ഗവ. എച്ച് എസ് എസ് തരുവണ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും ഗൃഹ ശുചിത്വവും പരിസര ശുചിത്വവുമാണ് ശുചിത്വത്തിൻ്റെ പ്രധാന ഘടകങ്ങൾ. വ്യക്തി ശുചിത്വം ഓരോരുത്തരും സ്വയം പാലിക്കേണ്ടവയാണ്. ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ സോപ്പുപയോഗിച്ച് കഴുകുക ,നഖം വെട്ടിവൃത്തിയാക്കുക, ഉണരുമ്പോഴും ഉറങ്ങുന്നതിന് മുൻപും പല്ല് വൃത്തിയാക്കുക ,മലമൂത്ര വിസർജ്ജനത്തിന് ശേഷം കൈ സോപ്പിട്ട് കഴുകുക, ദിവസവും സോപ്പുപയോഗിച്ച് കുളിക്കുക ,പാദരക്ഷകൾ ഉപയോഗിക്കുക എന്നിവയൊക്കെ നമുക്ക് ചെയ്യാവുന്നതാണ്.

വ്യക്തിശുചിത്വം പാലിക്കാത്തത് രോഗങ്ങൾക്കും അണുബാധകൾക്കും കാരണമാകും.പ്രത്യേകിച്ച് കോവിഡ് പോലെയുള്ള രോഗ സമയത്തെ വ്യക്തി ശുചിത്വം പ്രാധാന്യമർഹിക്കുന്നു.

സാമൂഹിക ശുചിത്വം. നമ്മൾ സാധാരണ മാലിന്യം സംസ്കരിക്കാറുണ്ട്. കമ്പോസ്റ്റായും ഉറവിട മാലിന്യ സംസ്കരണ രീതിയിലും മറ്റും. ചിലർ റീസൈക്കിൾ ചെയ്യാറുമുണ്ട്. എന്നാൽ ഇവരല്ലാത്ത ചിലർ ചെയ്യുന്ന എളുപ്പണിയാണ് മാലിന്യം കൂട്ടിയിട്ട് കത്തിക്കൽ. കത്തിക്കുമ്പോൾ പ്രത്യേകിച്ച് പ്ലാസ്റ്റിക് പോലുള്ളവ അവർക്കും അവർക്കു ചുറ്റുമുള്ള സമൂഹത്തിനും ദോഷം ചെയ്യും. പൊതു സ്ഥലത്ത് തുപ്പുമ്പോഴും ,മലമൂത്ര വിസർജ്ജനം നടത്തുമ്പോഴും മറ്റ വശിഷ്ടങ്ങൾ പൊതു സ്ഥലത്ത് നിക്ഷേപിക്കുന്നതും സമൂഹത്തിന് ഗുണകരമല്ല. ഇത്തരം കാര്യങ്ങളെ ക്കുറിച്ച് നാം സ്വയം ബോധവാൻമാരാ കേണ്ടതും മറ്റുള്ളവരെ ബോധാവാൻമാരാക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.

ഗൃഹശുചിത്വം എന്നത് വീട് വൃത്തിയാക്കുക രോഗവിമുക്തമാക്കുക എന്നാണ് .വീട് അടിച്ച് തുടച്ച് വൃത്തിയാക്കുക, എലി ശല്യം ഇല്ലാതാക്കുക തുടങ്ങിയ കാര്യങ്ങളാണ്. ഈച്ച ,കൊതുക് എന്നിവയെ പ്രധിരോധിക്കണം. എല്ലാം കൊണ്ടു തന്നെ ഗൃഹ ശുചിത്വവും പ്രാധാന്യമർഹിക്കുന്നു. സ്വയം വൃത്തിയായാലും, വീട് വൃത്തിയാക്കിയാലും അതിൻ്റെ പരിസരം വൃത്തിയാക്കാൻ മറക്കരുത് .വേനൽ മഴ പലയിടത്തും ലഭിക്കുന്നുണ്ട് .അതിനാൽ തന്നെ കൊതുക് പെരുകാൻ സാധ്യതയുണ്ട്. അതിനാൽ ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കാം, കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാം. അടുക്കളയിൽ സാധനം വാങ്ങിയ കവറും മറ്റും അലക്ഷ്യമായി പറമ്പിലേക്ക് വലിച്ചെറിയരുത്. പ്ലാസ്റ്റിക് ജൈവഘടനയ്ക്ക് വിധേയമാക്കാതെ മണ്ണിലേക്ക് ജലമിറങ്ങുന്നത് തടയുന്നു. അതിനാൽ പ്ലാസ്റ്റിക് ശരിയായ രീതിയിൽ സംസ്കരിക്കുകയോ റീസൈക്കിൾ ചെയ്യുകയോ ചെയ്യണം.

നമ്മൾ ശുചിയാകുന്നു എന്നാൽ നമ്മുടെ കൂടെയുള്ള ആളുടെ ശുചിത്വവും പ്രധാനമാണ് .നമ്മൾ ,കുടുംബം, സമൂഹം, അങ്ങനെ ശുചിത്വം ലോകം മുഴുവൻ നിറയണം .ഈ കോവിഡ് കാലത്ത് ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ശുചിത്വമാണ്

ഹാദി അമീൻ
8D ഗവ എച്ച് എസ് എസ് തരുവണ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം