ഗവ. എച്ച് എസ് പേരിയ/അക്ഷരവൃക്ഷം/ടീച്ചറും ശിഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
ടീച്ചറും ശിഷ്യനും

അങ്ങനെ അഞ്ചാറ് മാസങ്ങൾക്കു ശേഷം സ്കൂൾ തുറക്കുന്ന ദിവസം അവൻ കുഞ്ഞനിയനെയും കൂട്ടി സ്കൂളിലേക്കു യാത്രയായി എട്ടു വയസ്സ് മാത്രം പ്രായമുള്ള അനിയനെ ക്ലാസ്സിൽ കൊണ്ടുപോയി വിട്ടതിനു ശേഷം അവൻ തന്റെ ക്ലാസ്സിലേക്ക് നടന്നു നീങ്ങി .പതിവുപോലെ സ്വന്തം കൂട്ടുകാരെ കണ്ടിട്ടും അവന്റെ മുഖത്തു സന്തോഷമില്ലായിരുന്നു .ക്ലാസ്സിലെ ഒന്നാമത്തെ ബെഞ്ചിരിക്കാറുണ്ടായിരുന്ന അവൻ ഏറ്റവും പുറകിലെ ബെഞ്ചിലെക് സ്വയം വലിഞ്ഞു .ദിവസങ്ങൾ കഴിയുംതോറും അവന്റെ സങ്കടം കൂടിക്കൊണ്ടിരുന്നു.ക്ലാസ്സിൽ ഒന്നാമതായി അവൻ പഠനത്തിൽ പുറകോട്ടു പോകാൻ തുടങ്ങി .ക്ലാസ്സിൽ അവൻ ഉറക്കം തൂങ്ങിയിരിക്കും .ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ ടീച്ചറുടെ കൈയിൽ നിന്നും അടി പതിവായി .

ഒരു ദിവസം ടീച്ചർ ക്ലാസ് കഴിഞ്ഞു ചെരുപ്പ് വാങ്ങാനായി ഒരു കടയിലേക്കു പോയി .ഒരു നിമിഷം ടീച്ചറുടെ കണ്ണുകൾ ചെരുപ്പെടുത്തു കൊടുക്കുന്ന ബാലനിലേക് തിരിഞ്ഞു .തന്നെ പരിചയമുള്ളതുപോലെ സംസാരിക്കുന്ന അവനെ ടീച്ചർ സൂക്ഷിച്ചു നോക്കി .അതെ അത് അവൻ തന്നെയാണ് .ടീച്ചറുടെ ക്ലാസ്സിലെ വിഷാദനായ ആ കുട്ടി .ടീച്ചർ അവനെ അടുത്ത് വിളിച്ചു കാര്യങ്ങൾ തിരക്കി .ആ കുഞ്ഞു കണ്ണുകളിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു .വിതുമ്പി കരഞ്ഞു കൊണ്ടവൻ പറഞ്ഞു ,എന്റെ അമ്മ കൊറോണ ബാധിച്ചു ചികിത്സാ കിട്ടാതെ മരിച്ചുപോയി .അതോടെ അച്ഛൻ എന്നെയും ആണിനേയും തനിച്ചാക്കി എങ്ങോട്ടോ പോയി ,പിന്നീട് ഞങ്ങളുടെ ജീവിതം ദയനീയമായിരുന്നു .ഭക്ഷണം കഴിക്കാൻ പോലും വകയില്ലാതെ വന്നപ്പോൾ ഞാൻ ഈ കടയിൽ ജോലിക്ക് വന്നു .അനിയനെ അടുത്ത വീട്ടിലാക്കി രാത്രി മുഴുവൻ ഞാൻ ഇവിടെ പണിയെടുക്കും അവൻ പറഞ്ഞു തീർന്നപ്പോഴേക്കും ടീച്ചറുടെ കണ്ണിൽ കൂടി കണ്ണീരൊഴുകൊന്നുണ്ടായിരുന്നു.ടീച്ചർ അവനെ ചേർത്ത് പിടിച്ചു .ഇനിമുതൽ നീ ജോലിക്കു പോകേണ്ട ,നിന്റെ എല്ലാ ചെലവുകളും ഞാൻ നോക്കിക്കൊള്ളാം .ജീവിതത്തിൽ ഇതിലും വലിയ ദുഃഖമനുഭവിക്കുന്ന ആളുകളില്ലേ ,അതിനാൽ സങ്കടപ്പെട്ടു തീർക്കാനുള്ളതല്ല മോന്റെ ജീവിതം .അവന്റെ കണ്ണീർ തുടച്ചു മാറ്റി ടീച്ചർ അവനെ ആശ്വസിപ്പിച്ചു .കഠിനമായി പരിശ്രമിച്ചാൽ ജീവിതത്തിൽ എല്ലാ വിജയങ്ങളും നേടിയെടുക്കാൻ സാധിക്കും .ടീച്ചറുടെ വാക്കുകൾ അവന്റെ ആത്മധൈര്യം വർധിപ്പിച്ചു .അവൻ സന്തോഷവാനായി .അവൻ പഴയതു പോലെ പഠിക്കാൻ തുടങ്ങി .വീണ്ടും ക്ലാസ്സിൽ ഒന്നാമനായി .

ടീച്ചറുടെ സഹായത്തോടെ അവന്റെ പഠനം മുന്നോട്ടു പോയി .അവൻ പഠിച്ചു അദ്ധ്യാപകനായി .ടീച്ചർ റിട്ടയർ ചെയ്തു വീട്ടിൽ കൊച്ചു മക്കളോടൊപ്പം വിശ്രമത്തിലാണ് .ഒരു ദിവസം സന്ധ്യാ നേരത്തു കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ടീച്ചർ വാതിൽ തുറന്നു പുറത്തേക്കു വന്നു .തന്റെ മുന്നിൽ നിൽക്കുന്ന പഴയ വിദ്യാർത്ഥിയെ ടീച്ചർ വീട്ടിനകത്തേക്ക് ക്ഷണിച്ചു . അവൻ പറഞ്ഞു ടീച്ചറുടെ ആശ്വാസ വചനങ്ങളും സഹായവും ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം ഇന്നെന്താകുമായിരുന്നു എന്നെനിക് ഊഹിക്കാൻ പോലും കഴിയില്ല .ചെരുപ്പ് വാങ്ങിക്കാൻ ടീച്ചർ ആ കടയിൽ തന്നെ വന്നത് ദൈവ ഹിതമായി ഞാൻ കരുതുന്നു .എല്ലാറ്റിനും നന്ദിയുണ്ട് ടീച്ചറെ .സന്തോഷ കണ്ണീരോടെ അവൻ ടീച്ചറെ നോക്കി നിന്നപ്പോൾ മൂടൽ മഞ്ഞു പോലെ സംതൃപ്തിയുടെ കണ്ണുനീർ ടീച്ചറുടെ കണ്ണിൽ നിന്ന് ഒലിച്ചിറങ്ങുന്നത്‌ അവൻ കണ്ടു .മനോഹരമായ നിമിഷങ്ങളായിരുന്നു അത് .
റോസ്‌ന ജോസ്
8 A ഗവ:ഹൈസ്കൂൾ പേരിയ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ