ഗവ. എൽ.പി.എസ്. ഉറിയാക്കോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീപ്രൈമറി ഉൾപ്പെടെ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 136 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ബഹു. അരുവിക്കര നിയോജക മണ്ഡലം എം.എൽ.എ. ശ്രീ. ജി. സ്റ്റീഫന്റെ പ്രവർത്തന ഫണ്ടിൽ നിന്നുും 1 കോടി 20 ലക്ഷം രൂപ ചെലവാക്കി നിർമ്മിച്ച പുതിയ ഇരുനില കെട്ടിടം ഉൾപ്പെടെ 3 കെട്ടിടങ്ങൾ സ്കൂളിൽ ഉണ്ട്.

  • സ്കൂളിൽ 7 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു ഡൈനിംഗ് റൂമും അടുക്കളയും ഉണ്ട്.
  • റൂമുകളെല്ലാം വൈദ്യുതീകരിച്ചവയാണ്. ഫാ൯, ലൈറ്റ് എന്നിവ എല്ലാ റൂമുകളിലും ലഭ്യമാണ്.
  • പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുഞ്ഞുങ്ങൾക്ക് 5 യൂറിനലും നാല് ലാട്രിനും ഉണ്ട്.
  • കുടിവെള്ള സ്രോതസ്സുകൾ കിണർ ലഭ്യമാണ്.
  • മാലിന്യങ്ങൾ ബക്കറ്റ് കമ്പോസ്റ്റിൽ നിർമ്മാർജ്ജനം ചെയ്യുന്നു.
  • സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാ൯ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്.
  • സ്കൂൾ കെട്ടിടത്തിനു ചുറ്റും ചുറ്റുമതിൽ ഉണ്ടെങ്കിലും പൂർണമല്ല. കളിസ്ഥലം കുറവാണ്.
  • കുഞ്ഞുങ്ങൾക്ക് ഉതകുന്ന രീതിയിൽ ചെറിയ തരത്തിലുള്ള പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.
  • കാപ്പിക്കാട്, പൊന്നെടുത്തകുഴി, നെടിയവിള, ഇറയംകോട്, അരശുംമൂട്, ഊറ്റുകുഴി തുടങ്ങി 5 കി. മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് ഒരു സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്.
  • കംപ്യൂട്ടർ പഠനം കുട്ടികൾക്ക് നൽകുന്നതിനായി KITE ൽ നിന്നും ലഭിച്ച അഞ്ച് ലാപ് ടോപ്പുകളും രണ്ട് പ്രൊജക്ടുകളും സ്കൂളിനുണ്ട്.
  • സയൻസ് ലാബ്, ഗണിതം ലാബ് എന്നിവ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നു.