ഗവ. യു.പി.എസ് രാമപുരം /ക്ലബ്ബുകൾ/ സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

  • ലഘുപ്രോജക്ടുകൾ, പരീക്ഷണങ്ങൾ, ഇംപ്രൊവൈസേഷൻ, മാത‍ൃകാനിർമാണം
  • ശാസ്ത്രലേഖനങ്ങൾ, ആനുകാനികസംഭവങ്ങൾ, എന്നിവയെക്കുറിച്ച് ചർച്ച, സംവാദം, സെമിനാ‍ർ എന്നിവ സംഘടിപ്പിക്കുന്നു.
  • ശാസ്ത്രപ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു.
  • ക്വിസ് മത്സരങ്ങൾ, പ്രഭാഷണം - ലേഖന മത്സരങ്ങൾ, ലഘുപഠനയാത്രകൾ, വീഡിയോ പ്രദർശനങ്ങൾ, അഭിമുഖം, വിദഗ് ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
  • പഠനപ്രാധാന്യമുള്ള വസ്തുക്കളുടെ ശേഖരണത്തിലും അവകേടുകൂടാതെ സൂക്ഷിക്കുന്നതിലുംപ്രദർശിപ്പിക്കുന്നതിനുമുള്ള പ്രവ‍ത്തനങ്ങളിൽ ഏ‍‍ർപ്പെടുന്നു.
  • കൈയെഴുത്ത് മാസികകൾ നിർമിക്കൽ
  • സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റ് ക്ലബുകളുടെ പ്രവർത്തനങ്ങളുമായി ഏകോപിപ്പിക്കുന്നു.

സയൻസ് ക്ലബ് ഉദ്ഘാടനം

സയൻസ് ക്ലബ് രൂപീകരണം

2023-24 അക്കാദമിക് വ‍ർഷത്തെ സയൻസ് ക്ലബ്ബിൻെറ ഉദ്ഘാടനം സ്കൂൾ പ്രഥമാധ്യാപിക റാണി ചിത്ര നി‍‍ർവഹിച്ചു. സയൻസ് ക്ലബ് സെക്രട്ടിയായി അനന്തദേവും സയൻസ് ക്ലബ് ജോ.സെക്രട്ടിയായി അനന്തനുണ്ണിയേയും തെരഞ്ഞെടുത്തു. സയൻസ് ക്ലബ് കൺവീനറായി ശാസ്ത്രഅധ്യാപകൻ ജിതിൻ ആർ എസ് ചുമതലയേറ്റു. ഓരോ മാസവു ശാസ്ത്രക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ നടക്കേണ്ട പ്രവ‍ർത്തനങ്ങളെക്കുറിച്ച് ശാസ്ത്ര അധ്യാപിക നൂറിന്നിസ വിശദമാക്കി. അഴ്ചയിൽ ഒരുദിവസം തിങ്കൾ ക്ലബ് യോഗം കൂടുവാൻ തീരുമാനമായി.

ക്ലബ്ബിൻെറ ആദ്യയോഗം 8-6-2023 നായിരുന്നു. ജൂൺ -ജുലൈ മാസത്തിലെ പ്രവർത്തനം ചുറ്റുപാടുമുള്ള ഔഷധസസ്യങ്ങളെ നിരീക്ഷിച്ച് അവയുടെ സവിശേഷതകൾ കണ്ടെത്താൽ, ഫീൽഡ് ട്രിപ്പുകൾ ആഗസ്റ്റ് - സെപ്റ്റംബർ മാസം പരീക്ഷണങ്ങൾ, നിരീക്ഷണകുറിപ്പ് തയാറാക്കൽ ഒക്ടോബർ -നവംബ‍ർ ശാസ്ത്രപഠനോപകരണങ്ങളുടെ നി‍മാണ പ്രവർത്തനങ്ങൾ ‍,ശാസ്ത്രക്വിസ്സുൾ ഡിസംബ‍ർ - ജനുവരി ബോധവത്കരണ ക്ലാസുകൾ, ഫീൽ‍ഡ്ട്രിപ് ഫെബ്രുവരി-മാ‍ർച്ച് ശാസ്ത്രോത്സവം എല്ലാ അസംബ്ലികളിലും പരീക്ഷണങ്ങൾ അവതരിപ്പിക്കൽ.

ശാസ്ത്രപ്രവ‍ർത്തനങ്ങൾ

  • ജൈവവൈവിധ്യപാർക്ക്
  • പക്ഷിനിരീക്ഷണം
  • ഫീൽ‍ഡ് ട്രിപ്പ്
  • സെമിനാർ
  • സംവാദം
  • സയൻസ് ലൈബ്രറി
  • ബുള്ളറ്റിൻ ബോർഡ്
  • എൻെറ ശാസ്ത്രപുസ്തകം
  • ശാസ്ത്രമ്യൂസിയം
  • ശാസ്ത്ര പ്ര‍ദർശനങ്ങൾ
  • ശാസ്ത്രപ്രശനോത്തരി
  • ഐ സി റ്റി
  • ശേഖരങ്ങൾ
  • ശലഭപാർക്ക്

ശാസ്ത്രദിനാചരണങ്ങൾ

‍‍ഡോ. എ.പി ജെ അബ്ദുൽകലാം ഓ‍ർമദിനം

ഹിരോഷിമദിനം

ഓസോൺദിനം

ലോകബഹിരാകാശ വാരം

തണ്ണീർത്തടദിനം

ശാസ്ത്രദിനം

വനദിനം

ജലദിനം

കാലാവസ്ഥദിനം

പ‍ഠനയാത്ര

ശാസ്ത്രമേള

2023-24 അധ്യാനവർഷത്തെ സ്കൂൾതല ശാസ്തോത്സവം

മത്സരയിനങ്ങൾ

  1. സ്റ്റിൽമോ‍ഡൽ
  2. വ‍ർക്കിംഗ് മോഡൽ
  3. ഇമ്പ്രവൈസ്‍ഡ് എക്സ്പിരിമെൻെറ്സ്
  4. ക്വിസ്
സ്കൂൾതലശാസ്ത്രമേള


സബ് ജില്ല ശാസ്ത്രമേള

നെടുമങ്ങാട് സബ് ജില്ല സയൻസ് യുപി വിഭാഗം സ്റ്റിൽമോ‍ഡൽ A നേടിയ ശിവകൈലാസ് ആദികേശ് A പ്രദീപ്
നെടുമങ്ങാട് സബ് ജില്ല സയൻസ് യുപി വിഭാഗം പരീക്ഷണം C നേടിയ വൈഷ്മവ് അനന്ദദേവ്
നെടുമങ്ങാട് സബ് ജില്ല സയൻസ് യുപി വിഭാഗം വ‍ർക്കിംഗ് മോ‍ഡൽ C നേടിയ ജഗന്നാദ് അനന്ദനുണ്ണി
നെടുമങ്ങാട് സബ് ജില്ല സയൻസ് യുപി വിഭാഗം പ്രോജക്ട് C നേടിയ സിദ്ധാർത്ഥ് നിരജ്ഞന
നെടുമങ്ങാട് സബ് ജില്ല സയൻസ് യുപി വിഭാഗം സയൻസ് ക്വിസ് മൂന്നാംസ്ഥാനം നേടിജോബിജോൺ
നെടുമങ്ങാട് സബ് ജില്ല സയൻസ് എൽ പിവഭാഗം ചാർട്ട് C നേടിയ ശ്രീഭദ്ര, ഷെഹിന ജാസ്മിൻ
നെടുമങ്ങാട് സബ് ജില്ല സയൻസ് എൽപി വിഭാഗം ലഘുപരീക്ഷണം C ഗ്രേഡ് നേടിയ അഭിനവ് ,ദേവനാഥ്
നെടുമങ്ങാട് സബ് ജില്ല സയൻസ് എൽപി വിഭാഗം ശേഖരണം A ഗ്രേഡ് നേടിയ ആദവ്, ആരവ്

ശാസ്ത്രോത്സവം സയൻസ് ടീച്ചിംഗ് എയ്‍ഡ് മത്സരം ഒന്നാം സ്ഥാനം

നെടുമങ്ങാട് സബ് ജില്ല ശാസ്ത്രമേളയിൽ അധ്യാപകരുടെ ടീച്ച്ംഗ് എയ്ഡ് മത്സരം സയൻസ് പ്രൈമറി വിഭാഗം ഒന്നാം സഥാനവും എ ഗ്രേ‍ഡും തിരുവനന്തപുരം ജില്ല ശാസ്ത്രമേളയിൽ ഒന്നാം സഥാനവും എ ഗ്രേ‍ഡും സംസ്ഥാനതല മത്സരത്തിൽ എ ഗ്രേ‍ഡും കരസ്ഥമാക്കിയ വേങ്കവിള രാമപുരം ഗവ. യുപി സ്കൂൾ അധ്യാപകൻ ജിതിൻ ആർ എസ്