ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ ജല സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
ജല സംരക്ഷണം

ജീവന്റെ നിലനിൽപ്പിനു ഏറ്റവും ആവശ്യമായ ഘടകമാണ് ജലം. എന്നാൽ ജലം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടത്ര ശ്രദ്ധ മനുഷ്യൻ കൊടുക്കുന്നില്ല. പ്രകൃതി ചൂഷണവും വനനശീകരണവും മൂലം നമ്മുടെ ജല സമ്പത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ശുദ്ധ ജലത്തിന്റ പ്രധാന ഉറവിടം മഴയാണ്. മഴയിലൂടെ ലഭിക്കുന്ന ജലം കുളങ്ങൾ, പുഴകൾ, തോടുകൾ, എന്നീ മാർഗങ്ങളിലൂടെ സംരക്ഷിച്ചു സംഭരിച്ചു വയ്ക്കുന്നതിന് മനുഷ്യൻ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ജലത്തിന്റ നിയന്ത്രിതമായ ഉപയോഗവും ശുദ്ധ ജല സ്രോത സ്സുകളുടെ സംരക്ഷണവും നമ്മുടെ സാമൂഹിക ഉത്തരവാദിത്വം ആണ്. ജല സമ്പത്ത് സംരക്ഷണം പിന്തുണച്ചു കൊണ്ടു മാർച്ച്‌ 22 ലോക ജല ദിനമായി ആചരി ക്കുന്നു.

കാശിനാഥ് T.S
4 B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം