ഗവ. എൽ പി സ്കൂൾ ചത്തിയറ/അക്ഷരവൃക്ഷം/കൊറോണ വാണീടും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വാണീടും കാലം (മാവേലി നാട് വാണീടും കാലം എന്ന രീതി )


കോറോണയെന്നൊരു കുഞ്ഞി വൈറസ്
നാടാകെ ചുറ്റിക്കറങ്ങിയല്ലോ
ലോകജനതയ്‌ക്ക്‌ ആപത്താണെ
മുന്നോട്ടു പോകുന്ന കാലമൊക്കെ
കൊറോണയെന്ന മഹാമാരിയെ
കൈകൾ കഴുകി തുരത്തിടേണം
ഹാൻഡ് വാഷും മാസ്‌ക്കും ഉപയോഗിച്ച്
മാനുഷ്യ ജീവനെ രക്ഷിച്ചീടാം
നിപ്പയും പ്രളയവും വന്നപ്പോഴും
മലയാളിയാം നമ്മൾ തോറ്റില്ലല്ലോ
ഭയമല്ല വേണ്ടത് മാനുജർക്ക്
 ജാഗ്രതയോടെ മുന്നോട്ടു പോകാം.
 

ശ്രിഷ് എം
4 A ഗവ.എൽ.പി.എസ് .ചത്തിയറ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത