ഗവ. എച്ച് എസ് ബിനാനിപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വിദ്യാഭ്യാസത്തിനുംചികിത്സക്കും അടുത്ത പ്രദേശങ്ങളിലേക്ക് പോകേണ്ടിയിരുന്ന  ദുഷ്‌കരമായ  അവസ്ഥ  നിലനിന്നിരുന്നു .വിദ്യാഭ്യാസത്തിനായി ദീർഘദൂരം യാത്ര ചെയ്തു വൈകി വീട്ടിലെത്തുന്ന കുഞ്ഞുങ്ങൾ രക്ഷിതാക്കൾക്ക്  എന്നുമൊരു  വേദന ആയിരുന്നു.എടയാർ കോഴിപ്പിള്ളി മനയിൽ നാരയണൻ നമ്പൂതിരി വക സ്ഥലം ഏ റ്റെടുത്ത് അദ്ദേഹത്തിന്റെ മകനായ കൃഷ്ണൻ നമ്പൂതിരിയും മുൻകയ്യെടുത്ത് ഈ വിദ്യാലയത്തിന് രൂപം നൽകി. അന്നത്തെ പറവൂർ എം.എൽ എ ആയിരുന്ന ശ്രീ ഇ.കെ.മാധവൻ സാർ സർക്കാർ തലത്തിൽ വേണ്ട നടപടികൾ സ്വീകരിച്ച് സ്കൂളിന് അനുമതി വാങ്ങിത്തരുകയും 1952 ൽ നാട്ടിലെ ആദ്യത്തെ സർക്കാർ സ്കൂൾ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്തു. ശ്രീമതി ജാനകിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. 1952 ൽ പ്രാഥമിക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രം കോമിൽ കോ എന്ന കമ്പനിയുടെ സാമ്പത്തിക സഹായ സഹകരണത്തോടെ 1977 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.അന്നത്തെ പ്രധാനാദ്ധ്യാപകനായ  ശ്രീ കേശവൻ സാർ,ശ്രീ അയ്യപ്പൻ സാർ ,പി .ടി .എ യുടെയും  കഠിന ശ്രമങ്ങളുടെ ഫലമായി ആണ് ഈ  സ്കൂൾ ഹൈസ്‌കൂൾ ആയി ഉയർന്നത് .സ്‌ക്കൂളിനുവേണ്ടി ഗ്രൗണ്ട് ബിനാനി സിങ്ക് കമ്പനി സൗജന്യമായി നൽകി .ഏകദേശം അമ്പത് ശതമാനത്തോളം ഇതര സംസ്ഥാന കുട്ടികൾ പഠിക്കുന്ന സ്കൂൾ ഒട്ടേറെ പരിമിതിക്കുള്ളിലും ജാതി ,മത ,വർഗ്ഗ ,ഭാഷ  അതിർവരമ്പുകളില്ലാതെ അറിവിന്റെ കൈത്തിരി തെളിച്ച് വിജയങ്ങളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു .