ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

മനുഷ്യൻ അവന്റെ സുഖഭോഗങ്ങൾക്ക് വേണ്ടി പരിസ്ഥിതിയെ ചൂഷണം ചെയ്യാൻ തുടങ്ങിയത് മുതൽ പ്രകൃതിയുടെ സന്തുലനാവസ്ഥയക്ക് മാറ്റം വന്നു. അതിന്റെ ഫലമായി കാലം തെറ്റിയുള്ള മഴ, വരൾച്ച, പ്രളയം, ഭൂചലനം തുടങ്ങിയ നിരവധി അപകടകരമായ അവസ്ഥയെ മനുഷ്യൻ തരണം ചെയ്യേണ്ടി വരുന്നു' അമിതമായി വാഹനങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് പുറന്തള്ളപ്പെടുന്ന പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുകയും ഓസോൺ പാളികൾക്ക് നാശം സംഭവിക്കുകയും അതിൻ പ്രകാരം ക്യാൻസർ ,ത്യക്ക് രോഗങ്ങൾ മുതലായ അസുഖങ്ങൾ മനുഷ്യന് ഉണ്ടാകുന്നു.വനനശീകരണത്തിന്റെ അനന്തരഫലമാണ് പ്രളയവും വരൾച്ചയും.പരിസ്ഥിതിയെ മറന്നു കൊണ്ട് മനുഷ്യന് ഒരിക്കലും ജീവിക്കാൻ കഴിയില്ല.അതിന് ഉദാഹരണമായി മുൻപ് നടന്ന നിരവധി സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. നമുക്ക് വേണ്ടിയും വരും തലമുറക്ക് വേണ്ടി ഒരേ മനസ്സോടെ പരിസ്ഥിതി സംരക്ഷണത്തിനായ് നമുക്ക് കൈ കോർക്കാം

മുകുന്ദ് എസ് നായർ
3 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം