ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്ത്യൻ സൈന്യത്തിന്റെ സഹായക നിരയായി പ്രവർത്തിക്കുന്ന സംഘടനകളിലൊന്നാണ് നാഷണൽ കാഡറ്റ് കോർ അഥവാ എൻ.സി.സി.. സന്നദ്ധരായെത്തുന്ന വിദ്യാർത്ഥികളെയാണ് എൻ.സി.സി.യിൽ പങ്കെടുപ്പിക്കുന്നത്.എൻ.സി.സി.യിൽ അംഗമായിട്ടുള്ള വ്യക്തിയെ കേഡറ്റ് എന്നു വിളിക്കുന്നു. ചിട്ടയായ പരേഡും ലഘുവായിട്ടുള്ള ആയുധോപയോഗവുമെല്ലാം എൻ.സി.സി. വഴി കേഡറ്റുകൾക്ക് ലഭിക്കുന്നു. ഒത്തൊരുമയും അച്ചടക്കവും എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. ന്യൂ ഡൽഹിയാണ് എൻ.സി.സി.യുടെ ആസ്ഥാനം. എൻ.സി.സി.യിൽ കര, നാവിക, വ്യോമ സേനകൾക്ക് അവയുടെ വിങ്ങുകൾ ഉണ്ട്.

നിലവിൽ എട്ടാം കേരളാ ബറ്റാലിയന്റെ ഭാഗമാണ് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ ജൂനിയർ ഡിവിഷൻ. മാവേലിക്കര എൻ.സി.സി ബറ്റാലിയന്റെ കീഴിലാണ് ഇവിടുത്തെ യൂണിറ്റ് പ്രവർത്തിയ്ക്കുന്നത്. സ്കൂൾ എൻ. സി. സി. ഓഫീസറായി ശ്രീ. നിയാസ് ഖാൻ എൻ. പ്രവർത്തിയ്ക്കുന്നു.