ഗവ. എൽ. പി. എസ്സ്. മേവർക്കൽ/അക്ഷരവൃക്ഷം/വായനക്കുറിപ്പ്.

Schoolwiki സംരംഭത്തിൽ നിന്ന്
വായനക്കുറിപ്പ്.

ഞാൻ ക്ലാസ്സ് ലൈബ്രറിയിൽ നിന്നും എടുത്ത് വായിച്ച പുസ്തകത്തിൻ്റെ പേരാണ് , ഗജവീരൻ്റെ കഥ. ഇത് എഴുതിയത് വിജയൻ കുമ്പളങ്ങാട്. ഒരു ആനയെക്കുറിച്ചുള്ള കഥയാണ്. കാട്ടിൽ അച്ഛൻ്റെയും അമ്മയുടെയും കൂടെ ജീവിച്ചിരുന്ന ആനയെ നാട്ടിലെ മനുഷ്യർ കൊണ്ട് പോയി ജോലി ചെയ്യിപ്പിച്ചു. പിന്നെ ആ ആനയെ ഒരു ഭംഗിയുള്ള പൂന്തോട്ടത്തിൽ കൊണ്ടുപോയി ഒരു ആൽമരത്തിൽ ചങ്ങല ഇട്ടു നിർത്തി. കുറച്ച് നാളുകൾക്ക് ശേഷം ഒരു പെൺ ആനയെ അവിടെ കൊണ്ടുവന്നു.അവളുടെ പേരാണ് കുഞ്ചി. അവർക്ക് ഒരു പെൺകുട്ടി ജനിച്ചു.അതിന് ഒരു അസുഖം വന്നു മരിച്ചു. ആ വിഷമത്തിലിരിക്കുമ്പോൾ അവർക്ക് ഒരു ആൺകുട്ടി ജനിച്ചു.അപ്പോൾ അച്ഛനാന പറഞ്ഞു ഞങ്ങൾ രണ്ട് ഞങ്ങൾക്ക് ഒന്ന്. വളരെ ലളിതമായിട്ടാണ് ഈ കഥ പറഞ്ഞിരിക്കുന്നത്. ആനയുടെ കഥ മനുഷ്യരുടെ ജീവിത കഥ പോലെയാണ്. അതു കൊണ്ട് തന്നെ ഇതെല്ലാവർക്കും ഇഷ്ടപ്പെടും.

ശിഖ എം
ക്ലാസ്സ് 4 ജി.എൽ.പി.എസ്‌ മേവർക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം