ഗവ. യു. പി. എസ്. പാലവിള/ശാസ്ത്ര കളരി

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട്‌ കുട്ടികളുടെ നൈപുണികൾ പരമാവധി വികസിപ്പിക്കുന്നതിനും ശാസ്ത്രപ്രതിഭകളെ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ശാസ്ത്ര കളരി രൂപീകരിച്ചിട്ടുള്ളത്.

ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികളെയും ബന്ധപ്പെട്ട വിഷയങ്ങളിലെ അധ്യാപകരെയും ചേർത്ത് ശാസ്ത്ര കളരി രൂപീകരിക്കുന്നു.

ശാസ്ത്ര പാഠഭാഗങ്ങളെ  സർഗ്ഗാത്മകതലത്തിൽ കലാ രൂപങ്ങളാക്കി പുനഃ സൃഷ്ടിക്കുന്നു.

ആർട്സ് ക്ലബ്ബുമായി ചേർന്ന് ദൃശ്യാവിഷ്‌കാരം സാധ്യമാക്കുന്നു. കലാ പ്രകടനങ്ങൾ സിഡിയിലാക്കി ശാസ്ത്രകളരി  സൂക്ഷിക്കുന്നു.

3 വിഷയങ്ങളുമായി ബന്ധപ്പെട്ടും മത്സരങ്ങളും സംഘടിപ്പിക്കുന്നു.

ശാസ്ത്ര കളരിയിലെ അംഗങ്ങൾക് വിഷയ സംബന്ധമായി സ്കൂളിന് പുറത്ത് നടക്കുന്ന സെമിനാറുകളിലും സമ്മേളനങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കുവാൻ പരമാവധി അവസരങ്ങളൊരുക്കുന്നു.

3 വിഷയങ്ങളിലെയും മാഗസിനുകളുടെ പ്രസിദ്ധീകരണം ശാസ്ത്രക്കളരിയുടെ നേതൃത്വത്തിൽ  നടത്തുന്നു.