ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/എസ് ആർ ജി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന അധ്യാപകരുടെ സമിതിയാണ് എസ് ആർ ജി .എസ് ആർ ജിയുടെ പ്രാധ്യാന്യം തിരിച്ചറിഞ്ഞുകൊണ്ട് അതീവ പ്രാധാന്യത്തോടെയാണ് എസ് ആർ ജി ചേരുന്നത് .എല്ലാ ദിവസവും വെള്ളിയാഴ്ച വൈകുന്നേരം 3.45 മുതൽ 5 മണി വരെയാണ് എസ് ആർ ജി ചേരുന്നത് . എസ് ആർ ജിക്ക് മുന്നോടിയിയായി ഒരു പ്രൊഫോമ അധ്യാപകർക്കു നൽകുന്നു.

പ്രൊഫോമയിൽ രേഖപ്പെടുത്തേണ്ട വിവരങ്ങൾ

  • കഴിഞ്ഞ എസ് ആർ ജി യുടെ വിശകലന കുറിപ്പ്
  • ഈ ആഴ്ചയിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ അവലോകന ക്കുറിപ്പ്
  • ഈ ആഴ്ചയിൽ ഏതെങ്കിലും ഒരു ക്ലാസിൽ നൽകിയ പ്രവർത്തന വിശദാശം
  • ക്ലബിൽ നടന്ന പ്രവർത്തനം
  • പുസ്തകചങ്ങാതി , വാർത്തകൾക്കപ്പുറം ,‍ ഡയാറിയം എന്നിവ പൂർത്തിയാക്കിയ കുട്ടികളുടെ എണ്ണം
  • അടുത്ത ആഴ്ചയിലെ പ്രവർത്തനങ്ങൾ

പ്രൊഫോമ പൂർത്തിയാക്കി വ്യാഴാഴ്ച എസ് ആർ ജി കൺവീനറെ ഏൽപിക്കണം . പ്രഥമാധ്യാപകൻ പ്രൊഫോമ വിശകലനം ചെയ്ത് എസ് ആർ ജി യിൽ അവതരിപ്പിക്കും .

എസ് ആർ ജി അജണ്ട

  • ഈശ്വരപ്രാർത്ഥന
  • സ്വാഗതം
  • പ്രഥമാധ്യാപകന്റെ ആമുഖാവതരണം
  • ക്ലാസ് പ്രവർത്തനങ്ങളുടെ അവതരണം ( ഉല്പന്നങ്ങളുടെ സഹായത്തോടെ )
  • പ്രഥമാധ്യാപകന്റെ ക്രോഡീകരണം
  • അടുത്ത ആഴ്ചയിലെ പ്രവർത്തനങ്ങളുടെ ആസൂത്രണം
  • മിനിറ്റ്സ് അവതരണം
  • നന്ദി