ഗവ. യു. പി. എസ്. ആലന്തറ/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിവര വിനിമയ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ മനസ്സിലാക്കുന്നതിനും സാങ്കേതിക ഉപകരണങ്ങൾ അവയുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ പഠന-പാഠ്യേതര രംഗങ്ങളിൽ ഉപയോഗപ്പെടുത്തുിന്നതിനാവശ്യമായ അറിവുകൾ കുട്ടികളിൽ എത്തിക്കുന്നതിനും ഐ.ടി.ക്ലബ്ബിലൂടെ കഴിയുന്നു. കമ്പ്യൂട്ടർ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗം, പരിപാലനം എന്നിവ ഐ.ടി.ക്ലബ്ബിന്റെ ഭാഗമായി കുട്ടികളെ പരിശീലിപ്പിക്കുന്നു.

പ്രവർത്തനങ്ങൾ
  • ഐ.ടി.സംവിധാനങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരാക്കുക
  • സ്കൂളിലെ ഐ.ടി.സംവിധാനങ്ങളുടെ ക്രമീകരണം, പരിപാലനം എന്നിവ മനസ്സിലാക്കുക
  • ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ്സ്, ചിത്രരചന തുടങ്ങിയവ സംഘടിപ്പിക്കുന്നു
  • ഇന്റർനെറ്റ് , ഇ-മെയിൽ തുടങ്ങിയ നെറ്റ് വർക്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ശരിയായ അറിവുകൾ കുട്ടികളിൽ എത്തിക്കുക