ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

(ഈണം:അങ്കണതൈമാവിൽ നിന്നാദ്യത്തെ)


ലോകത്തെ വിഴുങ്ങികൊണ്ടി-

ഴഞ്ഞുവരുന്നിതാ

കൊറോണയാകും മഹാ-മാരിവേഗത്തിലായ്

ചൈനയിൽ നിന്നും വന്നൂ രാജ്യങ്ങളൊക്കെ തിന്നൂ_ ലോകത്തിൽ പലകോണിൽ താവളമുറപ്പിച്ചൂ

അമ്പലം പള്ളികളും സ്കൂളുകൾ ഓഫീസുകൾ_ കടകൾ കമ്പോളങ്ങൾ ഒക്കെയും അടഞ്ഞിതാ

_ബസുകൾ ട്രെയിനുകൾ ഫ്ളൈറ്റുകൾ ഒക്കെ തന്നെ നിശ്ചലമായി കിടക്കുന്നിതാ ഭയത്താലെ


വലയുന്നല്ലോ ജനം കോവിഡ് നയൻറീനാൽ

തടയാനായീടാതെ തളർന്നീടണ്ടാ വേഗം

തകർത്തുകളഞ്ഞീടാൻ നമുക്കായ് ഒരുങ്ങീടാം

കളയാം വർഗീയത രാഷ്ട്രീയം ഒട്ടും വേണ്ട

അതിർത്തി മനസീന്നും മാറ്റി നാം കളയേണം

സർക്കാറിൻ വാക്കുകളെ ഗൗരവമായിക്കാണാം

ആരോഗ്യപ്രവർത്തകരേയും നാം മാനിക്കണം

സുരക്ഷ നോക്കിടാതെ നമുക്കായ് പ്രയത്നിക്കും നിയമപാലകരെ വലയ്ക്കാതിരുന്നിടാം

കൈകളെ കഴുകിടാം ശുദ്ധിയും വരുത്തിടാം

തുമ്മുമ്പോൾ തൂവാലയാൽ വായയും പൊത്തീടണം

പനിയോ ചുമയുമോ തൊണ്ടവേദനയുമോ ഉണ്ടെങ്കിൽ ഉടനെ നാം ഡോക്ടറെ കണ്ടീടണം

സംശയക്കാരായി നാം കറങ്ങിനടക്കല്ലേ

കാരണക്കാരാകാതെ കാര്യമായെടുത്തീടാം

അതിജീവിക്കും നമ്മൾ സംശയവേണ്ടാതൊട്ടും

അകന്നൂ നിന്നീടണം അകമെ ഒന്നാകണം

അറുത്തുമുറിച്ചിടാം വൈറസിൻ കണ്ണികളെ

നല്ലൊരു നാളേക്കായേ പ്രാർത്ഥിക്കാം ഒറ്റക്കെട്ടായ്...

 

മറിയം
4 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത