ഗവ. എൽ.പി.എസ് തിരുപുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഇൻഫോബോക്സ് തിരുത്തി

                                                                                               ചരിത്രം 
                   
                                                                            കൊട്ടാരം വൈദ്യനായിരുന്ന തിരുപുറം പുല്ലിംഗൽ നാരായണൻ വൈദ്യർ ഏകദേശം 140 വർഷം മുൻപ് ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ്‌ പിൽക്കാലത്തു എയ്ഡഡ് 

girls സ്‌കൂൾ ആയി മാറിയത് .ശ്രീ വേലു ആശാൻ ആയിരുന്നു കുടിപ്പള്ളിക്കൂടം നടത്തിയിരുന്നത്.

                                                                      പുല്ലിംഗൽ നാരായണൻ വൈദ്യൻ അദ്ദേഹത്തിന്റെ മകൾ പൊന്നമ്മക്കും ,ഭർത്താവ് നാരായണൻ നാടാർക്കുമായി 

ഈ സ്‌കൂൾ നൽകി .നാരായണൻ നാടാർക്ക് സർക്കാർ ജോലി ലഭിച്ചതിനാൽ മാനേജർ സ്ഥാനം നെല്ലിക്കാക്കുഴിയിൽ അസറിയയെ ഏൽപ്പിച്ചു .സ്കൂളിൽ ആദ്യം പെൺകുട്ടികൾക്ക് മാത്രമേ പഠിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു .എന്നാൽ മൂന്നാം ക്ലാസ് ആരംഭിച്ചതോടുകൂടി ആൺകുട്ടികൾക്കും പ്രവേശനം ലഭിച്ചു . ശ്രീമതി കാർത്യായനി അമ്മയാണ് ആദ്യ പ്രഥമാദ്ധ്യാപിക .ആദ്യ വിദ്യാർത്ഥി ആദ്യ മാനേജരുടെ മകളായ പൊന്നമ്മയായിരുന്നു.ഒരു കാലഘട്ടത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു .എന്നാൽ സ്ഥല പരിമിതി മൂലം 5 ആം ക്ലാസ് ഒഴിവാക്കി എൽ .പി .സ്കൂളായി തുടർന്നു .1947 ൽ സർക്കാർ ഏറ്റെടുത്തു ഗവ .എൽ .പി .ജി .എസ്സ് തിരുപുറം എന്ന പേരിലാക്കി .

                                     കൃഷി വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ ആയ കാരക്കുഴിയിൽ ശ്രീ ഓമനക്കുട്ടൻ ,സെക്രട്ടേറിയറ്റ് അസിസ്റ്റന്റായ ചന്ദ്രൻ ,പഞ്ചായത്ത് 

ഇൻസ്പെക്ടറായ സുകുമാരൻ നാടാർ ,അഡ്വ .കുഞ്ഞൻ ,നെയ്യാറ്റിൻകര ട്രഷറി ഓഫീസർ ശ്രീ വി .എൻ തങ്കരാജ് ,അഡ്വ .കെ .സീ .തങ്കരാജ് തുടങ്ങിയവർ പൂർവ വിദ്യാർത്ഥികളാണ് .

                          9 ആൺ കുട്ടികളും 9 പെൺകുട്ടികളും ഉൾപ്പെടെ 18 കുട്ടികളും പ്രഥമാധ്യാപിക ശ്രീമതി അൽഫോൻസ രത്നം ഉൾപ്പെടെ 4 അധ്യാപകരും ഒരു 

അനധ്യാപക ജീവനക്കാരിയും ഒരു പാചക തൊഴിലാളി യും ഇവിടെയുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം