ഗവ. എൽ പി സ്കൂൾ, വെട്ടിയാർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും എല്ലാ വെള്ളിയാഴ്ചയും അവസാനത്തെ പീരിയഡ് സർഗ്ഗ വേള നടത്തുന്നു. എല്ലാ മാസവും അവസാനത്തെ പ്രവൃത്തി ദിവസം സ്കൂൾ തല സർഗ്ഗ വേള നടത്തുന്നു. ലൈബ്രറി പുസ്തകം വായിച്ച് കുട്ടികൾ തയ്യാറാക്കുന്ന ആസ്വാദനക്കുറിപ്പുകൾ വിദ്യാരംഗം ക്ലബ്ബ് മീറ്റിങ്ങിലും അസംബ്ലിയിലും അവതരിപ്പിക്കുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കൃത്യമായ ഇടവേളകളിൽ ചിത്രരചന, കഥാ രചന, കവിതാ രചന മത്സരങ്ങൾ നടത്തുന്നു.