ഗവ. എൽ.പി.എസ്. മണിയന്ത്രം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാസാഹിത്യവേദി

ഗാനാലപനം

ഇളം മനസ്സുകളിൽ സർഗാത്മകത ഉടലെടുക്കുന്നത് മാതൃഭാഷയിലൂടെയാണ്.സാഹിത്യം ചുറ്റുപാടിന്റെയും ജീവിതത്തിന്റെയും തിരിച്ചറിവാണെന്നും സാഹിത്യാസ്വാദനത്തിന് ഭാഷനൈപുണ്യം അനിവാര്യമാണെന്നുമുള്ള കാര്യവും തിരിച്ചറിയണ്ടതുണ്ട്.കലകൾക്ക് മനുഷജീവിതത്തോട് ഏറെ വൈകാരികമായ ബന്ധമാണുള്ളത്.സാഹിത്യത്തെ അടുത്തറിയുന്നത് വഴി കുട്ടിയുടെ വ്യക്തിവികാസത്തിന് അവസരമൊരുങ്ങുന്നു. കുട്ടികളിലെ സർഗാത്മകതയും ഭാവനയും ഉർണത്തുന്ന വിവിധ പരിപാടികൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

ലക്ഷ്യങ്ങൾ.

  • കുട്ടികളുടെ സാംസ്ക്കാരിക നിലവാരം ഉയർത്തുക.
  • സാഹിത്യത്തോടും മാതൃഭാഷയോടും കുട്ടികൾക്ക് താൽപ്പര്യം വളർത്തുക.
  • കുട്ടികളുടെ ഭാവനവളർത്തുക അവരുടെ സർഗ്ഗശേഷിവളർത്തുക.
  • കുട്ടികൾ ചിത്രരചനയിൽ
    കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദികൾ ഒരുക്കുക

പ്രവർത്തനങ്ങൾ

  • ഓരോ മാസത്തിലും അവസാന വെള്ളിയാഴ്ച ബാലസഭ കൂടാറുണ്ട്.
  • കഥ, കവിത, കടങ്കഥ,ചിത്രം വര, പുസ്തക പരിചയം, തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.
  • ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
  • ചിത്രംവര, നാടൻപാട്ട്, എന്നിവയുടെ ഓരോ ശിൽപ്പശാല നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

അംഗങ്ങൾ

  • സെലീന ജോർജ്ജ് (അധ്യാപിക)
  • ഭാസുര ഷെെജു.
  • നന്ദന ലിജോ
  • ആഷിൻ രതീഷ്
  • എന്നിവർ നേതൃത്വം നൽകുന്നു
  • മാതൃഭാഷ ദിനം

    മാതൃഭാഷ ദിനം

സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്.കുട്ടികളുടെ എണ്ണം കുറവായതിനാൽ ശസ‍്ത്രവിഷയങ്ങളിൽ തൽപ്പരരായകുട്ടികൾ നേതൃത്വം നൽകുകയും മറ്റ് എല്ലാകുട്ടികളും അംഗങ്ങളുമാണ്.

ലക്ഷ്യങ്ങൾ

  • ശാസ്ത്രബോധം കൂട്ടുകാരിൽ സൃഷ്ട്ടിക്കുക
  • ശാസ്ത്രപഠന പ്രക്രിയകളെ കുറിച്ച് അവബോധം സൃഷ്ട്ടിക്കുകയും പ്രവർത്തന മാതൃകകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്യുക
  • ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാഘോഷങ്ങൾ സംഘടിപ്പിക്കുക
  • സ്കൂൾ / ഉപജില്ല / ജില്ല തലങ്ങളിൽ ശാസ്ത്ര പ്രദർശനങ്ങളിലും മറ്റും കൂട്ടുകാരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി സജ്ജരാക്കു
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നു.

പൊതുവായ സ്കൂൾ തല ശാസ്ത്ര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക

പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തുന്നു.

ചെറിയ ക്ലാസ്സ് മുതലുള്ള ചെറുപരീക്ഷണങ്ങൾ ക്ലബ്ബ് അംഗങ്ങളുടെ നീരിക്ഷണത്തിൽ നടത്തുന്നു.

ബലൂൺ പമ്പരം,ബലൂൺ ബോട്ട്,തീ കത്താൻ വായു ആവശ്യമാണ്,വെള്ളത്തിൽ അലിയുന്നവ അലിയാത്തവ.തുടങ്ങിയ പരീക്ഷണങ്ങൾ നടത്തി കഴിഞ്ഞു.

അംഗങ്ങൾ

  • രമ്യ ജോൺ (അധ്യാപിക)
  • വന്ദന നോബി
  • പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഒന്നാം തരത്തിൽ ആരംഭിക്കുന്നു.
    നിരഞ്ചന ദാസ്
  • അഭിഷേക് അനിൽകുമാർ
  • എന്നിവർ നേതൃത്വം നൽകുന്നു
  • ഓൺലൈൻ പഠനകാലത്ത് സയൻസ് ക്ലബ്ബ് അംഗങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ

    ഓൺലൈൻ പഠനകാലത്ത് സയൻസ് ക്ലബ്ബ് അംഗങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ

ഗണിതശാസ്ത്ര ക്ലബ്

ശസ്ത്രങ്ങളുടെ രാജ്ഞിയാണ് ഗണിതം.വിദ്യാലയങ്ങളിൽ ഗണിതലാബുകൾ ഉണ്ട്.മണിയന്ത്രം സ്കൂളിലും ഗണിത ലാബും ക്ലാസുകളിൽ ഗണിതമൂലയും ഉണ്ട്.ഇവയിലൂടെ ഗണിതത്തിൽ തൽപ്പരരായ കുട്ടികളെ കണ്ടെത്തി അവരുടെ നേതൃത്വത്തിൽ കുട്ടികളിൽ ഗണിതത്തോടുള്ള പേടിമാറ്റി ഇഷ്‍ട്ടവും മനോഭവവും വളർത്തിയെടുക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഉല്ലാസ ഗണിതം പദ്ധതിയും മികച്ച രീതിയിൽ നടത്തി വരുന്നു.

സൗകര്യങ്ങൾ

ഓരോ ക്ലാസ് മുറിയിലും ഗണിതമൂല ഒരുക്കിയിരിക്കുന്നു.മൂർത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള പഠനം കൂടുതൽ ഫലപ്രദമാണെന്ന തിരിച്ചറിവാണ് ഇതിനാധാരം.

ഗണിതകളികൾ

എല്ലാവർക്കും വീടുകളിൽ ഗണിത ലാബ് എന്ന ബി അർ സി ലക്ഷ്യം പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

പ്രവർത്തനങ്ങൾ

ഉല്ലാസഗണിതം പ്രവർത്തനങ്ങളിലൂ‍ടെ

ഗണിത ക്വിസ്സ് ,ഗണിത പസ്സിലുകൾ എന്നിവയും ജൈവവൈവിധ്യ പാർക്കിൽ ഉപയോഗിച്ചിരിക്കുന്ന ഗണിത വിഷയങ്ങളും കുട്ടികളുടെ ഗണിത ബുദ്ധിയും ഗണിതത്തോടുള്ള മനോഭവത്തിലും മാറ്റം ഉണ്ടാക്കുമെന്നത് തീർച്ചയാണ്.

അംഗങ്ങൾ

മനു മോഹനൻ (അധ്യാപകൻ)

ഭാസുര ഷെെജു

അഭയ് സുരേഷ്

ജിയോ

സേതുലക്ഷമി ജയൻ

ഗ്രന്ഥശാല

നമ്മുടെ പൂർവ്വികരുടെ അനുഭവങ്ങൾ സമാഹരിച്ചിരിക്കുന്നത് ഗ്രന്ഥങ്ങളിലാണ്.അത്തരം ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇടമാണല്ലോ ഗ്രന്ഥശാലകൾ.അവിശ്യത്തിന് ഗ്രന്ഥങ്ങൾ ശേഖരിച്ചിട്ടുള്ള ഒരു ഗ്രന്ഥശാലയില്ലാതെ വിദ്യാഭ്യാസം പൂർത്തിയാകുന്നില്ല.അതുകൊണ്ട് ഏതു വിദ്യാലയത്തിനും ആവിശ്യം വേണ്ട ഒന്നാണ് ഗ്രന്ഥശാല.വായനയുടേയും എഴുത്തിന്റെയും ലോകത്തേക്ക് കാൽ വയ്ക്കുന്ന 1-4 വരെയുള്ള കുട്ടികൾക്കാവിശ്യമായ മികച്ച ഒരു ഗ്രന്ഥശാല ഇവിടെ പ്രവർത്തിച്ചുവരുന്നു.വയനദിനം വളരെ നന്നായി ആഘോഷിച്ചു വരുന്നു.

രമ്യ ജോൺ (അധ്യാപകൻ)

ഗ്രന്ഥശാലയുടെ ഉപയോഗം

  • സ്കൂൾ പഠനത്തിന് വളരെ ഉപയോഗപ്രധമാണ്.
  • പദസമ്പത്ത് വർദ്ധിക്കുന്നു
  • ആശയധാരണം, നോട്ടുക്കുറിക്കൽ തുടങ്ങിയവയിൽ പരീശിലനം ലഭിക്കുന്നു.
  • വിശ്രമസമയം ആഹ്ലാദകരമാകുന്നു.
  • പുതിയ താല്പര്യങ്ങൾ വളരുന്നു.
  • വായനശീലം വളരുന്നു.

ക്ലാസ് ലൈബ്രറി

വായനയ്ക്ക് പ്രാധന്യം വർദ്ധിപ്പിക്കുന്നതിനായി സ്കൂളിലെ ഗ്രന്ഥശാലയ്ക്ക് പുറമേ ഓരോ ക്ലാസിലും നൂറിലധികം പുസ്തകങ്ങൾ വീതമുള്ള ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്.വായനയിലൂടെ വിജ്ഞാനത്തിൻറെ എല്ലാ മേഖലകളിലേക്കും തങ്ങളുടേതായ ശൈലിയിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിവുള്ള ഒരു ഭാവിതലമുറയെ വാർത്തെടുക്കാൻ ഉതകുന്ന തരത്തിലുള്ള കുട്ടികളുടെയും, അധ്യാപകരുടെയും, രക്ഷകർത്താക്കളുടെയും ഈ കൂട്ടായ ശ്രമം അതിൽ എത്തുമെന്ന് പ്രത്യാശിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്

ഹലോ ഇംഗ്ലീഷ് പ്രവർത്തനം

ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഇംഗ്ലീഷ് പഠനം. അതിനായി മികച്ച പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.ഇഗ്ലീഷ് പഠനത്തിന് ആക്കം കൂട്ടുന്ന എല്ലാപ്രവർത്തനങ്ങളും സജ്ജീവമാണ്.ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കാനായി ക്ലാസ്സുകളിൽ അധ്യാപികമാർ കുട്ടികളോട് സംവാദം നടത്താറുണ്ട്. തിരിച്ച് പറയാൻ തീരെ ബുദ്ധിമുട്ടാണെങ്കിലും കുട്ടികൾ നല്ലവണ്ണം മനസ്സിലാക്കി മലയാളത്തിലോ പറ്റുന്ന ഇംഗ്ലീഷിലോ മറുപടി പറയുന്നുണ്ട്.

ലക്ഷ്യം.

ഇംഗ്ലീഷ് പഠനം രസകരവും സൗഹൃദപരവുമാക്കുക.

  • നാലാം തരം കഴിയുന്ന കുട്ടി ചെറുരചനകൾ നടത്തുക.സംഭാഷണത്തിൽ എർപ്പെടുക.
  • ഹലോ ഇംഗ്ലീഷ് പഠനം സുഗമമാക്കുക.

പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് അസംബ്ലി.
  • ചെറിയ സ്കിറ്റുകളുടെ അവതരണം.
  • ഇംഗ്ലീഷ് ഗെയിംസ്
    ഇംഗ്ലീഷ് വാർത്തകൾ കേൾപ്പിക്കുന്നു കുട്ടികൾക്ക് മനസ്സിലായ ചെറിയ വാക്കുകൾ എഴുതുന്നു.

അംഗങ്ങൾ

മനു മോഹനൻ (അധ്യാപകൻ)

രമ്യ ജോൺ (അധ്യാപകൻ)

വന്ദന നോബി

അവന്ദിക ഷിനു

ആഞ്ജലീന ബൈജു

അനശ്വര അനുരാജ്

ഐ.ടി.ക്ലബ്

മികച്ച രീതിയിൽ ഐ,ടി ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്ന സ്കൂളാണിത്.പാഠഭാഗവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ഭാഗങ്ങൾ ലാപ്പ് ടോപ്പിന്റെ സഹായത്തോടെ കുട്ടികൾക്ക് മുന്നിലേക്ക് എത്തിക്കുന്നു.കഥകളും, പാട്ടുകളും, കളികളും മനസ്സുതുറന്ന് ആസ്വദിക്കാനുള്ള അവസരം അധ്യാപകർ കുട്ടികൾക്കായി ഇവിടെ ഒരുക്കിക്കൊടുക്കുന്നു. ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസ്സുകാർക്കും പാഠഭാഗങ്ങൾ രസകരമായി മനസ്സിലാക്കാൻ ഐ.ടി ഉപകരണങ്ങൾ കുട്ടികളെ സഹായകരമാകുന്നു.

സൗകര്യങ്ങൾ

ഒരു ടെസ്ക്ക് ടോപ്പും ,നാല് ലാപ്പ് ടോപ്പും ,ഒരു പ്രോജക്ടറുമാണ് സ്കൂൂളിനായിട്ടുള്ളത്.

പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ ഭയരഹിതമായി തൊട്ടറിഞ്ഞ് പഠിക്കാൻ എല്ലാ കുട്ടികൾക്കും അവസരം കിട്ടുന്നു.

ഒന്നു മുതൽ നാലുവരെയുള്ള കുട്ടികൾ കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യുന്നു.

ആഴ്ച്ചയിൽ മൂന്നു ദിവസം വരെ കുട്ടികൾ കമ്പ്യൂട്ടർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

അധ്യാപകർ പാഠാസൂത്രണത്തിനും പാഠഭാഗം പഠിപ്പിക്കുന്നതിനും കമ്പ്യൂട്ടർ ഫലപ്രദമായി ഉപയോഗിക്കുന്നു.

അംഗങ്ങൾ

മനു മോഹനൻ (അധ്യാപകൻ)

രമ്യ ജോൺ (അധ്യാപകൻ)

സെലീന ജോർജ്ജ് (അധ്യാപിക)

മിലൻ രാജേഷ്

ആതിര രാജു.