ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/എസ്.ആർ.ജി. മീറ്റിംഗ്

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമിക പ്രവർത്തനങ്ങൾ സമ്പുഷ്ടമാക്കി അവസാന കുട്ടിയെയും മികവിലേയ്ക്കുയർത്തുന്നതിനാവശ്യമായ ചർച്ചാ വേദി. എല്ലാ വെള്ളിയാഴ്ചകളിലും അധ്യാപകർ ഒത്തു ചേരുന്നു. മുൻകൂട്ടി അജണ്ട തീരുമാനിച്ച് അധ്യാപകരെ നേരത്തെ എസ് ആർ ജിയുടെ വിവരം അറിയിക്കുന്നു. തീരുമാനിച്ച അജണ്ട പ്രകാരം ചർച്ച നടക്കുന്നു.

ആമുഖാവതരണവും അറിയിപ്പുകളും

പ്രഥമാധ്യാപകൻ കഴിഞ്ഞ ഒരാഴ്ച നടന്നതായ പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിക്കുകയും വ്യക്തമായ നിർദേശങ്ങളും നൽകുന്നു.അതോടൊപ്പം അനുവദിച്ച ഫണ്ടുകൾ , എ ഇ ഒ , ഡി ഡി എന്നിവിടങ്ങളിൽ നിന്നുള്ള അറിയിപ്പുകൾ എന്നിവ അറിയിക്കുന്നു.

ക്ലാസ് റൂം പ്രവർത്തനങ്ങൾ

അധ്യാപകർ ക്ലാസിൽ നൽകിയ പ്രവർത്തനങ്ങൾ, കുട്ടികളുടെ പ്രതികരണങ്ങൾ എന്നിവ ഉല്പന്നങ്ങൾ , ഉപയോഗിച്ച TLM എന്നിവയുടെ സഹായത്താൽ വ്യക്തമാക്കുന്നു. ക്ലാസ് മുറിയിൽ നടക്കേണ്ട പരിഹാര ബോധനം തീരുമാനിക്കുന്നു

ക്ലബ്ബ് പ്രവർത്തനങ്ങൾ

ക്ലബ്ബുകളുടെ കൺവീനർമാരായ അധ്യാപകർ ആ ആഴ്ചയിൽ ചേർന്ന ക്ലബ്ബിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിശദമാക്കുന്നു.

അക്കാദമിക മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ

അക്കാദമിക മാസ്റ്റർ പ്ലാനിൽ നിന്നും ആ ആഴ്ചയിൽ നൽകിയ പ്രവർത്തനങ്ങൾ വിശദമാക്കുന്നു

ദിനാചരണ പ്രവർത്തനങ്ങൾ

അടുത്ത ആഴ്ചയിൽ വരുന്ന പ്രധാന ദിനങ്ങളുമായി ബന്ധപ്പെട്ട് നൽകേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കുന്നു. കൺവീനർമാർക്ക് ചുമതല നൽകുന്നു.

തീരുമാനങ്ങൾ

എസ് ആർ ജിയിൽ എടുത്ത തീരുമാനങ്ങൾ എസ് ആർ ജി കൺവീനർ അവതരിപ്പിക്കുന്നു.