ഗവ. എച്ച് എസ് എസ് മീനങ്ങാടി/ക്ലാസ് മാഗസിൻ/സാഹിതി

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യാമൃതം ക്വിസ് മത്സരം.

എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സാഹിതി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യാമൃതം ക്വിസ് മത്സരം നടത്തി. പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനുപമ കെ.ജോസഫ് , പി.ടി സുമയ്യ, എൻ.പി സജിനി എന്നിവർ പ്രസംഗിച്ചു. സാഹിതി കോർഡിനേറ്റർ ഡോ. ബാവ കെ. പാലുകുന്ന് ക്വിസ് മാസ്റ്ററായിരുന്നു. ഹിഷാം മുഹമ്മദ്, അല്ലു സിദ്ദാർത്ഥ് എന്നിവർ ഒന്നാം സ്ഥാനവും, , അനുശ്രീ ആർ.എസ് . അഭിഗേൽ ജയിംസ് എന്നിവർ രണ്ടാം സ്ഥാനവും നേടി.


പഞ്ച ഭാഷാ സാഹിത്യ പത്രികയുമായി സാഹിതി

ഹയർ സെക്കണ്ടറി വിദ്യാർഥികളുടെ സാഹിത്യക്കൂട്ടായ്മയായ സാഹിതി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വായനാ ദിനത്തിൽ പുതിയ സംരംഭം. മലയാളം , ഇംഗ്ലീഷ് , ഹിന്ദി, സംസ്കൃതം, അറബി എന്നീ അഞ്ചു ഭാഷകളിൽ വിദ്യാർഥികൾ നടത്തുന്ന രചനകൾ പഞ്ച ഭാഷാ സാഹിത്യ പത്രികയിൽ പ്രസിദ്ധീകരിക്കും. മികച്ച രചനകൾ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തും. വിദ്യാർഥികൾ തന്നെയാണ് പത്രികയുടെ എഡിറ്റിംഗ് , ലേ ഔട്ട് തുടങ്ങിയ മുഴുവൻ പ്രവർത്തനങ്ങളും നിർവ്വഹിക്കുന്നത്. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ യുവ എഴുത്തുകാരിയും , പൂർവ വിദ്യാർഥിയുമായ പൂജ ശശീന്ദ്രൻ പത്രിക പ്രകാശനം ചെയ്തു