ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ഇന്ന് പലതരം രോഗങ്ങൾ നമുക്കിടയിൽ ഉണ്ട്.
ബാക്ടീരിയ,വൈറസ് ഒരു രോഗിയിൽനിന്നും മറ്റൊരാളിലേക്ക് രോഗം പകർത്തുന്നു.ബാക്ടീരിയ ക്ഷയം,എലിപ്പനി,കോളറ,കുഷ്ടം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു.വൈറസ് ജലദോഷം,ചിക്കൻഗുനിയ,മഞ്ഞപ്പിത്തം,ഡെങ്കിപ്പനി,പക്ഷിപ്പനി തുടങ്ങിയരോഗങ്ങൾക്ക് കാരണമാകുന്നു.സമ്പർക്കംമൂലമുണ്ടാകുന്ന രോഗങ്ങളും ഉണ്ട്.ചൊറി,ചെങ്കണ്ണ്,കുഷ്ടം,കോവി‍ഡ് 19എന്നിവയാണ്.കൊതുക്,ഈച്ച,ജലം,ആഹാരം,വായുസമ്പർക്കം എന്നിവയിലൂടെയും രോഗങ്ങൾപടരുന്നു.രോഗങ്ങൾ പകരാതിരിക്കാൻ ചിലമുൻകരുതലുകൾ എടുക്കേണ്ടതാണ്.വെള്ളം കെട്ടിക്കിടക്കാതിരിക്കുക,ആഹാരസാധനങ്ങൾ തുറന്ന് വയ്ക്കാതിരിക്കുക,കൈകൾ സോപ്പുപയോഗിച്ച് കഴുകുക,പരിസരം വൃത്തിയായി സൂക്ഷിക്കുക,പഴകിയ ആഹാരം കഴിക്കാതിരിക്കുക,തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക,തുമ്മുമ്പോൾ മൂക്കും വായും തൂവാലകൊണ്ട് പൊത്തിപ്പിടിക്കുക,രോഗി രോഗം ഭേഗമാകുന്നതുവരെ പുറത്തുപോകാതിരിക്കുക,രോഗി ഉപയോഗിച്ച തോർത്ത് വസ്‍ത്രങ്ങൾ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക.പരിസരം വൃത്തിയായി ഇരുന്നാൽ രോഗകാരികളായ സുക്ഷ്മാണുക്കളേയും അവയെപരത്തുന്ന ജീവികളെയും അകറ്റി നിർത്താം.ഇങ്ങനെ രോഗങ്ങളെ ഒഴിവാക്കി ജീവൻ രക്ഷിക്കാം.
 

ആദിത്യ സുനിൽ
1 A ഗവ എൽ പി എസ് പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം