ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/കളിയരങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമിക വർഷത്തെ കായികമേള കളിയരങ്ങ് എന്ന പേരിൽ ഫെബ്രുവരി 24ാം തീയതി സംഘടിപ്പിച്ചു. എസ് എം സി ചെയർമാൻ ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം വാർഡ് മെംബർ ശ്രീമതി ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീകുമാർ , സീനിയർ അധ്യാപിക സരിത , പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ,എസ് എം സി വൈസ് ചെയർപേഴ്സൺ പ്രീത എന്നിവർ സംസാരിച്ചു. അധ്യാപകൻ വിജിൽ പ്രസാദ് സ്വാഗതവും അധ്യാപിക രേഖ നന്ദിയും പറഞ്ഞു. തുടർന്ന് വാർഡ് മെംബർ പതാക ഉയർത്തി.

അതിനു ശേഷം ഹൗസ് അടിസ്ഥാനത്തിൽ വിവിധ മത്സരങ്ങൾ നടത്തി. ഒാരോ മത്സരം കഴിയുമ്പോഴും വിജയികൾക്ക് പ്രത്യേകം തയ്യാറാക്കിയ വിജയ പീഠത്തിൽ വച്ച് മെഡലുകൾ വിതരണം ചെയ്തു.