറത്തു പോകുന്നവർ മാസ്ക്ക് ധരിക്കണം. ഇടയ്ക്കിടെ കൈകൾ നന്നായി സോപ്പിട്ട് കഴുകണം. തുമ്മുമ്പോഴും ചുമ്മയ്ക്കുമ്പോഴും കർച്ചീഫ് ഉപയോഗിക്കണം. ഒരാളിൽ നിന്നും മാറ്റൊരാളിലോക്ക് വളരെ വേഗത്തിൽ കൊറോണ വൈറസ് പകരും. കുട്ടികൾ വീട്ടിലിരുന്ന് അവരുടെ വായനാശീലവും കഴിവുകളും വേണ്ടത്ര പ്രയോജനപ്പെടുത്തുക.

ഹിരൺ പി ആർ
4 C ജി.എച്ച്.എസ്.എസ്.ആനപ്പാറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം