ഗവ. എച്ച് എസ് പരിയാരം/അക്ഷരവൃക്ഷം/എൻ്റെ ലോകത്തിൻ്റെ മാരകമായ ശത്രു.

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോകത്തിന്റെ മാരകമായ ശത്രു.

ഇന്ന് എന്റെ ചുറ്റും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തികച്ചും വിശ്വസിക്കാൻ പറ്റാത്തതതാണ്. കോടി ക്കണക്കിന് മനുഷ്യർ ജീവിക്കുന്ന ഈ ലോകം ഇന്ന് കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കാത്ത ഒരു മാരകശത്രുവിനോട് പോരാടുകയാണ്. കോ വിഡ്- 19 അഥവാ കൊറോണ എന്ന് പേരുള്ള ഈ ശത്രു ഒരു വൈറസാണ് പന്നക്കാരും പാവങ്ങളും എന്ന വേർതിരിവില്ലാതെ എല്ലാവരെയും ഈ വൈറസ് ബാധിക്കുകയാണ്. കൊറോണ എന്ന ഈ വൈറസിനെ തടയാൻ ഇന്ത്യ 40 ദിവസത്തെ ലോക്ഡൗണിലാണ്. വാഹനങ്ങളില്ല, കടകളില്ല, ആരും ജോലിക്കും പോകന്നില്ല. എനിക്ക് പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഈ വൈറസ് കേരളത്തിൽ എത്തുന്നത് . ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യം ഇത് സ്ഥിരീകരിച്ചത് എനിക്ക് ലോക് ഡൗൺ എന്ന് കേട്ടപ്പോൾ ആദ്യം ഒന്നും മനസ്സിലായില്ല പിന്നെയാണ് ഇതിനെപ്പറ്റിയുള്ള സംശയങ്ങൾ തീർന്നത് . അതിന് എന്നെ എൻ്റെ ഉമ്മയും ടി വി വാർത്തകളും സഹായിച്ച. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക, സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക എന്നാൽ നമുക്ക് ഈ വൈറസിനെ പ്രതിരോധിക്കാം. എന്നെപ്പോലുള്ള കുട്ടികളാണ് ആകെ ബുദ്ധിമുട്ടിലായത്. പരീക്ഷയും, അവധിക്കാലവും എല്ലാം വിഷമത്തിലായി എൻ്റെ ഉപ്പ ദുബായിൽ നിന്ന് ഏപ്രിൽ 22 ന് നാട്ടിൽ വരേണ്ടതായിരുന്നു. കൊറോണ കാരണം ഉപ്പാക്ക് വരാൻ പറ്റിയില്ല ആ വിഷമവും എനിക്കുണ്ട്. ഏറെ സ്വപ്നം കണ്ട എൻ്റെ അവധിക്കാലം ഇന്ന് അടച്ചു പൂട്ടിയ വീടിനുള്ളിൽ തുടരുകയാണ്. ഏതായാലും ഞാനും എൻ്റെ കുടുംബവും പ്രാർത്ഥനയോടെയും ജാഗ്രതയോടെയും മുന്നോട്ട് പോകുകയാണ്. എത്രയും പെട്ടെന്ന് ഈ മാരകമായ ശത്രുവിനെ ഈ ലോകത്ത് നിന്ന് നശിപ്പിച്ചു കളയാൻ പറ്റെട്ടെയെന്ന് പ്രാർത്ഥനയോടെ ..........

നിദ ഫാത്തിമ . കെ
6 A ഗവ. എച്ച് എസ് പരിയാരം
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം