ഗവ. എച്ച് എസ് എസ് രാമപുരം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗമണിതം മധുരം

ശാസ്‌ത്രത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന ഗണിത്തിലെ ആശയങ്ങൾ കൂടുതൽ മനസ്സിലാക്കാനും ഗണിതം വളരെ ആസ്വാദ്യകരമാക്കാനുമുള്ള എളുപ്പവഴി കണക്കിന്റെ യുക്തിയെ ആസ്വദിക്കുക എന്നതാണല്ലോ. അതിനുള്ള എളുപ്പ വഴിയാകട്ടെ കണക്കിലെ ചോദ്യങ്ങളെ യുക്തിയുടെ ഭാഷയിൽ പരിഹരിക്കുക എന്നതും..കൂടാതെ വേദഗണിതത്തിലെ ആശയങ്ങൾ അവതരിപ്പിക്കുക വഴി കുട്ടികളിലെ ഗണിത അഭിരുചി വർദ്ധിപ്പിക്കുന്നു . ഗണിതത്തിന്റെ വളർച്ച അളവുകളിലൂടെയും, അവയുടെ പരസ്പരബന്ധങ്ങളിലൂടെയും ലോകത്തെ മനസിലാക്കുകയും , ആ അറിവുമായിലോകത്തിൽ ഇടപെട്ടുകൊണ്ട് മാറ്റങ്ങളുണ്ടാക്കുക എന്നതാണ് ഗണിതശാസ്ത്രത്തിന്റ പ്രാഥമികധർമം.അതുകൊണ്ട്തന്നെ തത്വത്തിന്റെയും , പ്രയോഗത്തിന്റയും പ്രതിപ്രവർത്തനത്തിലൂന്നിയാണ് ഗണിതബോധനവും പഠനവും .ഇന്ററാക്‌ടീവ് ബോർഡിന്റയും ,ജിയോജിബ്ര അപ്‌ലറ്റുകളുടെയും സഹായത്തോടെ ഗണിത പഠനം ആസ്വാദകരമാകുന്നു .

രാമപുരം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ 2021-2022 വർഷത്തെ ഗണിതക്ലബ് ഉദ്ഘാടനം, ലോക ഗണിതശാസ്ത്ര ദിനം ആയ ഡിസംബർ 22 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് ശ്രീമതി പ്രവദ ടീച്ചർ നിർവഹിച്ചു. ഉദ്ഘാടനപ്രസംഗത്തിൽ നിത്യജീവിതത്തിൽ ഗണിത ത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നർമ ഭാഷണത്തിലൂടെ കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. ചടങ്ങിനു സ്വാഗതം അർപ്പിച്ചത് സ്കൂൾ ഗണിതശാസ്ത്ര അധ്യാപകനായ ശ്രീ. ശ്രീനാഥ് സാർ ആണ്. തന്നിൽ ഏൽപ്പിച്ച കർത്തവ്യം നിർവഹിച്ചതിനോടൊപ്പം കുട്ടികൾക്ക് ഗണിതക്ലബ്ബ് പ്രവർത്തനങ്ങളെ കുറിച്ചും, ഡിസംബർ 22 എന്ന ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ചും വ്യക്തമായ ധാരണ കുട്ടികൾക്ക് നൽകാൻ സാറിനു സാധിച്ചു. യോഗത്തിന് അധ്യക്ഷസ്ഥാനം അലങ്കരിച്ചത് സ്കൂളിലെ സീനിയർ അധ്യാപികയും, ഗണിത അധ്യാ പികയുമായ ശ്രീമതി. ഗിരിജ ടീച്ചർ ആണ്. ചടങ്ങിൽ വിശിഷ്ട അതിഥിയായിഎത്തിയത് മാവേലിക്കര ഗേൾസ് ഹൈസ്കൂളിലെ ശ്രീമതി. ഡേർണി ഉമ്മൻ ടീച്ചർ ആണ്. ഗണിതക്ലബ് പ്രവർത്തനങ്ങൾ വളരെ രസകരമായി, നിത്യജീവിതത്തിലെ അവസരങ്ങളുമായി ബന്ധിപ്പിച്ചു അടുക്കും ചിട്ടയോടെയും കുട്ടികളിൽ എത്തിയ്ക്കുന്നതിന് ടീച്ചറിന് കഴിഞ്ഞു. യോഗം ആരംഭിച്ചത് 7ബി ക്ലാസ്സിൽ പഠി യ്ക്കുന്ന കുമാരി ഗംഗ. ആർ ന്റെ ഗണിത പ്രാർത്ഥനയോടെ ആണ്. ഉദ്ഘാടന ചടങ്ങിനുശേഷം ക്ലബ്‌ അംഗങ്ങൾ ഗണിതവു മായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ചു. ഒൻപതാം ക്ലാസ്സിലെ കുമാരി ശർമദ ഡിസംബർ 22 എന്നദിവസത്തിന്റെ പ്രത്യേകതയെ കുറിച്ച് സംസാരിച്ചു.

ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആയ കുമാരി ഗൗരി നന്ദന ശ്രീനിവാസ രാമാനുജൻ എന്ന ഗണിത ശാസ്ത്രഞ്ജനെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ദീർഘ വീക്ഷണത്തോടെയും തന്മയതത്തോടെയും ഉള്ള അവതരണം കുട്ടികളുടെ മനസ്സിൽ ആഴത്തിൽ കാര്യങ്ങൾ എത്തിയ്ക്കാൻ സഹായിച്ചു. ആറാം ക്ലാസ്സിലെ വിദ്യാർ ഥിയായ കുമാരി ആധ്യാസുനിൽ പസ്സിൽ അവതരിപ്പിച്ചു. മികച്ച അവതരണം ആയിരുന്നു. ക്ലബ്ബ് അംഗങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അവസരം നൽകി.ഉത്തരത്തിൽ എത്തുന്ന വിധം കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കുകയും ചെയ്തു.ആറാം ക്ലാസ്സിലെ തന്നെ വിദ്യാര്ഥിയായ കുമാരി വാണികൃഷ്ണ മാന്ത്രിക ചതുരം അവതരിപ്പിച്ചു. അവരവരുടെ ജനനത്തീയതിയിലൂടെ എങ്ങനെ മാന്ത്രിക ചതുരം നിർമിയ്ക്കാം എന്നത് കുട്ടികളിൽ കൗതുകം ഉണർത്തി. അഞ്ചാം ക്ലാസ്സിലെ വിദ്യാർഥി യായ വിവേക് നാടൻപാട്ടിന്റെ ഈണത്തിൽ ഗണിതപാട്ട് അവതരിപ്പിച്ചു. കത്തിനു ഇമ്പം ഏ കുന്നതും ഒപ്പം വിഞാനപ്രദവും ആയിരുന്നു കൊച്ചു കൂട്ടുകാരന്റെ അവതരണം. ക്ലബ്‌ കൺവീനറും, ഗണിത അധ്യാപികയും കൂടിയായ ദീപ്തി ടീച്ചർ നന്ദി അറിയിച്ചു.ഇതോടെ ചടങ്ങുകൾ അവസാനിച്ചു.