ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അന്താരാഷ്ട്ര ബാലികദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം ആയി ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്. ഈ ദിവസം എല്ലാ രാജ്യങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. 2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്.

വിദ്യാലയത്തിൽ അന്താരാഷ്ട്ര ബാലികാദിനം സമുചിതമായി ആഘോഷിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ബാലികാദിന സന്ദേശം അസംബ്ലിയിൽ നൽകി. പെൺകുട്ടികൾക്കായി കലാപരിപാടികളും പോസ്റ്റർ രചനയും സംഘടിപ്പിച്ചു.പോസ്റ്ററുകൾ ഉൾപ്പെടുത്തി പതിപ്പു തയ്യാറാക്കി.