ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ ബുദ്ധിയുള്ള ആമകുട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബുദ്ധിയുള്ള ആമകുട്ടൻ

ഒരു കാട്ടിൽ ടൊട്ടു എന്ന ആമയും റോണി എന്ന ഒരു മുയലും ഉണ്ടായിരുന്നു. അവർ നല്ല കൂട്ടുകാരായിരുന്നു .ഒരു ദിവസം അവർ രണ്ടുപേരും ഒളിച്ചു കളിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സിംഹം അവിടെയെത്തി . അവൻറെ പേര് ലിയോ എന്നായിരുന്നു. അവൻ രണ്ടുപേരെയും കണ്ടു. അവരെ പിടിക്കാനായി അവരുടെ നേർക്ക് കുതിച്ചു ചാടി .അപ്പോൾ ബുദ്ധിമാനായ ടൊട്ടു ആമ ലിയോൺ സിംഹത്തോട് പറഞ്ഞു. മുയലിറച്ചി നല്ല രുചിയുള്ളതാണ് അതുകൊണ്ട് റോണിയെ രണ്ടാമത് കഴിക്കാം. ആദ്യം എന്നെ കഴിച്ചോളൂ. ഇത് നല്ല ബുദ്ധി ലിയോൺ സിംഹം പറഞ്ഞു. ലിയോൺ സിംഹം ആമയെ ഭക്ഷിക്കാനായി പിടിച്ചു എന്നിട്ട് ടൊട്ടു വിന്റെ പുറംതോടിൽ ഒറ്റ കടി . ലിയോ സിംഹത്തിന്റെ പല്ലുകൾ കൊഴിഞ്ഞു താഴെവീണു. പല്ലു പോയ ലിയോൺ സിംഹം നാണംകെട്ട് അവിടെനിന്നു പോയി പോയി . ഇതു കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട് ടൊട്ടുവും റോണിയും അവിടെ നിന്ന് ഓടിമറഞ്ഞു .

അനഘ കൃഷ്ണ എസ്.ജി
4 A ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ