ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/

Schoolwiki സംരംഭത്തിൽ നിന്ന്

പൊതുവിദ്യാലയങ്ങൾ മികവുകളുടെ കേന്ദ്രങ്ങളാണെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്ത പരിപാടിയായ പഠനോത്സവം മാർച്ച് മൂന്നാം തീയതി വെള്ളിയാഴ് ച സംഘടിപ്പിച്ചു. പഠനോത്സവത്തിന്റെ ഉദ്ഘാടനം ഉരൂട്ടമ്പലം ഗവ. എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് കസ്തൂരി നിർവഹിച്ചു . എസ് എം സി ചെയർമാൻ ബിജു .ജി അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അധ്യാപിക സരിത കെ എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റായിക്കുട്ടി പീറ്റർ ജയിംസ് നന്ദിയും പറഞ്ഞു. എസ് ആർ ജി കൺവീനർ സൗമ്യ എസ് പഠനോത്സവ വിശദീകരണം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീകുമാർ‍ സി എസ് , എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട 13 പ്രവർത്തനങ്ങൾ രക്ഷാകർത്താക്കൾക്കും പൊതുസമൂഹത്തിനും മുൻപിൽ അവതരിപ്പിച്ചു.

1. Live kitchen show

2.Maths time

3. സ്കൂൾ ചലോ

4.ചിത്രശലഭം

5.ശാസ്ത്രലോകം

6.സംസ്കൃത കഥാവതരണം

7. Wooden cup

8.ചാന്ദ്രകലകൾ

9.ഐ ടി ക്വിസ്

10.കാല്പനികം ടിവി ഷോ

11.ആഹാരം ആരോഗ്യത്തിന്

12.ഹിന്ദി സ്കിറ്റ്

13. സംസ്കൃത നാടകം

ശാസ്ത്രമാജിക്

അവതാരക : ഊരൂട്ടമ്പലം വിഷൻ ഒരുക്കുന്ന ശാസ്ത്രജാലകം പരിപാടിയിലേയ്ക്കു നിങ്ങൾക്കു ഹൃദ്യമായ സ്വാഗതം . ഇന്നത്തെ ശാസ്ത്രജാലകം പരിപാടിയിൽ ഞങ്ങൾ പരിചയപ്പെടുത്തുന്നത് ഒരു ശാസ്ത്രമാജിക് ആണ്. ഈ ശാസ്ത്രമാജിക് നിങ്ങൾക്കായി അവതരിപ്പിക്കുന്നത് ഊരൂട്ടമ്പലം അയ്യൻകാളി പഞ്ചമി സ്മാരക ഗവ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ രേവതീകൃഷ്ണ , രഹ്ന , ശിവന്യ എന്നിവരാണ് നമുക്കു സ്വാഗതം ചെയ്യാം രേവതീകൃഷ്ണ , രഹ്ന ,ശിവന്യ എന്നിവരെ വേദിയിലേയക്കു....

മൂന്നു പേർക്കും നല്ലൊരു കൈയ്യടി കൊടുത്തേ

അവതാരക :മൂന്നു പേർക്കും സുഖമല്ലേ ?

മൂന്നുപേരും: സുഖമായിരിക്കുന്നു.

അവതാരക :പഠനം എങ്ങനെ പോകുന്നു?

മൂന്നു പേരും: നന്നായി പോകുന്നു

അവതാരക : ഇന്ന് ഏതു ശാസ്ത്ര മാജിക്കാണ് ഞങ്ങൾക്കായി അവതരിപ്പിക്കുന്നത് ?

ഒന്നാമത്തെ കുട്ടി: മദ്യപാനം ഒരു വ്യക്തിയുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു ശാസ്ത്ര മാജിക്കാണ് ഞങ്ങൾ അവതരിപ്പിക്കുന്നത് .

അവതാരക :അപ്പോൾ തുടങ്ങുകയല്ലേ ?

മുന്നുപേർക്കും ഒന്നുകൂടെ ഒരു Big clap കൊടുത്തേ

ഒന്നാമത്തെ കുട്ടി :സ്നേഹ നിധികളായ രക്ഷാകർത്താക്കളെ , പ്രിയകൂട്ടുകാരെ ഞങ്ങൾ അവതരിപ്പിക്കുന്ന ശാസ്ത്രമാജിക് ആരംഭിക്കുന്നു. ഞങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് രക്ഷാകർത്താക്കൾ ഉത്തരം നൽകി ഞങ്ങളോട് സഹകരിക്കണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു.

രണ്ടാമത്തെ കുട്ടി : ഞങ്ങൾ മൂന്ന് ഗ്ലാസുകൾ നിങ്ങളെ പരിചയപ്പെടുത്തുന്നു

(ഒന്നാമത്തെ ഗ്ലാസ് ഉയർത്തി കാണിച്ച്) ഇത് മദ്യം പകരുന്നതിനുള്ള ഗ്ലാസ്

(രണ്ടാമത്തെ ഗ്ലാസ് ഉയർത്തി കാണിച്ച്) ഇത് നമ്മുടെ ശരീരമാണെന്ന് സങ്കല്പിക്കുക

(മൂന്നാമത്തെ ഗ്ലാസ് ഉയർത്തി കാണിച്ച് ) ഇതു നമ്മുടെ കരളാണെന്ന് സങ്കലപിക്കുക

മൂന്നാമത്തെ കുട്ടി : മൂന്നു ഗ്ലാസുകൾ ഒരാന്നായി ഉയർത്തി കാണിച്ച് ഇത് എന്താണെന്ന് ചോദിക്കുന്നു. രക്ഷാകർത്താക്കൾ ഉത്തരം പറയുന്നു.

ഒന്നാമത്തെ കുട്ടി :എന്റെ കൈയ്യിൽ ഒരു ബോട്ടിൽ മദ്യം ഉണ്ട് .ഞാൻ മദ്യം ഈ ഗ്ലാസിലേയ്ക്കു ഒഴിക്കുകയാണ് ( മണത്തു നോക്കികൊണ്ട് ) വല്ലാത്ത നാറ്റം .....ഈ മനുഷ്യൻ മാർ ഇതെങ്ങനെയാ കുടിക്കുന്നത് ?

(കുട്ടി മദ്യ ഗ്ലാസുമായി ഒാഡിയൻസിന് ഇടയിലേയ്ക്കു പോകുന്നു . മദ്യം മണത്തു നോക്കാൻ രക്ഷാകർത്താക്കളോട് പറയുന്നു).

രണ്ടാമത്തെ കുട്ടി : മദ്യം നമ്മുടെ ശരീരമാകുന്ന ഗ്ലാസിലേയ്ക്കൊഴിക്കുകയാണ്. (ഗ്ലാസ് ഉയർത്തി കാണിച്ച്) എന്തു മാറ്റമാണ് നിങ്ങൾ കണ്ടത്?

ഇപ്പോൾ ഗ്ലാസിലെ മദ്യത്തിന്റെ നിറം എന്താണ് ?

നീല നിറം എന്തിനെയാണ് സൂചിപ്പിക്കുന്നത് ?

അതെ നീലനിറം വിഷത്തെയാണ് സൂചിപ്പിക്കുന്നത് . ഒരാൾ മദ്യം കഴിച്ചാൽ ആ മദ്യം അയാളുടെ ശരീരത്തിൽ വിഷത്തെപോലെ പ്രവർത്തിക്കുന്നു.

മൂന്നാമത്തെ കുട്ടി : മദ്യം വിഷമാണെങ്കിൽ മദ്യം കഴിക്കുന്ന ഒരാൾ എന്തുകൊണ്ടാണ് ഉടൻ മരിക്കാത്തത് ?

നമുക്കു നോക്കാം

ഞാൻ ഈ നീലനിറത്തിലുള്ള മദ്യത്തെ നമ്മുടെ കരളായ ഗ്ലാസിലേയ്ക്കു ഒഴിക്കുകയാണ് ....

(ഗ്ലാസ് ഉയർത്തി കാണിച്ച് ) ഇപ്പോൾ എന്താണ് സംഭവിച്ചത് ? ഗ്ലാസിലെ നീല നിറത്തിന് എന്തു സംഭവിച്ചു ?

അതെ നീല നിറം പൂർണമായും അപ്രത്യക്ഷമായി എന്തുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത് ?

മദ്യത്തിലെ വിഷത്തെ പൂർണമായും കരൾ ആഗീരണം ചെയ്തു

ഇങ്ങനെ തുടർച്ചയായി വിഷം കരളിൽ സംഭരിച്ചാൽ കരളിന് എന്തു സംഭവിക്കാം ?

അതെ കരൾ ക്രമേണ നശിക്കും . സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന ഒരാൾ കരൾരോഗ ബാധിതനായി മരിക്കുന്നതിന് കാരണം ഇതാണ്....

ഒന്നാമത്തെ കുട്ടി : മദ്യം ഉപയോഗിക്കുന്ന ഒരാളുടെ ശരീരത്തെ മദ്യം എങ്ങനെ ബാധിക്കുന്നുയെന്ന് ഈ ശാസ്ത്ര മാജിക്കിലൂടെ മനസിലായില്ലേ ? അതു കൊണ്ട് മദ്യപിക്കുന്ന ഒാരോരുരത്തരോടും നമുക്കു പറയാൻ കഴിയണം മദ്യപിക്കരുത് ......മദ്യം വിഷമാണ് ......

മദ്യം നിന്റെ ജീവിതത്തെ നശിപ്പിക്കും ..... നിന്റെ ജീവിതം മാത്രമല്ല നിന്റെ കുടുംബത്തെയും അതു നശിപ്പിക്കും ........നമുക്കൊരുമിച്ചൊരു പ്രതിജ്ഞയെടുക്കാം.......

(ബാക്ക്ഗ്രൗണ്ടിൽ ശിരസുയർത്തി പറയുക ലഹരിക്കടിപ്പെടില്ലൊരു നാളും .... എന്ന ഗാനം കേൾക്കുന്നു.....)

മൂന്നുപേരും ഒരുമിച്ച് :അതെ മദ്യമല്ല ലഹരി ......ജീവിതമാണ് ലഹരി.......

രണ്ടമാത്തെ കുട്ടി ഇനി ഈ മാജിക്കിനു പിന്നിലെ ശാസ്ത്രമെന്താണെന്നു നോക്കാം ....

( മദ്യക്കുപ്പി ഉയർത്തി കാണിച്ച്) ഞങ്ങൾ ഈ മാജിക്കിനായി ഇവിടെ ഉപയോഗിച്ചത് മദ്യമല്ല . മുറിവുണക്കുന്നതിനായി മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങുന്ന റ്റിങ്ചർ അയൊഡിനാണ്....

മൂന്നാമത്തെ കുട്ടി : രണ്ടാമത്തെ ഗ്ലാസിലൊഴിച്ചപ്പോൾ എങ്ങനെയാണ് കടും നീലനിറം ലഭിച്ചത് ? ആർക്കെങ്കിലും പറയാമോ ?

ഞങ്ങൾ രണ്ടമാത്തെ ഗ്ലാസിൽ അല്പം കഞ്ഞിവെള്ളം ഒഴിച്ചിരുന്നു. കഞ്ഞി വെള്ളത്തിൽ ധാരാളം അന്നജമുണ്ട് . അന്നജത്തിന്റെ സാന്നിധ്യത്തിൽ അയൊഡിൻ കടും നീലനിറമായി മാറുന്നു. ആഹാരവസ്തുക്കളിലെ അന്നജ സാന്നിധ്യം പരിശോധിക്കുന്നതിന് ഈ കാരണത്താലാണ് അയൊഡിൻ ഉപയോഗിക്കുന്നത് .

ഒന്നാമത്തെ കുട്ടി : അപ്പോൾ എങ്ങനെയാണ് മൂന്നാമത്തെ ഗ്ലാസിലൊഴിച്ചപ്പോൾ അയൊഡിന്റെ നീല നിറം നഷ്ടമായത് ?

ചിത്രശലഭങ്ങൾ നാടകം
ഗണിത വഞ്ചിപ്പാട്ട്

ഞങ്ങൾ മൂന്നാമത്തെ ഗ്ലാസിൽ അല്പം ഹൈപ്പോ (സോഡിയം തയോ സൾഫേറ്റ്) ചേർത്തിരുന്നു. അയൊഡിൻ സോഡിയം തയോ സൾഫേറ്റമായി പ്രവർത്തിച്ച് നിറമില്ലാത്ത സോഡിയം ടെട്രാ തയോണേറ്റായി മാറുന്നു

രണ്ടാമത്തെ കുട്ടി : നിങ്ങൾക്കു ഞങ്ങളുടെ ശാസ്ത്രമാജിക് ഇഷ്ടമായോ . ഇഷ്ടമായെങ്കിൽ എല്ലാവരും കൈയടിച്ചേ

മൂന്നാമത്തെ കുട്ടി : ഇതുവരെയും ശ്രദ്ധയോടെ ഞങ്ങളുടെ ശാസ്ത്ര പരീക്ഷണം കണ്ടുകൊണ്ടിരുന്ന എല്ലപേർക്കും ഞങ്ങളുടെ നന്ദി .... നമസ്കാരം

അവതാരക :‍ ഇന്നത്തെ ശാസ്ത്രമാജിക് ഇഷ്ടമായോ ? അടുത്തയാഴ്ചയിൽ പുതിയൊരു ശാസ്ത്ര പ്രവർത്തനവുമായി വീണ്ടും കാണാം....അതുവരേയ്ക്കും ബൈ....ബൈ.....