ഗവ. എച്ച് എസ് തോൽപ്പെട്ടി/അക്ഷരവൃക്ഷം/മഹാമാരിയാംകൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയാം കൊറോണ

നിൽക്കാം ദൂരെ ദൂരെ
പൊരുതാം കൂടെ കൂടെ

അറിയാതെ എൻ
                ജീവിതത്തിലേക്ക്
കടന്നു വന്ന കൊറോണ
                           യാം നിന്നെ
ആദ്യമൊക്കെ ചെറുതെന്ന്
പറഞ്ഞ് തള്ളി ഞാൻ
              ഓരോ ജീവനുകൾ
 പൊഴിയുമ്പോൾ നിൻ
           ശക്തി ഞാനറിഞ്ഞു
നിൻ കുഞ്ഞു ജീവനാൽ ആയിരങ്ങൾപിടയുമ്പോൾ
          ഒരുപാട് സ്വപനങ്ങൾ
തകരുന്നത്
                   നീയറിഞ്ഞില്ലേ?
മനുഷ്യന്റെ വലുതെന്ന അഹങ്കാരത്തെ നീ
   കാൽക്കീഴിലാക്കിയില്ലേ?

ചെറുപുഞ്ചിരിയോടെ
     എൻ അരികിലെത്തിയ
മാലാഖമാരെ ഞാൻ
   നന്ദിയാൽ സ്മരിക്കുന്നു.

പറ്റില്ല നിനക്കെന്നെ
             കീഴ്പ്പെടുത്തുവാൻ
നിന്നെതിരെ ഞാൻ
                         പൊരുതിടും
തിരിച്ചുവരവിൻ
           പാതയിലിന്നു ഞാൻ
തിരിച്ചു വരിക
                      തന്നെ ചെയ്യും
 

ദർശന ഇ പി
10B ജി എച് എസ് തോൽപ്പെട്ടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത