ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവൃക്ഷം/പങ്കുവെയ്ക്കുന്ന സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
പങ്കുവെയ്ക്കുന്ന സ്നേഹം

ഒരിക്കൽ ബാലു എന്ന അനാഥബാലൻ വിശന്നു വലഞ്ഞ് നടക്കുകയായിരുന്നു. അവന്റെ ഒരു നേരത്തെ വിശപ്പടക്കാൻ കാണുന്നവരോടെല്ലാം അവൻ കൈകൾ നീട്ടി. ആരും അവനെ പരിഗണിച്ചില്ല. അങ്ങനെ നടന്നു നടന്ന് അവനാകെ തളർന്നു. വിശന്ന് തളർന്ന് അവൻ ഒരു മണത്തണലിൽ ഇരുന്നു.എപ്പോഴോ അവനൊന്ന് മയങ്ങി.....

അല്പ നേരത്തിനുള്ളിൽ വഴിയോരത്ത് ഒരു വലിയ ലോറി വന്നു നിന്നു.ശബ്ദം കേട്ട് ബാലു ഞെട്ടിയുണർന്നു. മരത്തിലേക്ക് ചാരിയിരുന്ന് ലോറിയേയും ലോറിക്കാരനെയും അവൻ വീക്ഷിച്ചു കൊണ്ടിരുന്നു. ലോറിക്കാരൻ ലോറിയിൽ നിന്ന് ചാടിയിറങ്ങി കൈ കഴുകി എന്തോ കഴിക്കുന്നു. ബാലു ആർത്തിയോടെ ആ ഭക്ഷണത്തിലേക്ക് തന്നെ നോക്കിയിരുന്നു.ലോറിക്കാരൻ കൈകൾ കഴുകി. ഒരു പൊതിയും വലിച്ചെറിഞ്ഞ് അയാൾ പോയി. ബാലു ഓടിച്ചെന്ന് ആപൊതിയെടുത്ത് ആർത്തിയോടെ തുറന്നു നോക്കി. ബാലുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. അതിലൊരു റൊട്ടിക്കഷ്ണം. അവൻ ആ പൊതിയുമായി ഓടി ഒരു മാവിൻ ചോട്ടിലിരുന്നു. ആരും കാണാതെ അവനാ പൊതി തുറന്ന് റൊട്ടിക്കഷ്ണമെടുത്ത് കൈയ്യിൽ പിടിച്ചു. ചുറ്റുമൊന്ന് നോക്കി. അപ്പോഴതാ വിശന്നു വലഞ്ഞ് മറ്റൊരു ബാലൻ നടന്നു വരുന്നു. ബാലു തന്റെ കൈയ്യിലുള്ള റൊട്ടിക്കഷ്ണം വേഗം ഒളിപ്പിച്ചു. ആ ബാലൻ ബാലുവിന്റെ അടുത്ത് വന്ന് കരഞ്ഞു കൊണ്ടിരുന്നു. അവൻ വളരെ ദയനീയമായി ബാലുവിനെ നോക്കി. ബാലു അവനോട് ചോദിച്ചു. “നിന്റെ പേരെന്താ? എന്തിനാ നീ കരയുന്നെ? “എന്റെ പേര് ബിനു..ന്നാ...എനിക്കു വിശന്നിട്ടു വയ്യ!! മൂന്നു ദിവസമായി ആഹാരം കഴിച്ചിട്ട്..എന്തെങ്കിലും തരുമോ എനിക്ക്  ? ” വളരെ വിഷമത്തോടെ ബിനു ബാലുവിനോട് ചോദിച്ചു. ബാലു റൊട്ടിക്കഷ്മത്തിന്റെ ഒരു പങ്ക് ബിനുവിന് കൊടുത്തു. അവനത് ആർത്തിയോടെ കഴിക്കുന്നത് കണ്ട് ബാലുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ബാലു ബിനുവിനെ ചേർത്തു പിടിച്ച് പൊട്ടിക്കരഞ്ഞു. പിന്നീടവർ ഉറ്റ സ്നേഹിതരായി മാറി.

ബെൽഗ ഏലിയാസ്
9 എ ജി എച്ച് എസ് എസ് കണിയാമ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ