ഗവ. എച്ച് എസ് എസ് പുതിയകാവ്/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് NCC ഓഫീസർ അനിൽ.കെ. അരവിന്ദ്ന്റെയും യോഗ ഇൻസ്ട്രക്ടർ ഹേനയുടെയും

നേതൃത്വത്തിൽ യോഗ പരിശീലനം നൽകിയപ്പോൾ

പുതിയകാവ് ഗവ: ഹയർ സെക്കൻഡറി സ്കൂളിൻ്റെ അക്കാദമിക മികവിന്റെ പിന്നിലെ ഒരു ചാലക ശക്തിയായി പ്രവർത്തിക്കുന്നത് സ്കൂളിലെ

എൻ സി സി ഓർഗനൈസേഷനാണ്. വിദ്യാലയത്തിൻ്റെ മികവ്  എന്നത് ആ വിദ്യാലയത്തിലെ കുട്ടികളുടെ അച്ചടക്കമാണ്.

എൻ സി സി ഓർഗനൈസേഷനിലൂടെ നമ്മുടെ പുതിയകാവ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെ ഒരു ഉയർന്ന മൂല്യബോധമുള്ള യുവാക്കളാക്കാനും ദേശസ്നേഹമുള്ളവരാക്കാനും അതുവഴി അവരുടെ ഭാവി ജീവിതം സൈനിക സേവനത്തിലേക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നതും നമ്മൾ ലക്ഷ്യമിടുന്നു. നമ്മുടെ വിദ്യാലയത്തിൽ വളരെ കുറച്ച് നാളുകളേ  ആയുള്ളൂ എൻ സി സി യുടെ ഒരു ട്രൂപ്പ് ആരംഭിച്ചിട്ട്. 1995-96 കാലഘട്ടത്തിലായിരുന്നു. പി എസ് വിശ്വംഭരൻ സർ ആയിരുന്നു ആയിരുന്നു ആദ്യത്തെ അസോസിയേറ്റ് എൻ സി സി ഓഫീസർ ഇപ്പോൾ യു പി വിഭാഗം അധ്യാപകൻ അനിൽ കെ അരവിന്ദാണ് സ്കൂൾ എൻ സി സി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്കൂലിലും പരിസരങ്ങളിലുമായി നിരവധി സാമൂഹിക സേവന പരിപാടികൾ സ്കൂൾ എൻ സി സി സംഘടിപ്പിക്കുന്നുണ്ട്. സ്കൂൾ പരിസരം വൃത്തിയാക്കുക. പ്രാഥമികാരോഗ്യ കേന്ദ്ര ശുചീകരണം, വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കൽ വൃദ്ധ സദന സന്ദർശനം, അവർക്ക് സാന്ത്വന സഹായം നല്കുക, സ്കൂൾ ഉപജില്ലാ കലോൽസവങ്ങളിൽ വളണ്ടിയർമാരായി പ്രവർത്തിക്കുക ഇതെല്ലാം നമ്മുടെ കാഡറ്റുകൾ ചെയ്യുന്ന സേവനങ്ങളാണ്.

വർഷത്തിൽ നാല്പതോളം ദിവസങ്ങളിൽ എൻ സി സി പരേുകളിലും ക്ലാസ്സുകളിലും ഓരോ എൻ സി സി കാഡറ്റുകളും പങ്കാളികളാകുന്നു. ഇത് കൂടാതെ പത്തു ദിവസത്തെ വാർശിക പരീശീലന ക്യാമ്പിലും പങ്കെടുക്കാനുളള സുവർണാവസരം എൻ സി സി കുട്ടികൾക്ക് നല്കുന്നു. ഇതു കൂടാതെ മികച്ച കാഡറ്റുകൾക്ക് സംസ്ഥാനത്തിനു പുറത്ത് ദേശീയ കാമ്പുകളിൽ പങ്കെടുക്കാനും അവസരം നല്കുന്നു. എൻ സി സി .യിൽ പരിശീലനം നേടുന്ന കാഡറ്റുകൾക്ക് പത്താം ക്ലാസ്സ് പരീക്ഷയിൽ ഗ്രേസ് മാർക്കും പ്ലസ് ടു അഡ്മിഷന് പ്രത്യേക വെയ്റ്റേജ് മാർക്കും ലഭിക്കും. രണ്ടു വർഷം ആണ് ഒരു കേഡറ്റ് എൻ സി സി പരിശീലനം ചെയ്യേണ്ടത്. അതു കഴിയുമ്പോൾ പരീക്ഷ നടത്തുകയും വിജയികളായ കാഡറ്റുകൾക്ക് എൻ സി സി എ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും. ഇത് അവർക്ക് ഭാവി ജീവിതത്തിൽ മറ്റു ജോലികൾ ലഭിക്കുന്നതിന് സഹായകരമാകുന്നു.. ഐക്യവും അച്ചടക്കവുമാണ് ഈ സംഘടനയുടെ ആപ്തവാക്യം. ഈ സന്ദേശത്തിലൂന്നിക്കൊണ്ട് നമ്മുടെ വിദ്യാലയത്തെ പരവൂർ ഉപജില്ലയിലെ തന്നനെ മികച്ച വിദ്യാലയമാക്കി മാറ്റുന്നതിനായി സേവനം ചെയ്യുന്നു.