ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/ഒരുമയോടെന്നും

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെന്നും



ചെറുക്കാം തുരത്താം കോവിഡിനെ
ജീവനെടുക്കും മഹാമാരിയെ
നമിക്കാം നമിക്കാം ആവീരരെ
ആതുരസേവകരായവരെ
ഇടമില്ല ഇടമില്ല കോവിഡിനീ മണ്ണിൽ
ഇത് ദൈവത്തിൻ സ്വന്തം നാടല്ലോ
ഭയന്ന് പോയ് അമേരിക്ക ,ഇംഗ്ലണ്ട്,
ഇറ്റലി.ലോകം ഭരിക്കുന്നൊരാ സാമ്പത്തിക ശക്തികൾ
തകർന്നു പോയി കൊറോണയ്ക്കു മുന്നിൽ കുനിഞ്ഞു ശിരസ്സുകൾ പക്ഷേ
തകർന്നില്ല കേരളം പ്രളയക്കെടുതിയിൽ തകർന്നില്ല മഹാമാരി നിപ്പയ്ക്ക് മുന്നിൽ
ഇനി തകരില്ല കോവിഡിനുമുന്നിലും
ഒരുമയോടെന്നും ഒന്നിച്ചുനൽക്കും തുരത്തിടും
ഈ മണ്ണിൽ നിന്നു കൊറോണയെ
പാലിക്കാമൊരുമീറ്ററകലം
പഠിക്കാം ശുചിത്വശീലങ്ങൾ
സ്നേഹിക്കാം പ്രകൃതിയെ
ഈ വിഷുപ്പൊൻ പുലരിയിൽ വിടരട്ടെ
പ്രതീക്ഷതൻ കണിക്കൊന്നപ്പൂക്കൾ
 

കൃഷ്ണ.ബി
4A ഗവ എൽ പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത