ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന ഒരു പദമാണ് പ്രകൃതി. ഭൗതിക പ്രതിഭാസങ്ങളും ഇതിന്റെ ഘടകങ്ങളാണ് .നമ്മുടെ ചുറ്റുമുള്ള എല്ലാ ഘടകങ്ങളും അതായത് മണ്ണ്, ജലം, മരങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ഒത്തുചേ൪ന്നതാണ് പ്രകൃതി അല്ലെങ്കിൽ പരിസ്ഥിതി . മനോഹരമായ പരിസ്ഥിതിയെക്കുറിച്ച് പല കവികളും പാടി വർണിച്ചിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി നശീകരണവും എന്നിങ്ങനെ രണ്ട് പ്രതിഭാസങ്ങൾ പ്രകൃതിയുമായി ബന്ധപ്പെട്ട് നമുക്ക് കാണാൻ കഴിയുന്നു. ജൂൺ അഞ്ച് ആണ് നാം എല്ലാവരും പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. 1972 സ്റ്റോക്ക്ഹോമിൽ ആദ്യത്തെ പരിസ്ഥിതി ഉച്ചകോടി നടന്നു .അതിനുശേഷം 1974 മുതലാണ് പരിസ്ഥിതി ദിനം നാമേവരും ആചരിക്കുന്നത് .

മരങ്ങൾ വെട്ടി നശിപ്പിക്കാതെ അവയെ നാം സംരക്ഷിച്ച് കൂടുതൽ വൃക്ഷങ്ങൾ നട്ടുവളർത്തി പരിസ്ഥിതിയെ സംരക്ഷിക്കാം .വാഹനങ്ങളിൽ നിന്ന് വരുന്ന അമിതമായ പുകയും ശബ്ദവും നിയന്ത്രിക്കാം ഇങ്ങനെ നമുക്ക് വായുമലിനീകരണവും ശബ്ദമലിനീകരണവും തടയാൻ സാധിക്കും. അതുപോലെ വൻ ഫാക്ടറികളിൽ നിന്നുവരുന്ന മാലിന്യ കൂമ്പാരങ്ങൾ ഓടവഴി ജലാശയത്തിലേക്ക് പുറന്തള്ളുന്നു. ഇത് നമുക്ക് തടയാൻ സാധിച്ചാൽ പൂർണ്ണമായി ഇല്ലെങ്കിലും ഭാഗികമായിപോലും ജലമലിനീകരണം തടയാൻകഴിയും . ജലം, വായു, മണ്ണ് എല്ലാം ചേർന്നതാണ് പ്രകൃതി. അതുകൊണ്ടുതന്നെ ഇവയെ സംരക്ഷിക്കാൻ നാമോരോരുത്തരും കടപ്പെട്ടിരിക്കുന്നു . കാരണം ഈ പ്രകൃതി നമ്മുടെ അമ്മയാണ് . മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് മൂലം നമ്മുടെ നിലനിൽപ്പിന് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നത് ഈ മരങ്ങളിൽ നിന്നാണ്. പരിസ്ഥിതിയും മനുഷ്യനും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. അതുകൊണ്ടുതന്നെ ഇവയിൽ ഏതെങ്കിലും ഒന്നു നശിച്ചാൽ മറ്റൊന്നിന് ജീവിക്കാൻ കഴിയില്ല. പരിസ്ഥിതിയെ സംരക്ഷിച്ചു പുതിയ തലമുറയെ നമുക്ക് സൃഷ്ടിക്കാം.

അർജുൻ സി എം
6 B ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം