ഗവ. എൽ. പി. എസ്സ്. മേവർക്കൽ/അക്ഷരവൃക്ഷം/ലേഖനം/കൊവിഡ് കാലത്തെ തിരിച്ചറിവുകൾ.

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് കാലത്തെ തിരിച്ചറിവുകൾ

മിക്കവാറും ദിവസങ്ങളിൽ എൻ്റെ നിത്യ പതിവ്, രാവിലെ എഴുന്നേൽക്കും, കുറച്ചു നേരം ഷട്ടിൽ ബാറ്റ് കളിക്കും' പത്രം വായിക്കും, വെള്ളിയാഴ്ചകളിൽ പത്രത്തോടൊപ്പം വരുന്ന ബാല പ്രസിദ്ധീകരണങ്ങൾ വായിക്കും.പിന്നെ TV കാണും. വീടും പരിസരവും വൃത്തിയാക്കും. കുറച്ച് കൃഷി ചെയ്യും.പിന്നെ സൈക്കിൾ റൈഡിങ്ങ് നടത്തും. ചെസ്സ് കളിക്കും കുറച്ച് പഠിക്കും.

ഈ അടുത്ത് ഒരു ദിവസത്തെ പത്രത്തിൽ നോക്കിയപ്പോൾ ഒരു വാർത്ത എന്റെ കണ്ണിൽ പെട്ടു .ജലന്തറിൽ ഹിമാലയം കണ്ടെന്ന്. 30 വർഷത്തോളം അന്തരീക്ഷ മലിനീകരണം കാരണം കാണാതിരുന്ന ഒരു കാഴ്ചയാണിത്. ലോക് ഡൗൺ ആയതു കൊണ്ട് അവിടെ മലിനീകരണം മാറി അന്തരീക്ഷം തെളിഞ്ഞു.മാസ്ക് ധരിച്ചു കൊണ്ട് മാത്രം പുറത്തിറങ്ങിക്കൊണ്ടിരുന്ന ഡൽഹിയിലെ ആളുകൾക്ക് എല്ലാവർക്കും ശുദ്ധവായു ലഭ്യമായിത്തുടങ്ങി. ഇതു നമ്മുടെ വലിയ നേട്ടമാണ്. പരിസ്ഥിതി മലിനീകരണം അത്രത്തോളം കുറഞ്ഞുവെന്ന് നമുക്കീ കാര്യങ്ങളിൽ നിന്നും ബോധ്യമാകും. ഈ മഹാമാരി നമുക്ക് നഷ്ടം വരുത്തിയെങ്കിലും പ്രകൃതിക്ക് വളരെയേറെ ഉപകാരമായിത്തീർന്നു.

ഈ മഹാമാരി കഴിയുന്നതോടെ ലോക് ഡൗൺ ഉപേക്ഷിക്കുമെങ്കിലും വർഷത്തിൽ ഒരാഴ്ചയെങ്കിലും ലോക് ഡൗണായി ആചരിക്കണമെന്നാണ് എനിക്കു പറയാനുള്ളത്. അപ്പോൾ നമുക്ക് ഒരു ചെറിയ സഹായമെങ്കിലും ചെയ്ത് പ്രകൃതിയെ സംരക്ഷിക്കാം.

വെക്കേഷനു വീട്ടിൽ ഇരുന്നപ്പോൾ കൃഷി ചെയ്തുണ്ടാക്കിയ ബജി മുളകും, കായും ചേർത്ത കറികളും, ചക്കപ്പായസവും, ചക്കവറ്റലും, വാഴയ്ക്ക അപ്പത്തിൻ്റെയും, ഓട്ടടയുടെയുമൊക്കെ തനി രുചി എനിക്കു മനസ്സിലായി. ദോഷകരമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ ബേക്കറികളിൽ നിന്നും മറ്റുമുള്ള ഭക്ഷണങ്ങൾ വാങ്ങുമായിരുന്നെങ്കിലും ഈ കൊറോണക്കാലം ആ നാടൻ രുചികളെല്ലാം എനിക്ക് മടക്കിത്തന്നു.

ഭഗത് എസ്.എൽ
ക്ലാസ്സ് 4 ജി.എൽ.പി.എസ്‌ മേവർക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം